പരിസ്ഥിതി മലിനീകരണം നാൾക്കുനാൾ വർധിച്ചു വരുന്ന ഭൂമിയിലാണ് മനുഷ്യർ ജീവിക്കുന്നത്. മലിനീകരണത്തിന്‍റെ കാരണം ആരാണ് എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരവും മനുഷ്യർ എന്നത് വേറെ കാര്യം. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനായി ലോക രാഷ്ട്രങ്ങൾക്കിടയിൽ വലിയ പ്രഖ്യാപനങ്ങളുണ്ടായി. അതിന് പിന്നാലെയാണ് ഇലക്ട്രിക് വാഹനങ്ങൾ വലിയ രീതിയിൽ വിപണിയിലേക്കെത്തിയത്. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ തലത്തിൽ തന്നെ നിരവധി പ്രഖ്യാപനങ്ങളും നയങ്ങളും നടപ്പിലാക്കിവരികയാണ്.
നിരത്തിലേക്ക് കൂടുതൽ ഇ-ബസുകൾ
2025 സാമ്പത്തിക വർഷത്തിൽ ഇ-ബസുകൾ കൂടുതൽ ഇന്ത്യൻ നിരത്തുകളിലേക്കിറക്കാനാണ് സർക്കാർ പദ്ധതി. 8 മുതൽ 10 ശതമാനമായി ഇ- ബസുകളുടെ വിഹിതം ഉയരും. എന്തായാലും സർക്കാർ തലത്തിൽ തന്നെ പ്രോത്സാഹനം ലഭിക്കുന്നത് കാരണം ഇ-ബസ് നിർമ്മാണ കമ്പനികളും വലിയ ആവേശത്തിലാണ്. വരും വർഷങ്ങളിൽ വലിയ ലാഭം നേടിയെടുക്കാൻ കഴിയുമെന്ന് തന്നെയാണ് ഇ-ബസ് നിർമ്മാണ കമ്പനികളുടെ പ്രതീക്ഷ.

ഈ സാഹചര്യത്തിൽ രാജ്യത്തെ പ്രധാനപ്പെട്ട രണ്ട് ഇ-ബസ് നിർമ്മാതാക്കളെ പരിചയപ്പെടാം. അവരുടെ ഓഹരികൾ വാങ്ങുന്നത് വഴി നിക്ഷേപകർക്കും ഭാവിയിൽ വലിയ നേട്ടമുണ്ടാക്കാൻ സാധിക്കും.
1. ഒലെക്‌ട്ര ഗ്രീൻടെക്
ഇലക്ട്രിക് ബസുകളും കോമ്പോസിറ്റ് പോളിമർ ഇൻസുലേറ്ററുകളും നിർമ്മിക്കുന്ന കമ്പനിയാണ് ഒലെക്‌ട്ര ഗ്രീൻടെക്. 2000ത്തിലാണ് കമ്പനി സ്ഥാപിക്കുന്നത്. ഇന്ന് രാജ്യത്തെ ഇ-ബസ് നിർമ്മാതാക്കളിൽ പ്രധാനിയാണ് ഒലെക്‌ട്ര ഗ്രീൻടെക്. നിലവിൽ കമ്പനിയുടെ 1,500-ലധികം ബസുകൾ ഇന്ത്യൻ നിരത്തുകളിൽ ഓടുന്നുണ്ട്.
ഇലക്ട്രിക് ടിപ്പറുകൾ പോലുള്ള ഇലക്ട്രിക് ട്രക്കുകൾ നിർമ്മിക്കുകയും ഇന്ത്യയിലുടനീളം ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനും കമ്പനിക്ക് സാധിച്ചു.
2. ജെബിഎം ഓട്ടോ
ഇ-മൊബിലിറ്റി മേഖലയിൽ വർദ്ധിച്ചുവരുന്ന സാന്നിധ്യമുള്ള പ്രധാന കമ്പനിയാണ് ജെബിഎം ഓട്ടോ. ഇലക്ട്രിക് വാഹനങ്ങൾ, ഇലക്ട്രിക് ബസുകൾ തുടങ്ങിയവയെല്ലാം കമ്പനി നിർമ്മിക്കുന്നു.
10000 രൂപയുടെ നിക്ഷേപം 50 ലക്ഷമാകും, കൂട്ടുപലിശയുടെ ശക്തി ചെറുതല്ല, നേട്ടം ഇരട്ടിയാണ്,നിക്ഷേപങ്ങൾ ഇതൊക്കെയാണ്
കമ്പനിക്ക് ഇന്ത്യയിൽ 17 നിർമ്മാണ കേന്ദ്രങ്ങളുണ്ട്. ഇലക്ട്രിക് ബസുകളുടെ വിഭാഗത്തിൽ 12-മീറ്റർ, 9-മീറ്റർ, 8.55-മീറ്റർ നീളമുള്ള പത്തിലധികം തരം ബസുകൾ ജെബിഎം ഓട്ടോ വിപണിയിലെത്തിച്ചിട്ടുണ്ട്.
വിപണി മൂലധനം
272.7 ബില്യണാണ് ജെബിഎം ഓട്ടോയുടെ വിപണി മൂലധനം. അതേ സമയം ഒലെക്‌ട്ര ഗ്രീൻടെകിന് 169.2 ബില്യൺ മൂലധനമാണുള്ളത്. വിവിധ ഉപഭോക്താക്കളിൽ നിന്നായി 8000ൽ അധികം ബസുകളുടെ ഓർഡറുകൾ നേടാനും ഒലെക്‌ട്ര ഗ്രീൻടെകിന് സാധിച്ചു. മറുവശത്ത് 4500 ബസുകളുടെ ഓഡറുകളാണ് ജെബിഎം ഓട്ടോയ്ക്ക് ലഭിച്ചത്.
വരുമാനം
ഒലെക്ട്രാ ഗ്രീൻടെക്കിന്‍റെ വരുമാനം ജെബിഎം ഓട്ടോയേക്കാൾ വളരെ കുറവാണെങ്കിലും, കമ്പനിയുടെ വരുമാനം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 45% വളർന്നു. ഇ-ബസ് ഓർഡറുകൾ കൂടുതലായി നേടാനായതാണ് ഇതിന് കാരണം. ഇതിനുപുറമെ പോളിമർ ഇൻസുലേറ്റർ വിഭാഗത്തിൽ നിന്നുള്ള വരുമാനവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
അവസാന വാരത്തിൽ നേട്ടം കൊയ്യാം; ഇൻഫോസിസ്, ഡൽഹിവേരി ഓഹരികൾ വാങ്ങൂ, നേട്ടം 200 രൂപ വരെ
11.8 ശതമാനം വർഷിക വളർച്ചയാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജെബിഎം ഓട്ടോയ്ക്ക് നേടാനായത്. നിലവിൽ, ഇ-ബസ് വിഭാഗത്തിൽ നിന്നുള്ള കമ്പനിയുടെ വരുമാനം 12% ആണ്. അടുത്ത സാമ്പത്തിക വർഷാവസാനത്തോടെ ഇത് 30% ആയി ഉയരുമെന്നാണ് പ്രതീക്ഷ.
ഓഹരി വിപണിയിലെ പ്രകടനം
ഓഹരി വിപണിയിലെ പ്രകടനം താരതമ്യം ചെയ്താൽ രണ്ട് കമ്പനികളും നിക്ഷേപകർക്ക് വലിയ നേട്ടം സമ്മാനിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ 422 ശതമാനത്തോളം റിട്ടേൺ നൽകിയ ഓഹരിയാണ് ഒലെക്ട്ര ഗ്രീൻടെക്കിന്‍റേത്. മറുവശത്ത് ജെബിഎം നിക്ഷേപകർക്ക് നൽകിയത് 295 ശതമാനം റിട്ടേണും.
ലാഭവിഹിതം
ലാഭവിഹിതത്തിന്‍റെ കാര്യത്തിൽ ജെബിഎം ഓട്ടോയാണ് മുന്നിൽ. കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ കമ്പനിയുടെ ലാഭവിഹിതം 33.2% വർദ്ധിച്ചു. അഞ്ച് വർഷത്തെ ശരാശരി ലാഭവിഹിതവും ഡിവിഡന്‍റ് പേഔട്ടും യഥാക്രമം 0.3%, 7% ആണ്.
മറുവശത്ത്, ഒലെക്ട്ര ഗ്രീൻടെക്ക് 2022 സാമ്പത്തിക വർഷം മുതലാണ് ലാഭവിഹിതം നൽകാൻ തുടങ്ങിയത്. 0.1% ലാഭവിഹിതവും 4.9% ഡിവിഡന്‍റ് പേഔട്ടും ഉണ്ട്.
ഏത് ഓഹരിയിൽ നിക്ഷേപിക്കണം..?
വരുമാന വളർച്ച, ലാഭ വളർച്ച, ഡെറ്റ് മാനേജ്മെന്‍റ് എന്നിവയിൽ ഒലെക്ട്രാ ഗ്രീൻടെക് മുന്നിലാണ്. എന്നാൽ മറുവശത്ത്, സാമ്പത്തിക കാര്യക്ഷമതയിലും ലാഭവിഹിതത്തിലും ജെബിഎം ഓട്ടോ ഒലക്ട്ര ഗ്രീൻടെക്കിനെ മറികടന്നു. ഇ-ബസ് മേഖലയിൽ കൂടുതൽ നിക്ഷേപത്തിനും ഗവേഷണത്തിനും രണ്ട് കമ്പനികളും തയ്യാറാവുകയും ചെയ്യുന്നുണ്ട്.
ഇലക്ട്രിക് ബസുകൾ നിർമ്മിക്കുന്നതിന്‍റെ ഏകദേശം 6 ബില്യൺ രൂപ കാപെക്സിൽ, ജെബിഎം ഓട്ടോ നിക്ഷേപിച്ചു. ഇലക്ട്രിക് ബസുകൾക്ക് പുറമെ, സിഎൻജി ബസുകളിലും അവയുടെ വേരിയന്‍റുകളിലും കമ്പനിയുടെ പ്രവർത്തനങ്ങളുണ്ട്.
മറുവശത്ത്, ഗ്രീൻഫീൽഡ് നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനായി ഒലെക്ട്ര ഗ്രീൻടെക് അടുത്തിടെ 150 ഏക്കർ ഭൂമി ഏറ്റെടുത്തു. പ്ലാന്‍റിന്‍റെ മൊത്തം ശേഷി 5,000 ഇ-ബസുകളാണ്. ഇത് പ്രതിവർഷം 10,000 ഇ-ബസുകളായി വികസിപ്പിക്കാം.
എന്തായാലും ഇ-ബസുകളെ പ്രോത്സാഹിപ്പിക്കാനുള്ള നീക്കം സർക്കാർ നടത്തുന്നതോടെ വലിയ ലാഭം കൊയ്യാൻ സാധിക്കുന്ന കമ്പനികളാണ് ജെബിഎം ഓട്ടോയും ഒലെക്ട്ര ഗ്രീൻടെകും. അതുകൊണ്ടു തന്നെ നിക്ഷേപകർ ഏത് കമ്പനിയുടെ ഓഹരി തിരഞ്ഞെടുത്താലും അത് നേട്ടമാകും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ



Click it and Unblock the Notifications