പ്രായമാകുന്തോറും കയ്യിൽ സാമ്പത്തികമില്ലെങ്കിൽ ആശങ്കയേറും. സാമ്പത്തിക സ്വാതന്ത്ര്യം തേടുന്നൊരാളാണെങ്കിൽ പറ്റുന്നത്രയും വേഗം മികച്ച റിട്ടേൺ നൽകുന്ന നിക്ഷേപ മാർഗം കണ്ടെത്തുക എന്നതാണ് ബുദ്ധി. ഓഹരികൾ, മ്യൂച്വൽ ഫണ്ട്, റിയൽ എസ്റ്റേറ്റ്, സ്വർണം, സ്ഥിര നിക്ഷേപം എന്നിങ്ങനെ നിരവധി നിക്ഷേപ സാധ്യതകളാണുള്ളത്. 35 വയസുാകാരന് ഇവയിൽ ഏത് നിക്ഷേപം അനുയോജ്യമാകും എന്നും എങ്ങനെ നിക്ഷേപിക്കാമെന്നും നോക്കാം.
35-ാം വയസിൽ നിക്ഷേപം
35-ാം വയസിൽ നിക്ഷേപം ആരംഭിക്കുക എന്നത് വെെകിയുള്ള തീരുമാനമല്ല. ജീവിതത്തിലും കരിയറിലെയും മുന്നോട്ടേക്കുള്ള യാത്രയിൽ സുപ്രധാന ഘട്ടമായ ഈ സമയം സാമ്പത്തിക സുരക്ഷയ്ക്ക് പ്രധാന്യം നൽകേണ്ടതുണ്ട്. അതിനാൽ ഭാവി അറിഞ്ഞുള്ള നിക്ഷേപങ്ങൾ നടത്തണം. പ്രതിമാസ സമ്പാദ്യത്തിൽ നിന്നൊരു തുക ഇക്വിറ്റി മ്യൂച്വൽ ഫണ്ടിലേക്ക് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ വഴി നിക്ഷേപിക്കുന്നതാകും ഉചിതം.

വൈകല്ലേ, നേരത്തെ നിക്ഷേപിക്കാം
എസ്ഐപി നിക്ഷേപം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ഇനിയും വൈകരുത്. വൈകിയാൽ പ്രതിമാസം നൽകേണ്ട തുകയിൽ വർധനവ് ഉണ്ടാകും. ഉദാഹരണത്തിന് 30-ാം വയസിൽ നിക്ഷേപം ആരംഭിക്കുന്നൊരു വ്യക്തിക്ക് 60-ാം വയസിൽ 10 കോടിയിലേക്ക് പ്രതിമാസം 28,000 രൂപ നിക്ഷേപിക്കേണ്ടതായി വരും. അതേസമയം 10 വർഷം വൈകി 40-ാം വയസിലാണ് നിക്ഷേപം തുടങ്ങുന്നതെങ്കിൽ പ്രതിമാസം 1 ലക്ഷം രൂപയുടെ എസ്ഐപി ചെയ്താൽ മാത്രമെ 60-ാം വയസിൽ 10 കോടി രൂപ നേടൻ സാധിക്കുകയുള്ളൂ.
എത്ര രൂപ നിക്ഷേപിക്കണം
പ്രതിമാസ നിക്ഷേപത്തിന് തയ്യാറായാൽ സാധിക്കുന്ന പരമാവധി തുക നിക്ഷേപിക്കുക എന്നതാണ് അനുയോജ്യം. അതോടൊപ്പം എസ്ഐപി കാൽക്കുലേറ്റർ ഉപയോഗിച്ച് നിശ്ചിത കാലയളവ് കൊണ്ട് ലക്ഷ്യത്തിലെത്താൻ എത്ര രൂപയുടെ നിക്ഷേപം ആവശ്യമാണെന്ന് കണക്കാക്കാം. വർഷത്തിൽ 13 ശതമാനം റിട്ടേൺ പ്രതീക്ഷിക്കുന്ന ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ 13 വർഷം നിക്ഷേപിക്കാൻ തയ്യാറാണെങ്കിൽ മാസം 25,000 രൂപയാണ് നിക്ഷേപത്തിനായി കരുതേണ്ടത്. 48-ാം വയസിൽ നിക്ഷേപകന് ഒരു കോടി രൂപ നേടാം.
13 വർഷ കാലത്തെ നിക്ഷേപം 39 ലക്ഷം രൂപയായിരിക്കും. 63 ലക്ഷം രൂപ റിട്ടേണായി ലഭിക്കുമ്പോൾ കാലാവധിയിൽ 1 കോടി രൂപ സമാഹരിക്കാൻ സാധിക്കും. എസ്ഐപി കാൽക്കുലേറ്ററിൽ ഉപയോഗിച്ച 13 ശതമാനം റിട്ടേൺ ഉദാഹരണമായി എടുക്കുന്നതാണ്. ഇക്വിറ്റിയിൽ നിന്നുള്ള വരുമാനം നേർരേഖയിലല്ലാത്തതിനാൽ വിപണിയിലെ ചാഞ്ചാട്ടങ്ങളെ ഇത് സ്വാധീനിക്കും.
കുറഞ്ഞ തുകയുടെ നിക്ഷേപം
മാസം 25,000 രൂപ നിക്ഷേപിക്കാൻ സാധിക്കാത്തവരാണെങ്കിൽ കുറഞ്ഞ തുകയിലും 1 കോടി എന്ന ലക്ഷ്യത്തിലേക്ക് എത്താം. അൽപം കാത്തിരുന്നാൽ മതി. 10,000 രൂപയുടെ പ്രതിമാസ എസ്‌ഐപി നിക്ഷേപത്തിൽ 12 ശതമാനം വാർഷിക വളർച്ച ലഭിച്ചാൽ 20 വർഷവും ഒരു മാസവും കൊണ്ട് 1 കോടി രൂപയിലെത്താം. അതായത് 35-ാം വയസിൽ നിക്ഷേപം ആരംഭിക്കുന്നൊരാൾക്ക് 55-ാം വയസിൽ വിരമിക്കൽ കാലത്തേക്കുള്ള ചെലവുകൾക്ക് ഈ നിക്ഷേപം ഉപകരിക്കും.
പ്രതിമാസ എസ്ഐപി തുക വർഷത്തിൽ 5 ശതമാനം വീതം വർധിപ്പിച്ചാൽ 17 വർഷവും 10 മാസവും കൊണ്ട് നിങ്ങൾ 1 കോടി രൂപയിലെത്തും. 15 വർഷത്തിനുള്ളിൽ ഒരു കോടി രൂപയിലെത്താൻ 20,000 രൂപയുടെ പ്രതിമാസ എസ്‌ഐപി മതിയാകും. അതേസമയം പ്രതിമാസ എസ്ഐപി തുകയിൽ 5 ശതമാനം വാർഷിക വർധനവോടെ 20,000 രൂപ നിക്ഷേപിച്ചാൽ 13 വർഷവും 5 മാസവും കൊണ്ട് നിങ്ങൾ 1 കോടി രൂപയിലെത്തും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications