ഫെബ്രുവരി മാസത്തെ അവസാന വാരമാണിത്. ഉയർന്നും താഴ്ന്നും ഓഹരി വിപണി കുഴപ്പമില്ലാത്തെ നേട്ടം നിക്ഷേപകർക്ക് നൽകിയിട്ടുണ്ട്. ആഭ്യന്തര ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റി 50 ഉം തിങ്കളാഴ്ചത്തെ ട്രേഡിംഗ് സെഷൻ ചെറിയ ഇടിവോടെയാണ് ആരംഭിച്ചത്. നിഫ്റ്റി 50 43.50 പോയിന്‍റ് അഥവാ 0.20 ശതമാനം താഴ്ന്ന് 22,169.20 ലെവലിലും ബിഎസ്ഇ സെൻസെക്സ് 97.99 പോയിന്‍റ് അഥവാ 0.13 ശതമാനം താഴ്ന്ന് 73,044.81 ലെവലിലുമാണ് ആരംഭിച്ചത്.
നേട്ടത്തിന്‍റെ ആഴ്ച
പോസിറ്റീവ് ആഗോള സൂചനകൾക്കിടയിൽ വെള്ളിയാഴ്ചത്തെ സെഷനിൽ ബെഞ്ച്മാർക്ക് സൂചികകൾ ചെറിയ നേട്ടത്തോടെയാണ് ആരംഭിച്ചത്. തുടർച്ചയായ അഞ്ചാം സെഷനിലും നിഫ്റ്റി 50 റെക്കോർഡ് ഉയരത്തിലെത്തി. ആഗോള ഇക്വിറ്റി റാലിയ്‌ക്കിടയിൽ ഐടി, ബാങ്ക് ഓഹരികളിലെ ഉയർച്ചയാണ് നിഫ്റ്റി 50 യുടെ നേട്ടത്തിന് കാരണമായത്. 30-ഷെയർ ബിഎസ്ഇ സെൻസെക്സ് 15.44 പോയിന്‍റ് താഴ്ന്ന് അല്ലെങ്കിൽ 0.02 ശതമാനം താഴ്ന്ന് 73,142.80 ലെവലിലും നിഫ്റ്റി 50 4.75 പോയിന്‍റ് അഥവാ 0.02 ശതമാനം ഇടിഞ്ഞ് 22,212.70 ലെവലിലും ക്ലോസ് ചെയ്തു.
കാരണം എൻവിഡിയുടെ വരുമാന റിലീസ്
ചാഞ്ചാട്ടം ഉണ്ടായിരുന്നിട്ടും, കഴിഞ്ഞ ആഴ്ച വിപണികൾ ചലനാത്മകമായിരുന്നു. നിഫ്റ്റി 50 തുടർച്ചയായി ഉയരുകയും പുതിയ റെക്കോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. എൻവിഡിയയുടെ വരുമാന റിലീസിനെ തുടർന്നുണ്ടായ ആഗോള റാലി, ആഭ്യന്തര വിപണിയിൽ ആത്മവിശ്വാസം വർദ്ധിപ്പിച്ചത് ഉയർച്ചയിൽ കാര്യമായ സ്വാധീനം ചെലുത്തി.

മുന്നേറ്റതിന് തന്നെ സാധ്യത
വ്യാഴാഴ്‌ച ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന എംഎസ്‌സിഐ റീബാലൻസിംഗിനൊപ്പം ഫെബ്രുവരി മാസത്തെ ഫ്യൂച്ചേഴ്‌സ് ആൻഡ് ഓപ്‌ഷനുകൾ കൂടി പരിഗണിക്കുമ്പോൾ വിപണിയുടെ മുന്നേറ്റം വിദഗ്ധർ പ്രതീക്ഷിക്കുന്നുണ്ട്. ആഭ്യന്തര, ആഗോള മുന്നണികളിൽ നിന്നുള്ള നിരവധി മാക്രോ ഇക്കണോമിക് സൂചകങ്ങൾ നിർണായക പങ്ക് വഹിക്കും. യുഎസിൽ, ജിഡിപി സംഖ്യകൾ കൂടാതെ പ്രാരംഭ തൊഴിലില്ലായ്മ ക്ലെയിമുകൾ ബോണ്ട് യീൽഡുകളെ ബാധിക്കും.കൂടാതെ, ഫെബ്രുവരി 29-ന് റിലീസ് ചെയ്യാനിരിക്കുന്ന ക്യൂ3 ജിഡിപി കണക്കുകളും മാർച്ച് 1-ന് പ്രതിമാസ വാഹന വിൽപ്പന ഡാറ്റയും സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യണമെന്നും വിപണി വിദഗ്ധർ വ്യക്തണാക്കുന്നു. ഡോളർ സൂചികയുടെ ചലനം, യുഎസ് ബോണ്ട് വരുമാനം, ക്രൂഡ് ഓയിൽ വില തുടങ്ങിയ ഘടകങ്ങളും വിപണിയുടെ ചലനാത്മകതയെ സ്വാധീനിക്കുമെന്നാണ് സ്വസ്തിക ഇൻവെസ്റ്റ്മാർട്ട് ലിമിറ്റഡിന്‍റെ റിസർച്ച് മേധാവി സന്തോഷ് മീണ വ്യക്തമാക്കുന്നത്.
ഈ ആഴ്ചയിലെ വിപണി
കഴിഞ്ഞ ആഴ്‌ച ശക്തമായ ബ്രേക്ക്ഔട്ടിന് സാക്ഷ്യം വഹിച്ച സൂചിക 22,297 എന്ന എക്കാലത്തെയും ഉയർന്ന റെക്കോർഡ് രേഖപ്പെടുത്തി. ഈ ആഴ്ചയിൽ നിഫ്റ്റി 50 22,700-ലേക്ക് പോകുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷകൾ. വിപണിയുടെ ചാഞ്ചാട്ടങ്ങൾ കൂടുതൽ ബൈ അവസരങ്ങൾ നൽകിയേക്കും. അതുവഴി, 21,800-ൽ ശക്തമായ പിന്തുണയുള്ളതിനാൽ ഗുണനിലവാരമുള്ള സ്റ്റോക്കുകൾ ശേഖരിക്കുന്നതിന് ശ്രദ്ധിക്കണം. അടുത്ത ആഴ്‌ചകളിൽ ബാങ്ക് നിഫ്റ്റി 47,500 എന്ന നിലയിലേക്ക് മുന്നേറും. 100 ദിവസത്തെ ഇഎംഎ ആയതിനാൽ ശക്തമായ പിന്തുണ 45,800 ആണ്.
ഈ ആഴ്ച വാങ്ങേണ്ട ഓഹരികൾ
1. ഇൻഫോസിസ് ലിമിറ്റഡ്
1981 ൽ സ്ഥാപിതമായ കമ്പനിയുടെ ആസ്ഥാനം ബെംഗളൂരുവിലാണ്. മുമ്പ് ഇൻഫോസിസ് ടെക്നോളജീസ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന കമ്പനി 2011 ജൂണിൽ ഇൻഫോസിസ് ലിമിറ്റഡ് എന്നാക്കി മാറ്റി. കൺസൾട്ടിംഗ്, ടെക്നോളജി, ഔട്ട്സോഴ്സിംഗ്, അടുത്ത തലമുറ ഡിജിറ്റൽ സേവനങ്ങൾ എന്നിവ കമ്പനി നൽകുന്നു.
വാങ്ങൽ പരിധി - 1670 രൂപ മുതൽ 1710 വരെ
ലക്ഷ്യം - 1920
സ്റ്റോപ്പ് ലോസ് - 1598
2. ഡൽഹിവേരി ലിമിറ്റഡ്
ലോജിസ്റ്റിക് സേവനങ്ങൾ നൽകുന്ന കമ്പനിയാണ് ഡൽഹിവേരി ലിമിറ്റഡ്. 2021 സാമ്പത്തിക വർഷത്തിലെ വരുമാനം അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ സമ്പൂർണ്ണ സംയോജിത ലോജിസ്റ്റിക് സേവന പ്ലെയറാണ് ഡൽഹിവേരി.
വാങ്ങൾ പരിധി - 454 രൂപ മുതൽ 470 രൂപ വരെ
ലക്ഷ്യം - 540 രൂപ
സ്റ്റോപ്പ് ലോസ് - 437
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
