വിപണിയിലെ മാറ്റങ്ങളെ കൃത്യമായി മനസിലാക്കുകയും വിലയിരുത്തുകയും ചെയ്ത നിക്ഷേപകർക്ക് നേട്ടങ്ങൾ നൽകിയ ആഴ്ചയാണ് കഴിഞ്ഞു പോയത്. തുടർച്ചയായ നാലാം സെഷനിലും ആഭ്യന്തര ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റി 50 ഉം നേട്ടത്തിലാണ് വെള്ളിയാഴ്ച അവസാനിച്ചത്. വിപ്രോ , മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം) ഓഹരികൾ ഏകദേശം 11 ശതമാനം ഉയർന്നു. അതോടെ കഴിഞ്ഞ ആഴ്ച ബെഞ്ച്മാർക്ക് സൂചികകൾ 1 ശതമാനത്തിലധികം ഉയർന്നു . ആഗോള വിപണികളിലെ ആവേശകരമായ പ്രവണതയ്‌ക്കിടയിൽ, നിഫ്റ്റി 50 22,000 ന് മുകളിൽ എത്തി, ലാർസൻ ആൻഡ് ടൂബ്രോ (എൽ ആൻഡ് ടി), ഇൻഫോസിസ്, എം ആൻഡ് എം തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
നേട്ടത്തിന്‍റെ ആഴ്ച
ലോഹങ്ങൾ, മാധ്യമങ്ങൾ, ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് (എഫ്എംസിജി) ഒഴികെ, മിക്ക മേഖലാ സൂചികകളും പ്രതിവാര മുന്നേറ്റത്തിന് കഴിഞ്ഞ ആഴ്ച സാക്ഷ്യം വഹിച്ചു. 30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് 376.26 പോയിന്‍റ് അഥവാ 0.52 ശതമാനം ഉയർന്ന് 72,426.64 ലെവലിലും നിഫ്റ്റി 50 129.95 പോയിന്‍റ് അഥവാ 0.59 ശതമാനം ഉയർന്ന് 22,040.70 ലെവലിലും ക്ലോസ് ചെയ്തു.

നേട്ടം ഈ ആഴ്ചയും തുടരും
മിക്ക കമ്പനികളുടേയും ക്യു 3 ഫലങ്ങൾ സ്ട്രീറ്റിന്‍റെ എസ്റ്റിമേറ്റുകൾക്ക് അനുസരിച്ച് തന്നെയാണെന്നാണ് മാർക്കറ്റ് വിദഗ്ധർ വിലയിരുത്തുന്നത്. ഈ പാദത്തിൽ തുടർച്ചയായ ഡിമാൻഡും വരുമാന വളർച്ചയും രേഖപ്പെടുത്തിയത് കൊണ്ടു തന്നെ ഇന്ത്യൻ കോർപ്പറേഷനുകളുടെ വാണിജ്യ പ്രകടനത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഉയർന്ന നിലയിലാണ്. അതേ സമയം തന്ന വർദ്ധിച്ചുവരുന്ന ചെലവുകളും ഇൻപുട്ട് ചെലവുകളും ഏതാനും കമ്പനികളുടെ മാർജിനുകളിൽ താഴ്ചകളുണ്ടാക്കിയിട്ടുണ്ട്.
ക്യു 3 വരുമാന സീസണിലെ സ്റ്റാർ സെക്ടറുകൾ എനർജി, മെറ്റൽ, ബിഎഫ്എസ്ഐ, സിമന്‍റ് എന്നിവയായിരുന്നു. ഐടി, എഫ്എംസിജി എന്നിവയാണ് പിന്നോട്ടുപോയത്. വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐകൾ) 6,200 കോടി രൂപയുടെ ഓഹരികൾ ഓഫ്‌ലോഡ് ചെയ്ത് അറ്റ വിൽപ്പനക്കാരായി തുടർന്നു , ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐകൾ) 8,700 കോടി രൂപ മൂല്യമുള്ള ഓഹരികൾ വാങ്ങിക്കൊണ്ട് പോസിറ്റീവ് നിലപാടും സ്വീകരിച്ചതും നേട്ടമായി.
ഈ ആഴ്‌ച ഡോളർ സൂചികയുടെയും യുഎസ് ബോണ്ട് യീൽഡുകളുടെയും പാതയിൽ വിപണി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അസംസ്‌കൃത എണ്ണയുടെ വില ഉയരുന്നത് അപകടസാധ്യത സൃഷ്ടിക്കുന്നു, എന്നിരുന്നാലും നിലവിലുള്ള ബുള്ളിഷ് വികാരം നെഗറ്റീവ് സംഭവ വികാസങ്ങളെ തള്ളിക്കളയുമെന്നാണ് വിദഗ്ധരുടെ പ്രവചനം. ഈ ആഴ്ച വാങ്ങണമെന്ന് വിദഗ്ധരുടെ നിർദ്ദേശമുള്ള 2 ഓഹരികൾ പരിശോധിക്കാം
1. ഗെയിൽ (ഇന്ത്യ) ലിമിറ്റഡ്
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല സംയോജിത പ്രകൃതി വാതക കമ്പനിയാണ് ഗെയിൽ ഇന്ത്യ ലിമിറ്റഡ്. വെള്ളിയാഴ്ച 183 രൂപയിലായിരുന്നു ഈ ലാർജ് ക്യാപ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. 178 - 183 രൂപ നിലവാരത്തിൽ നിന്നും ഹ്രസ്വകാലയളവ് കണക്കാക്കി ഗെയിൽ ഓഹരി വാങ്ങാമെന്നാണ് നിർദ്ദേശം. 202 രൂപയിലേക്ക് ഓഹരി വില ഉയരാം. അതേ സമയം ഗെയിൽ ഓഹരി വാങ്ങുന്നവർ 170 രൂപയിൽ സ്റ്റോപ് ലോസ് ക്രമീകരിക്കാനും ശ്രദ്ധിക്കണം.
2. ഗുജറാത്ത് പിപാവാവ് പോർട്ട് ലിമിറ്റഡ്
ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖമാണ് ഗുജറാത്ത് പിപാവാവ് പോർട്ട് ലിമിറ്റഡ്. കഴിഞ്ഞയാഴ്ച 198 രൂപയിലായിരുന്നു ഈ മിഡ് ക്യാപ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. സമീപ ഭാവിയിൽ ഗുജറാത്ത് പിപാവാവ് ഓഹരി വില 230 രൂപയിലേക്ക് എത്താമെന്നാണ് വിലയിരുത്തൽ. ഓഹരി വാങ്ങുന്നവർ 190 രൂപയിൽ സ്റ്റോപ് ലോസ് ക്രമീകരിക്കണം.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ചെന്നൈ-ബെംഗളൂരു ഹൈസ്പീഡ് റെയിൽ: ടെൻഡർ നടപടികൾ വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുക്കുമോ?



Click it and Unblock the Notifications