മാസ വരുമാനം ആഗ്രഹിക്കുന്നവർ പൊതുവെ പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയോ ബാങ്ക് സ്ഥിര നിക്ഷേപങ്ങളോ ആണ് തിരഞ്ഞെടുക്കുന്നത്. ഇവയേക്കാൾ മികച്ച റിട്ടേൺ നൽകുന്ന ബോണ്ടുകൾ സ്ഥിര വരുമാനം ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് മികച്ച തിരഞ്ഞെടുപ്പാണ്.
മൂലധന സംരക്ഷണത്തിനപ്പുറം മികച്ച റിട്ടേണും മാസ വരുമാനവും ബോണ്ടുകളിലൂടെ ലഭിക്കുമെങ്കിലും നിക്ഷേപ രീതിയെ പറ്റിയുള്ള ധാരണകുറവ് റീട്ടെയിൽ നിക്ഷേപകരെ ബോണ്ടിലേക്ക് ആകർഷിച്ചിട്ടില്ല. എങ്ങനെ നിക്ഷേപിക്കണം, പലിശ പേഔട്ട് എങ്ങനെ, എന്താണ് നിക്ഷേപിക്കുന്നതിലെ റിസ്ക് തുടങ്ങിയ കാര്യങ്ങൾ നിക്ഷേപകർ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇവ വിശദമായി നോക്കാം
എന്താണ് ബോണ്ട്
സർക്കാറുകളും കമ്പനികളും ധനസമാഹരണത്തിന് ഉപയോഗിക്കുന്നൊരു മാർഗമാണ് ബോണ്ടുകൾ. ഒരു ബോണ്ടിൽ നിക്ഷേപിക്കുന്നതിലൂടെ ഇഷ്യൂ ചെയ്യുന്നവർക്ക് ഒരു നിശ്ചിത കാലയളവിലേക്ക് പണം കടം കൊടുക്കുകയാണെന്ന് സാരം. ഇതിനുള്ള റിട്ടേണായി ഇഷ്യൂ ചെയ്യുന്ന കമ്പനി/ സർക്കാർ സ്ഥിരമായ പലിശ നൽകുകയും കാലാവധിയിൽ നിക്ഷേപം തിരികെ നൽകുകയും ചെയ്യുന്നു.

പലിശ വിതരണം
ബോണ്ടിൽ നിന്നുള്ള പലിശ കൃത്യമായ ഇടവേളകളിൽ വിതരണം ചെയ്യപ്പെടുന്നുണ്ട്. പ്രതിമാസം, ത്രൈമാസികം, വാർഷികം ഇടവേളകളിൽ ഓരോ ബോണ്ടുകളും വരുമാനം നൽകുന്നു. പ്രതിമാസ കൂപ്പൺ പേയ്‌മെന്റുകളുള്ള ബോണ്ടുകളിൽ നിക്ഷേപിക്കുന്നതിലൂടെ നിക്ഷേപകർക്ക് പ്രതിമാസ വരുമാനം നേടാൻ സാധിക്കും.
ഉദാഹരണമായി, പ്രതിമാസ പലിശ നൽകുന്ന 12 ശതമാനം കൂപ്പൺ റേറ്റുള്ള ബോണ്ടിൽ 10 വർഷ കാലയളവിൽ 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ ഇഷ്യൂവർ എല്ലാ മാസവും 1,000 രൂപ നൽകും, പ്രതിവർഷം 12,000 രൂപയാണ് ലഭിക്കുന്നത്.
മറ്റു നേട്ടങ്ങൾ
സ്ഥിരവരുമാനം: ബോണ്ടുകൾ ഒരു നിശ്ചിത പലിശ നിരക്ക് നൽകുകയും തിരഞ്ഞെടുത്ത കാലാവധിയിൽ നിക്ഷേപകർക്ക് വരുമാനം നൽകുകയും ചെയ്യുന്നുണ്ട്. ഇത് മറ്റു സ്ഥിര വരുമാന നിക്ഷേപങ്ങളെ അപേക്ഷിച്ച് ഉയർന്നതാണ്.
മൂലധന സംരക്ഷണം: ബോണ്ടുകൾ ഇക്വിറ്റി നിക്ഷേപങ്ങളേക്കാൾ കുറഞ്ഞ അസ്ഥിരത കണിക്കുന്നവയാണ്. ഇത് നിക്ഷേപത്തിനുള്ള സുരക്ഷിതത്വം കാണിക്കുന്നു.
മെച്യൂരിറ്റി: ബോണ്ടുകൾ നിശ്ചിത കാലയളവുള്ളവയാണ്. അതേസമയം, ബോണ്ടുകൾക്ക് ലോക്ക്-ഇൻ കാലയളവ് ഇല്ല. നിക്ഷേപകരുടെ ആവശ്യാനുസരണം ബോണ്ടുകൾ വിറ്റയിക്കാൻ സാധിക്കും. അതോടൊപ്പം കാലാവധിക്ക് മുൻപ് നിക്ഷേപം പിൻവലിക്കുന്നതിന് പിഴയൊന്നും ഈടാക്കുകയില്ല. ബോണ്ടുകൾ എക്സ്ചേഞ്ചുകളിൽ എളുപ്പത്തിൽ വാങ്ങാനും വിൽക്കാനും കഴിയും.
സ്ഥിര നിക്ഷേപത്തിന് ബദൽ: സാധാരണയായി ഉപയോഗപ്പെടുത്തുന്ന സ്ഥിര നിക്ഷേപത്തിന് ബദലായി ബോണ്ടുകളെ കാണാം. ബോണ്ടുകൾ സ്ഥിര നിക്ഷേപങ്ങളേക്കാൾ ഉയർന്ന പലിശ നൽകുന്നു.
അപകട സാധ്യതകൾ
ബോണ്ട് നിക്ഷേപത്തിൽ 4 തരത്തിലുള്ള റിസ്കുകളുണ്ട്. ഇതിലൊന്നാണ് പലിശ നിരക്കുമായി ബന്ധപ്പെട്ട റിസ്ക്. ബോണ്ട് വിലകളും പലിശ നിരക്കുകളും തമ്മിലുള്ള ബന്ധം വിപരീതമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. പലിശ നിരക്ക് ഉയരുകയാണെങ്കിൽ നിലവിലുള്ള ബോണ്ടുകളുടെ മൂല്യം കുറയുകയും നിക്ഷേപത്തെ ബാധിക്കുകയും ചെയ്യും.
മറ്റൊന്ന് ക്രെഡിറ്റ് റിസ്ക് ആണ്.ബോണ്ട് ഇഷ്യു ചെയ്യുന്ന കമ്പനി പൂട്ടിപ്പോകാനുള്ള സാധ്യതയാണിത്. കുറഞ്ഞ റേറ്റിംഗുള്ള ബോണ്ടുകൾ ഡിഫോൾട്ടിനുള്ള സാധ്യത കൂടുതലാണ്. ഇവ മികച്ച റിട്ടേൺ വാഗ്ദാനം ചെയ്യുമെങ്കിലും ക്രെഡിറ്റ് റേറ്റിംഗ് പരിശോധിച്ച് നിക്ഷേപിക്കുന്നതാകും ഉചിതം.
പണപ്പെരുപ്പമാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. കാലക്രമേണ, പണപ്പെരുപ്പം സ്ഥിര പലിശ പേയ്‌മെന്റുകളുടെ വാങ്ങൽ ശേഷി ഇല്ലാതാക്കും. ബോണ്ട് യീൽഡുകൾ ഉയർന്ന വില നിലനിർത്താനായില്ലെങ്കിൽ നിക്ഷേപകനെ സംബന്ധിച്ച് നഷ്ടമായിരിക്കും ഫലം. അവസാനമായി ലിക്വിഡിറ്റി റിസ്കിനെ പരിചയപ്പെടാം. ചില ബോണ്ടുകൾക്ക് പരിമിതമായ ട്രേഡിംഗ് വോള്യങ്ങൾ മാത്രമെ ഉണ്ടായിരിക്കുകയുള്ളൂ. ബോണ്ട് വേഗത്തിൽ വില്പന നടത്താനുള്ള നിക്ഷേപകന്റെ ശ്രമങ്ങൾക്ക് ഇത് തിരിച്ചടിയാകും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
