ഏറ്റവും കുറഞ്ഞ റിസ്കിൽ നിക്ഷേപം ആരംഭിക്കാൻ ആഗ്രഹിക്കുന്നൊരാളാണെങ്കിൽ പറ്റിയ നിക്ഷേപ മാർഗം പോസ്റ്റ് ഓഫീസ് പദ്ധതികളാണ്. ചാഞ്ചാട്ടങ്ങളില്ലാതെ പറഞ്ഞുറപ്പിച്ച റിട്ടേൺ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്ക് ലഭിക്കും. പോസ്റ്റ് ഓഫീസ് നിക്ഷേപത്തിൽ നിന്ന് മാസ വരുമാനവും അതിനൊപ്പം അധിക റിട്ടേണും നേടാൻ സാധിക്കുന്നൊരു നിക്ഷേപ കോമ്പിനേഷനാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയും ആവർത്തന നിക്ഷേപവും. പദ്ധതിയുടെ വിശദാംശങ്ങൾ നോത്താം.
പദ്ധതി എങ്ങനെ
പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയുടെ റിട്ടേണ്‍ എല്ലാ മാസവും തുല്യമായിരിക്കും. ഈ തുക ഉപയോഗിച്ച് പോസ്റ്റ് ഓഫീസില്‍ തന്നെ ആവര്‍ത്തന നിക്ഷേപം ആരംഭിക്കുകയാണെങ്കില്‍ നിക്ഷേപത്തില്‍ നിന്നുള്ള ആകെ റിട്ടേണ്‍ ഉയര്‍ത്താന്‍ സാധിക്കും. പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിലെ പലിശ മാസത്തിലാണ് നിക്ഷേപകന് ലഭിക്കുന്നത്.
പിന്‍വലിക്കാതെ അ്കൗണ്ടില് സൂക്ഷിച്ചാല്യാതൊരു റിട്ടേണും ലഭിക്കില്ല. ഇതിന് പകരം മാസവരുമാനം പിന്‍വലിച്ച് ആവര്‍ത്തന നിക്ഷേപത്തിലേക്ക് മാറ്റിയാല്‍ റിട്ടേണ്‍ വര്‍ധിക്കും. പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയുടെ റിട്ടേൺ പൂർണമായും ആവർത്തന നിക്ഷേപത്തിലേക്ക് മാറ്റിയോ വരുമാനത്തിൽ നിന്ന് ഒരു ഭാഗം നിക്ഷേപത്തിലേക്ക് മാറ്റിയോ അധിക റിട്ടേൺ കണ്ടെത്താം.

പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി
പ്രായപൂര്‍ത്തിയായവര്‍ക്കും പത്ത് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിൽ സ്വന്തം പേരില്‍ അക്കൗണ്ട് ആരംഭിക്കാം. വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും ആരംഭിക്കാൻ സാധിക്കും. പ്രായപൂര്‍ത്തിയായവര്‍ക്കാണ് ജോയിന്റ് അക്കൗണ്ടിനുള്ള സൗകര്യം.
ഏറ്റവും ചുരുങ്ങിയ നിക്ഷേപം 1,000 രൂപയാണ്. വ്യക്തിഗത അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപയും നിക്ഷേപിക്കാം. പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിക്ക് 7.40 ശതമാനമാണ് പലിശ നിരക്ക് വരുന്നത്. 5 വര്‍ഷ കാലാവധിയിലാണ് നിക്ഷേപം വരുന്നത്.
5 ലക്ഷം രൂപ പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയില്‍ നിക്ഷേപിക്കുമ്പോള്‍ പ്രതിമാസം 3,084 രൂപയാണ് പലിശയായി ലഭിക്കുന്നത്. 5 വര്‍ഷത്തേക്ക് ആകെ 1.85 ലക്ഷം രൂപയാണ് പലിശയായി ലഭിക്കുക. മാസത്തില്‍ ഈ തുക പിന്‍വലിച്ച് ആവര്‍ത്തന നിക്ഷേപത്തിലേക്ക് മാറ്റിയാല്‍ അധിക പലിശ ലഭിക്കും.
പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയില്‍ നിന്ന് നിന്ന് നേരിട്ട് പലിശ ആവര്‍ത്തന നിക്ഷേപത്തിലേക്ക് മാറ്റാന്‍ സാധിക്കില്ല. പലിശ പോസ്റ്റ് ഓഫീസ്സേവിംഗ്സ് അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം ആവര്‍ത്തന നിക്ഷേപ അക്കൗണ്ടിലേക്ക് മാറ്റം.
ആവർത്തന നിക്ഷേപം
മാസത്തിലാണ് ആവർത്തന നിക്ഷേപത്തിലേക്ക് പണമടയ്ക്കേണ്ടത്. ഇന്ത്യക്കാര്‍ക്ക് പദ്ധതിയില്‍ ചേരാം. 10 വയസിന് താഴെ പ്രായമുള്ളവര്‍ക്കായി രക്ഷിതാക്കള്‍ക്ക് അക്കൗണ്ട് തുറക്കാം. 10 വയസിന് മുകളിലാണെങ്കില്‍ സ്വന്തം പേരിലും അക്കൗണ്ട് ആരംഭിക്കാം. 100 രൂപയില്‍ തുടങ്ങി 10ന്റെ ഗുണിതങ്ങളായി എത്ര രൂപ വേണമെങ്കിലും പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപ അക്കൗണ്ടിൽ നിക്ഷേപിക്കാം.
പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തിന് നിലവില്‍ ലഭിക്കുന്നത് 6.7 ശതമാനം പലിശയാണ്. മാസം 3,000 രൂപ വീതം നിക്ഷേപിക്കുമ്പോള്‍ 5 വര്‍ഷ കാലാവധിയില്‍ 2,14,097 രൂപ ലഭിക്കും. 1.80 ലക്ഷം രൂപ നിക്ഷേപവും 34,097 രൂപ പലിശ വരുമാനും ചേര്‍ത്താണ് ഈ തുക.
ഇവിടെ പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തില്‍ നിന്ന് 34,097 രൂപയും മാസ വരുമാന പദ്ധതിയിലെ 1.85 ലക്ഷം രൂപയും ചേര്‍ത്ത് 2,190,97 രൂപയുടെ റിട്ടേണ്‍ കാലാവധിയില്‍ ലഭിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications