പോസ്റ്റ് ഓഫീസ് സമ്പാദ്യ - നിക്ഷേപ പദ്ധതികളെ എന്നും ജനപ്രിയമാക്കുന്നത് ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസുമാണ്. സാധാരണക്കാരന്റെ വ്യത്യസ്തങ്ങളായ സാമ്പത്തിക ലക്ഷ്യങ്ങൾ പൂർത്തികരിക്കാൻ സാധിക്കുന്ന നിരവധി പദ്ധതികളാണ് ഇത്തരത്തിൽ ഇന്ത്യൻ പോസ്റ്റ് ഓഫീസ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ തന്നെ തുടർച്ചയായ നിക്ഷേപത്തിലൂടെ ഹ്രസ്വകാലംകൊണ്ട് മികച്ച സമ്പാദ്യം കെട്ടിപടുക്കാൻ സഹായിക്കുന്ന സ്കീമാണ് പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് സ്കീം അഥവ നാഷ്ണൽ സേവിംഗസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട്. ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് തുടങ്ങി വിവിധ കാലയളവുകളിൽ ഒരു നിശ്ചിത തുക അടയ്ക്കാനും മൊച്വൂരിറ്റി കാലയളവിന് ശേഷം പിൻവലിക്കാനും ഈ പദ്ധതി വഴി ഉപഭോക്താക്കൾക്ക് സാധിക്കുന്നു. പണം സമ്പാദിക്കുക എന്ന ഒരു നിക്ഷേപകന്റെ ആത്യന്തികമായ ലക്ഷ്യം സാധ്യമാകുന്ന ജനപ്രിയ പദ്ധതിയാണിത്.

നിക്ഷേപത്തിൽ നിന്ന് വരുമാനം തേടുകയും പണം സുരക്ഷിതമായി നിക്ഷേപിക്കാനും ആഗ്രഹിക്കുന്ന ഇന്ത്യയിലെ വലിയൊരു വിഭാഗമാണ് ആർഡിയുടെ പ്രിയ ഉപഭോക്താക്കൾ. പ്രതിവർഷം 6.7 ശതമാനം പലിശ നിരക്കാണ് പോസ്റ്റ് ഓഫീസിന്റെ റെക്കറിംഗ് ഡെപ്പോസിറ്റ് സ്കീം വാഗ്ദാനം ചെയ്യുന്നത്. ഏതൊരു ഇന്ത്യൻ പൗരനും തുടങ്ങാൻ സാധിക്കുന്ന നാഷ്ണൽ സേവിംഗസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് ജോയിന്റ് അക്കൗണ്ടായി തുടങ്ങാനുമുള്ള അവസരമുണ്ട്. 100 രൂപയാണ് ആർഡിയിലെ കുറഞ്ഞ നിക്ഷേപ പരിധി. 10 രൂപയുടെ ഗുണിതങ്ങളിൽ എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം.അതേസമയം, ഉയർന്ന നിക്ഷേപ പരിധിയില്ലാത്ത സ്കീമുകളിൽ ഒന്നുകൂടിയാണ് പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് സ്കീം. ഇതേ പദ്ധതിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പോലുള്ള ബാങ്കുകളിലും ആർഡി അക്കൗണ്ട് തുറക്കാൻ സാധിക്കുമെന്നതും എടുത്തുപറയേണ്ട സവിശേഷതയാണ്.
ജോയിന്റ് അക്കൗണ്ടിൽ മൂന്ന് പേർക്ക് വരെ പങ്കാളികളാകാം. പത്ത് വയസോ അതിന് മുകളിലോ പ്രായമുള്ള കുട്ടികളുടെ പേരിൽ രക്ഷിതാവിനും ആർഡി അക്കൗണ്ട് തുറക്കാൻ വ്യവസ്ഥയുണ്ട്. അതേപോലെ തന്നെ മുഴുവൻ നിക്ഷേപ തുകയും മുൻകൂട്ടി അടയ്ക്കാനും സാധിക്കുന്നു. എത്ര വർഷത്തേക്കുള്ള ആർഡിയാണോ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നത് അത്രയും തുക അക്കൗണ്ട് തുറക്കുന്നസമയത്തോ പിന്നീട് അടവ് സമയത്ത് എപ്പഴെങ്കിലുമോ മുഴുവാനായും മുൻകൂട്ടി അടയ്ക്കാം. സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും പലിശ പ്രിൻസിപ്പൽ തുകയ്ക്കൊപ്പം ചേരുന്നു.
വിപണിയിൽ കത്തിക്കയറി ഇവി സ്റ്റോക്കുകൾ,1 വർഷത്തെ റിട്ടേൺ 427%,ഈ രണ്ട് ഓഹരിയേയും കൂടെ കൂട്ടിക്കോ,നേട്ടം ഉറപ്പ്
വായ്പ സംവിധാനമാണ് മറ്റ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളിൽ നിന്നും നാഷ്ണൽ സേവിംഗസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ടിനെ വേറിട്ടുനിർത്തുന്നത്. എല്ലാ മാസവും തുടർച്ചയായി ഒരു വർഷം നിക്ഷേപം പൂർത്തിയാക്കി കഴിഞ്ഞാൽ നിക്ഷേപ തുകയുടെ 50 ശതമാനം വായ്പയായെടുക്കാനും നിക്ഷേപകന് അവസരമുണ്ട്. അഞ്ച് വർഷമാണ് നിക്ഷേപം നടത്തേണ്ടതെങ്കിലും പിന്നീടും അഞ്ച് വർഷത്തേക്കുകൂടി അക്കൗണ്ട് മുന്നോട്ടു കൊണ്ടുപോകാനും നിക്ഷേപകന് സാധിക്കുന്നു.
ഇത്തരത്തിൽ ഒരാൾ പ്രതിമാസം 25,000 രൂപ നിക്ഷേപിച്ചാൽ, അഞ്ച് വർഷത്തെ മെച്വൂരിറ്റി കാലയളവ് പൂർത്തിയാകുമ്പോൾ മൂന്ന് ലക്ഷത്തോളം രൂപ പലിശയിനത്തിൽ മാത്രം സ്വന്തമാക്കാൻ സാധിക്കും. അഞ്ച് വർഷത്തിൽ 60 മാസത്തെ നിക്ഷേപമാണ് ഒരാൾ നടത്തുന്നത്. മെച്വൂരിറ്റി കാലയളവിൽ നിക്ഷേപം മാത്രം 15 ലക്ഷം രൂപയാകും. 6.7 ശതമാനം പലിശ നിരക്കിൽ 15 ലക്ഷം രൂപയ്ക്ക് 2,84,146 രൂപ പലിശയായും ലഭിക്കുന്നു. അഞ്ച് വർഷത്തെ ലോക്ക്-ഇൻ കാലയളവ് കഴിഞ്ഞാൽ റിട്ടേണായി ആകെ ലഭിക്കുന്ന തുക 17,84,146 രൂപയായിരിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
