നിക്ഷേപിക്കുന്നതിന് അനുയോജ്യമായ തുക കണ്ടെത്തുന്നത് എങ്ങനെ എന്ന് നിക്ഷേപക ഉപദേശകരോട് ചോദിച്ചാൽ റിസ്കെടുക്കാനുള്ള ശേഷി, നിക്ഷേപ കാലയളവ്, സാമ്പത്തിക ലക്ഷ്യം എന്നിവ പരിഗണിച്ചുള്ള മറുപടിയാണ് ലഭിക്കുക. പഠനം, വിവാഹം, വിരമിക്കൽ തുടങ്ങി പ്രത്യേക ലക്ഷ്യങ്ങളോടെയല്ലാതെ കൂടുതല്‍ പണമുണ്ടാക്കുക എന്നതിന് നിക്ഷേപിക്കുന്നവർക്ക് ഈ മറുപടി ഫലവത്താകില്ല. മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നൊരാൾ എത്ര രൂപ മാസ എസ്ഐപി ആരംഭിക്കണം. തിരഞ്ഞെടുത്ത തുക കുറവായി പോയോ കൂടുതലാണോ എന്നീ ചിന്തകളുള്ളവർക്ക് ഇതിന് പരിഹാരമാണ് ചുവടെ ചേർക്കുന്നത്.
പരമ്പരാഗത നിയമം
രണ്ട് രീതിയിലാണ് എത്ര തുക നിക്ഷേപത്തിനായി മാറ്റിവെയ്ക്കണമെന്ന് കണ്ടെത്തുന്നത്. പരമ്പരാഗത നിയമ പ്രകാരം ആകെ വരുമാനത്തിന്റെ പത്ത് ശതമാനം നിക്ഷേപത്തിനായി മാറ്റാം എന്നാണ്. നികുതിക്ക് ശേഷം വാര്‍ഷിക വരുമാനം 10 ലക്ഷം ലഭിക്കുന്നൊരാള്‍ക്ക് 1 ലക്ഷം രൂപയുടെ നിക്ഷേപം നടത്താം. ശമ്പളത്തില്‍ വര്‍ധനവിന് അനുസരിച്ച് നിക്ഷേപിക്കാനുള്ള തുകയും ഉയര്‍ത്തണം. 15 ലക്ഷം വാര്‍ഷിക ശമ്പളത്തിലേക്ക് പ്രൊമോഷന് ലഭിച്ചാല്‍ 1.5 ലക്ഷം രൂപ നിക്ഷേപിക്കണം.
മോഡേൺ നിയമം
10 ശതമാനം എന്ന പരമ്പരാഗത രീതിയില്‍ നിന്ന് വ്യത്യസ്തമായി നിക്ഷേപിക്കാൻ കഴിയുന്നത്ര നിക്ഷേപിക്കുക എന്നതാണ് മോഡേൺ നിക്ഷേപക നിയമം പറയുന്നത്. വരുമാനത്തിന്റെ 5 ശതമാനം തൊട്ട് നിക്ഷേപിച്ച് തുടങ്ങാം. സാഹചര്യമനുസരിച്ച് 7%, 10%, 15%, 30% എന്നിങ്ങനെ നിക്ഷേപം ഉയർത്താം. ഉദാഹരണത്തിന് പഠനത്തിന് ശേഷം പുതിയ കരിയർ ആരംഭിക്കുന്നൊരാൾക്ക് ഒരുപാട് കാര്യങ്ങളിൽ ചെലവുകളുണ്ടാക്കാം.
പുതിയ ഇടത്തേക്ക് താമസം മാറുന്നതിനുള്ള പ്രാരംഭ ചെലവുകള്‍, വിദ്യാഭ്യാസ വായ്പ തിരിച്ചടവ് തുടങ്ങിയ ചെലവുകൾ പരിഗണിക്കണം. ഈ സമയത്ത് ജീവിതത്തെ ബുദ്ധിമുട്ടിക്കാതെ നിക്ഷേപം ആരംഭിക്കാം.30, 40 വയസുകളിൽ പ്രതിമാസ/വാര്‍ഷിക വരുമാനത്തിന്റെ 20 ശതമാനമോ അതില്‍ കൂടുതലോ നിക്ഷേപിക്കാം. ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്തുന്നതും തുക വർധിപ്പിക്കുന്നതും നിക്ഷേപത്തെ കൂടുതൽ ശക്തമാക്കും.
എങ്ങനെ പണം കണ്ടെത്തും
നിക്ഷേപിക്കാൻ ഇത്രയും തുക എങ്ങനെ കണ്ടെത്തുമെന്നതാണ് പ്രശ്നം. വരുമാനത്തിന് താഴെ ജീവിക്കുക എന്നതാണ് ഇതിനുള്ള പരിഹാരം. ചെലവുകള്‍ വരുമാനത്തേക്കാള്‍ കുറവായിരിക്കണം എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. വാര്‍ഷിക വരുമാനം 10 ലക്ഷം രൂപയാണെങ്കില്‍, 65 ലക്ഷം രൂപയുടെ ചെലവിലേക്ക് കടയ്ക്കരുത്. ഉദാഹരണത്തിന്, ലക്ഷങ്ങൾ സമ്പാദിക്കാത്തൊരാൾക്ക് ഐഫോണിന് പകരം മറ്റൊരു ഫോൺ ഉപയോഗിക്കാം.
ദിവസവും റസ്റ്റോറന്റുകളെ ആശ്രയിക്കുന്നതിന് പകരം ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മാത്രം ആശ്രയിക്കാം. നിക്ഷേപിക്കാനുള്ള തുക അക്കൗണ്ടിൽ നിന്ന് ഓട്ടോമേറ്റിക്കായി ഡെബിറ്റ് ചെയ്യുന്നത് പണം എങ്ങനെ കണ്ടെത്തുമെന്നതിനുള്ള മികച്ച ഉത്തരമാണ്. ശമ്പളക്കാർക്ക് മാസത്തിലൊരു ദിവസം ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് പണം പിടിക്കുന്ന പ്രതിമാസ എസ്ഐപി വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാവുന്നതാണ്.
നിക്ഷേപത്തിനൊപ്പം എമർജൻസി ഫണ്ട്
നിക്ഷേപം നടത്തുന്നൊരാൾക്ക് നിക്ഷേപത്തിന്റെ ഗുണം പൂർണമായും ഉപയോഗപ്പെടുത്താൻ എമർജൻസി ഫണ്ട് കരുതേണ്ടത് അത്യാവശ്യമാണ്. അപ്രതീക്ഷിത ചെലവുകള്‍ കൈകാര്യം ചെയ്യാന്‍ എമര്‍ജന്‍സി ഫണ്ട് കരുതണം. ഇത് ഇല്ലാത്ത പക്ഷം അപ്രതീക്ഷിത ചെലവുകളായ ആശുപത്രി, അപകടം തുടങ്ങിയ ചെലവുകൾക്ക് നിക്ഷേപത്തെ ആശ്രയിക്കേണ്ടി വരും. നിക്ഷേപം പകുതിയിൽ അവസാനിപ്പിക്കുന്നത് വേണ്ട ഗുണം ലഭിക്കില്ല. എമര്‍ജന്‍സി ഫണ്ടിലെ തുക വ്യക്തിഗത സാമ്പത്തിക സ്ഥിതിയെ ആശ്രയിച്ചിരിക്കുന്നു. 9-12 മാസത്തെ ചെലവുകൾ എമർജൻസി ഫണ്ടായി കരുതാം.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications