അച്ചടക്കത്തോടെ ചെറിയ തുകകളായി നിശ്ചിത ഇടവേളകളില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നൊരാള്‍ക്ക് അനുയോജ്യമായ വഴിയാണ് ആവര്‍ത്തന നിക്ഷേപം. യാതൊരു റിസ്കുമില്ലാതെ സുരക്ഷിതമായ നിക്ഷേപമായതിനാൽ ആവർത്തന നിക്ഷേപങ്ങൾ ജനപ്രീയമാണ്.
പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.8 ശതമാനത്തിൽ (5 വർഷത്തേക്ക്) നിൽക്കുമ്പോൾ ബാങ്കുകളിൽ ആവർത്തന നിക്ഷേപത്തിന് 7 ശതമാനത്തിന് മുകളിൽ പലിശ നൽകുന്നുണ്ട്. ചെറിയ മാസ വരുമാനമുള്ളവർ മുതൽ ഏതൊരാൾക്കും നിക്ഷേപിക്കാൻ കഴിയുന്ന തരത്തിലാണ് ആവർത്തന നിക്ഷേപം പ്രവർത്തിക്കുന്നത്. ഉയർന്ന പലിശയും കാലാവധിയിൽ എത്ര രൂപ ലഭിക്കുമെന്നും നോക്കാം.
നിക്ഷേപം
മാസത്തിലാണ് പൊതുവെ ആവര്‍ത്തന നിക്ഷേപത്തിലേക്ക് പണം മാറ്റുന്നത്. നിക്ഷേപ കാലാവധി അടയ്ക്കുന്ന തുക എന്നിവ നിക്ഷേപകന്റെ താല്പര്യമനുസരിച്ച് തിരഞ്ഞെടുക്കാം. 100 രൂപ മുതല്‍ ആവര്‍ത്തന നിക്ഷേപം ആരംഭിക്കാം. 10 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം ഉയര്‍ത്തുകയും ചെയ്യാം. ബാങ്കുകളില്‍ 6 മാസം മുതല്‍ 120 മാസത്തേക്കാണ് ആവര്‍ത്തന നിക്ഷേപം ആരംഭിക്കുന്നത്.
ആവര്‍ത്തന നിക്ഷേപം ആരംഭിക്കുമ്പോള്‍ ബാങ്കിലെ സേവിംഗ്സ് അക്കൗണ്ടില്‍ നിന്നാണ് മാസത്തില്‍ പണം ആര്‍ഡി അക്കൗണ്ടിലേക്ക് മാറ്റുന്നത്. ഇതിനാല്‍ ഇടപാട് സൗകര്യമുള്ള ബാങ്ക് തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
പലിശ
ആവർത്തന നിക്ഷേപത്തിൽ കാലാവധിക്ക് അനുസരിച്ച് പലിശ നിരക്കില്‍ വ്യത്യാസം വരും. ത്രൈമാസത്തില്‍ പലിശ കോമ്പൗണ്ട് ചെയ്യുന്ന രീതിയാണ് ആവര്‍ത്തന നിക്ഷേപത്തില്‍. ബാങ്കുകള്‍ തോറും പലിശ നിരക്കിലും വ്യത്യാസമുണ്ട്. ഉചിതമായ പലിശ നിരക്ക് നല്കുന്ന ബാങ്കുകള്‍ തിരഞ്ഞെടുക്കണം. 5.50 ശതമാനം മുതല്‍ 7.50 ശതമാനം വരെ പലിശ ആവര്‍ത്തന നിക്ഷേപത്തിന് പ്രതീക്ഷിക്കാം.
നിക്ഷേപം അത്യാവശ്യം വളര്‍ച്ചയെത്തുമ്പോള്‍ പെട്ടന്നുണ്ടാകുന്ന എമര്‍ജന്‍സികള്‍ക്ക് പണം പിന്‍വലിക്കുന്ന രീതി പൊതുവിലുണ്ട്. നിക്ഷേപം ആരംഭിച്ചാല്‍ കാലാവധി വരെ നിക്ഷേപം തുടരണം. പാതിവഴിയില്‍ പിന്‍വലിക്കുന്നത് വഴി ബാങ്ക് പിഴ ഈടാക്കുകയും നിക്ഷേപ ലക്ഷ്യത്തെ ബാധിക്കുകയും ചെയ്യും.
കാൽക്കുലേറ്റർ
മുൻനിര സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് 4.75 ശതമാനം മുതല്‍ 7 ശതമാനം വരെ പലിശ സാധാരണ നിക്ഷേപകർക്ക് നല്‍കുന്നുണ്ട്. 15 ദിവസം മുതല്‍ 5 വര്‍ഷത്തേക്ക് 7 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 7.50 ശതമാനം പലിശ ലഭിക്കും. 5 വര്‍ഷത്തേക്ക് 5,000 രൂപ പ്രതിമാസം നിക്ഷേപിക്കുന്നൊരാള്‍ക്ക് കാലവധിയിൽ 3,59,751 രൂപ ലഭിക്കും.
എച്ച്ഡിഎഫ്സി ബാങ്കില്‍ 500 രൂപ മുതല്‍ നിക്ഷേപിക്കാം. 6 മാസം മുതല്‍ 120 മാസം വരെയാണ് കാലാവധി. 60 മാസത്തേക്ക് സാധാരണ നിക്ഷേപകര്‍ക്ക് 7 ശതമാനം പലിശ നല്‍കുന്നുണ്ട്. 5,000 രൂപ വീതം 5 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ 3,59,751 രൂപ ലഭിക്കും.
കാനറ ബാങ്കിൽ 7.15 ശതമാനം പലിശ ലഭിക്കും. 5 വര്‍ഷത്തേക്ക് 5,000 രൂപ നിക്ഷേപിച്ചാല്‍ 3,61,499 രൂപ ലഭിക്കും. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 7.25 ശതമാനം പലിശ ലഭിക്കും 5,000 രൂപ നിക്ഷേപിച്ചാല്‍ 3,62,467 രൂപ ലഭിക്കും.
ഇന്‍ഡസ്ഇന്‍ഡ് ബാങ്കില്‍ 5 വർഷത്തേക്ക് 7.50 ശതമാനം പലിശ ലഭിക്കും. 5,000 രൂപ നിക്ഷേപിക്കുന്നൊരാൾക്ക് കാലാവധിയിൽ 3,64,902 രൂപ ലഭിക്കും, എയു സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ 7.75 ശതമാനം പലിശ 5 വർഷത്തേക്ക് നേടാം. 5,000 രൂപ നിക്ഷേപിക്കുന്നൊരാൾക്ക് 3,67,357 രൂപ കാലാവധിയിൽ നേടാം.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications