വലിയൊരു തുക കയ്യിലെത്തിയാൽ ഇതിനെ സ്ഥിര വരുമാന മാർഗമായി മാറ്റാൻ നിരവധി സാധ്യതകളുണ്ട്. ധാരണയില്ലാത്ത നിക്ഷേപങ്ങളിലേക്കിറങ്ങി പണം നഷ്ടപ്പെടുത്തുന്നതിന് പകരം പലരും തിരഞ്ഞെടുക്കുന്നത് റിസ്ക് കുറഞ്ഞ സ്ഥിര നിക്ഷേപങ്ങളാണ്. കയ്യിൽ 25 ലക്ഷം രൂപ നിക്ഷപിക്കാനായി മാറ്റിവെയ്ക്കാൻ സാധിക്കുന്നൊരാൾക്ക് മാസ വരുമാനം ഉണ്ടാക്കുന്നതിനും നിക്ഷേപം വളർത്തുന്നതിനും റിസ്ക് കുറഞ്ഞ വഴികളാണ് ഈ ലേഖനത്തിൽ പരിഗണിക്കുന്നത്. 25 ലക്ഷത്തിന്റെ നിക്ഷേപം വഴി മാസം 15,000 രൂപ നേടാൻ സാധിക്കുന്ന നിക്ഷേപങ്ങളാണിവ.
സ്ഥിര നിക്ഷേപമിട്ടാൽ
25 ലക്ഷം രൂപ സ്ഥിര നിക്ഷേപമിട്ടാൽ എത്ര രൂപ മാസ വരുമാനം ലഭിക്കുമെന്ന് നോക്കാം. നിലവിൽ ശരാശരി 7 ശതമാനം നിരക്കിൽ സ്ഥിര നിക്ഷേപത്തിന് പലിശ ലഭിക്കുന്നുണ്ട്. 25 ലക്ഷം രൂപ 7 ശതമാനം നിരക്കിൽ സ്ഥിര നിക്ഷേപമിട്ടാൽ പ്രതിമാസം 14,000 രൂപയിൽ കൂടുതൽ പലിശയായി ലഭിക്കും.
അതേസമയം സ്ഥിര നിക്ഷേപത്തിൽ നിന്ന് മാസത്തിൽ പലിശ പിൻവലിച്ചാൽ ഇവിടെ പണം വളരാനുള്ള സാധ്യത ഇല്ലാതാവുകയാണ്. സ്ഥിര വരുമാനവും നിക്ഷേപ വളർച്ചയും ആവശ്യമെങ്കിൽ മറ്റു സാധ്യതകൾ നോക്കാം.

മ്യൂച്വൽ ഫണ്ട്
നിക്ഷേപം വളരുകയും അതേസമയം സ്ഥിര വരുമാനം നേടാനും മ്യൂച്വൽ ഫണ്ടുകൾ പരിഗണിക്കാം. റിസ്ക് കുറഞ്ഞ ബാലൻസ്ഡ് മ്യൂച്വൽ ഫണ്ട് ഇവിടെ പരിഗണിക്കാം. 25 ലക്ഷം രൂപ ബാലൻസ്ഡ് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുകയും പ്രതിവർഷം 10 ശതമാനം വരുമാനം ലഭിക്കുകയും ചെയ്താൽ ഫണ്ട് അഞ്ച് വർഷത്തിനുള്ളിൽ 40.2 ലക്ഷം രൂപയായി വളരും. ശേഷം ഓരോ വർഷത്തിന്റെയും തുടക്കത്തിൽ 5 ശതമാനം വീതം പിൻവലിക്കാം. ബാക്കിയുള്ള ഫണ്ടിന് 10 ശതമാനം വളർച്ച പ്രതീക്ഷിക്കാം.
വർഷത്തിൽ 2.01 ലക്ഷം രൂപ അല്ലെങ്കിൽ പ്രതിമാസം 16,775 രൂപ നേടാൻ സാധിക്കും. മാസത്തിൽ വരുമാനം ലഭിക്കുന്നതിന് അനുസരിച്ച് നിക്ഷേപം വളരുന്നതിനാൽ പണം തീർന്നു പോകുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. ഉയർന്ന വരുമാനം ആവശ്യമുണ്ടെങ്കിൽ പൂർണമായും ഇക്വിറ്റിയിലേക്ക് മാറുകയോ ഉയർന്ന പിൻവലിക്കൽ നിരക്ക് തിരഞ്ഞെടുക്കയോ വേണം. അതേസമയം പൂർണമായ ഇക്വിറ്റി ഫണ്ടിന്റെ അപകട സാധ്യതകൾ മനസിലാക്കുകയും വേണം.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിക്ഷേപിച്ചാൽ
പലിശ വരുമാനം ത്രൈമാസത്തിൽ ലഭിക്കുന്ന പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം. 60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം സ്ഥിര വരുമാനത്തിന് പരിഗണിക്കാം. നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരമുള്ള നികുതി ആനുകൂല്യങ്ങൾ ലഭിക്കും. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന്റെ നിലവിലെ പലിശ നിരക്ക് 8.20 ശതമനമാണ്. ഇത് നിലവിലെ സ്ഥിര നിക്ഷേപ നിരക്കുകളേക്കാൾ കൂടുതലാണ്.
വ്യക്തികൾക്ക് 30 ലക്ഷം രൂപ വരെ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിക്ഷേപിക്കാൻ സാധിക്കും. 5 വർഷമാണ് കാലാവധി. 25 ലക്ഷം രൂപ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിലേക്കാണ് മാറ്റുന്നതെങ്കിൽ ത്രൈമാസത്തിൽ 51,250 രൂപ ലഭിക്കും. മാസത്തിൽ 17,083 രൂപയോളം ലഭിക്കും.
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി
മാസ വരുമാനം ആവശ്യമുള്ള മുതിർന്ന പൗരന്മാരല്ലാത്തവർക്ക് റിസ്കില്ലാതെ നിക്ഷേപിക്കാൻ പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി തിരഞ്ഞെടുക്കാം. 5 വർഷത്തെ പദ്ധതിക്ക് 7.40 ശതമാനം പലിശ ലഭിക്കും. മിക്ക ബാങ്കുകളും ഇക്കാലയളവിൽ നൽകുന്നതിനേക്കാൾ മികച്ച നിരക്കാണിത്. എന്നാൽ വ്യക്തിഗത അക്കൗണ്ട് ഉടമയ്ക്ക് 9 ലക്ഷം രൂപ മാത്രമാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ നിക്ഷേപിക്കാൻ സാധിക്കുകയുള്ളൂ.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

ഇലക്ട്രോണിക്സ് സിറ്റി ഫ്ലൈഓവർ ടോൾ പിരിവ് തുടരുമോ? സെപ്റ്റംബർ 11 മുതൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം



Click it and Unblock the Notifications
