സർക്കാർ ജീവനക്കാർ വിരമിക്കൽ കാലത്തേക്ക് കുറെകൂടി സുരക്ഷിതരാണ്. സർക്കാർ പെൻഷൻ പദ്ധതികളിൽ ഭാഗമായവരായതിനാൽ ഇതിന്റെ ഗുണം വിരമിക്കൽ കാലത്ത് ലഭിക്കും. എന്നാൽ മറ്റു ജോലിക്കാർ അവരുടെ വരുമാനത്തിൽ നിന്നൊരു തുക ഭാവിയിലെ ആവശ്യത്തിനായി മാറ്റിവെയ്ക്കണം. ഇതിനായി നിരവധിയായ നിക്ഷേപങ്ങൾ മുന്നിലുണ്ട്. സ്ഥിര നിക്ഷേപം നടത്തി അതിന്റെ വരുമാനം ഉപയോഗിച്ച് വിരമിക്കൽ കാലം കഴിയാമെന്ന് കരുതുന്നവരുണ്ട്. പണത്തിന് സുരക്ഷിത്വമുണ്ടെങ്കിലും കാലങ്ങൾ കഴിഞ്ഞ് ചെലവ് വഹിക്കാനുള്ള ശേഷി ഉണ്ടാവുമോയെന്നതാണ് ചോദ്യം. ഇതിന് പരിഹാരമായി മ്യൂച്വൽ ഫണ്ടുകളെ ഉപയോഗിക്കാം. കുറഞ്ഞ തുകകളായി സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ (എസ്ഐപി) വഴി നിക്ഷേപിച്ചാൽ മാസത്തിൽ പിൻവലിക്കാനുള്ള സൗകര്യം മ്യൂച്വൽ ഫണ്ടുകൾ നൽകുന്നുണ്ട്.
എത്ര തുക ആവശ്യം
35കാരന് നിലവില്‍ മാസത്തില്‍ 40,000 രൂപ ചെലവ് വരുന്നുണ്ടെങ്കില്‍ വിരമിക്കൽ കാലമാകുമ്പോഴേക്കും ചെലവും ചെലവ് നികത്താനുള്ള തുകയും കൂടും. 5 ശതമാനം പണപ്പെരുപ്പം പ്രതീക്ഷിച്ചാല്‍ തന്നെ 25 വര്‍ഷത്തിന് ശേഷം ആവശ്യങ്ങള്‍ നിറവേറ്റാന്‍ 1.40 ലക്ഷം രൂപ ആവശ്യം വരും. മാസത്തിൽ ഇത്രയും വലിയ തുക ചെലവ് വരികയാണെങ്കിൽ 2.12 കോടി രൂപയുടെ സമ്പാദ്യം ആവശ്യമുണ്ട്. ഇതിന് 35 കാരന് മാസത്തില്‍ 5,292 രൂപയുടെ എസ്ഐപി ആരംഭിക്കണം. വര്‍ഷത്തില്‍ എസ്ഐപി 10 ശതമാനം സെറ്റ്അപ്പ് ചെയ്യുന്ന നിക്ഷേപത്തിന് 12 ശതമാനം വാർഷിക ആദായം പ്രതീക്ഷിച്ചാൽ 25 വര്‍ഷത്തിന് ശേഷം വിരമിക്കല്‍ കാലത്ത് മാസം 1.40 ലക്ഷം മുതല്‍ 1.50 ലക്ഷം രൂപ വരെ കയ്യിൽ കിട്ടും.
സിസ്റ്റമാറ്റിക്ക് വിത്തഡ്രോവല്‍ പ്ലാന്‍
മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ച തുക നിക്ഷേപകന്റെ ആവശ്യമനുസരിച്ച് മാസത്തിലോ ത്രൈമാസത്തിലോ വര്‍ഷത്തിലോ പിന്‍വലിക്കുന്ന രീതിയാണിത്. നേരത്തെ നടത്തിയ നിക്ഷേപത്തില്‍ നിന്ന് വിശ്രമ കാലത്ത് നിശ്ചിത യൂണിറ്റുകള്‍ പിന്‍വലിച്ച് വരുമാനം ഉറപ്പിക്കുന്നതാണ് എസ്ഡബ്ലുപി രീതിയുടെ പ്രത്യേകത. നിക്ഷേപം ആരംഭിക്കുന്ന അന്ന് മുതല്‍ ആവശ്യമെങ്കിൽ എസ്ഡബ്ലുപി തുടങ്ങാനാകും. എപ്പോള്‍ എസ്ഡ്ബ്ലുപി ആരംഭിക്കണമെന്നും എത്ര തവണ പിന്‍വലിക്കണമെന്നും നിക്ഷേപകന് നിശ്ചയിക്കാം. നികുതി ബാധ്യതയില്പ്പെടാതെ വരുമാനം കണ്ടെത്താമെന്നതിനാൽ വിരമിക്കൽ കാലത്ത് അധിക ബാധ്യതയില്ല.
പിൻവലിക്കൽ എങ്ങനെ
വിരമിക്കൽ കാലത്തെ സമ്പാദ്യത്തിനായി ഡെബ്റ്റ് ഫണ്ടുകളിലോ, ഇക്വിറ്റി സേവിംഗ് ഫണ്ടുകളിലോ നിക്ഷേപിക്കാം. സാധാരണ ബാങ്ക് നിക്ഷേപങ്ങളെക്കാള്‍ 1-2.5 ശതമാനം വരെ ഉയര്‍ന്ന ആദായം ഇക്വിറ്റി സേവിംഗ്സ് ഫണ്ടുകളിൽ നിന്ന് ലഭിക്കും. ലഭിക്കുന്ന ദീര്‍ഘകാല മൂലധന നേട്ടത്തിന് 1 ലക്ഷം രൂപ വരെ നികുതിയിളവും ഇക്വിറ്റി സേവിംഗ്സ് ഫണ്ടുകൾ നൽകുന്നു. എസ്ഐപിയായി 5,292 രൂപ 25 വര്‍ഷത്തിലേക്ക് നിക്ഷേപിക്കുന്നൊരാള്‍ 10 ശതമാനം വാര്‍ഷിക സെറ്റ് അപ്പ് കൂടി നടത്തിയാല്‍ നിക്ഷേപിച്ച തുക 62,45,432 രൂപയാകും. 12 ശതമാനം വാര്‍ഷിക ആദായം പ്രതീക്ഷിച്ചാല്‍ 1.5 കോടി രൂപ ആദായം ലഭിക്കും. ആകെ 2,12,71,820 രൂപ ഇത്തരത്തില്‍ സമാഹരിക്കാം. 25 വര്‍ഷത്തെ നിക്ഷേപത്തിന് 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ പ്രീക്ഷിക്കാവുന്ന ആദായം തന്നെയാണ്. ഈ തുക 6 ശതമാനം നിരക്കില്‍ എസ്ഡബ്ലുപി ചെയ്താല്‍ മാസത്തില്‍ 1.40-1.50 ലക്ഷം രൂപ മാസത്തില്‍ നേടാനാകും.
ഏതൊക്കെ ഫണ്ടുകൾ
ഇത്തരത്തില്‍ ദീര്‍ഘകാല നിക്ഷേപത്തിന് ലാര്‍ജ് ഫ്ലക്സി കാപ് ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. മിറെ അസ്റ്റ് ലാര്‍ഡ് കാപ് ഫണ്ട്, എഡല്വ്വീസ് ലാര്‍ജ് ആന്‍ഡ് മിഡ് കാപ് ഫണ്ട്, ആക്സിസ് ഫോക്കസ് 25 ഫണ്ട്, ഡിഎസ്പി ഫെല്കിസ് കാപ് ഫണ്ട്, മിറെ അസ്റ്റ് എമേര്‍ജിംഗ് ബ്ലൂ ചിപ്പ് ഫണ്ട് എന്നിവയാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്.
More From GoodReturns

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക



Click it and Unblock the Notifications