ദിവസം 50 രൂപ നീക്കിവെയ്ക്കാൻ തയ്യാറല്ലേ, സാധാരണക്കാരനും സമ്പന്നനാകാം; പറ്റിയ നിക്ഷേപമിതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിക്ഷേപമെന്ന വാക്കിന് സമ്പന്നതയുമായി ബന്ധമുണ്ടെന്ന് പൊതുവിലൊരു ധാരണയുണ്ട്. ഇത് പൂർണമായും തെറ്റാണ്. നൂറ് രൂപ മാസത്തിൽ മിച്ചം വരുന്നവരും ലക്ഷങ്ങൾ മിച്ചം വരുന്നവനും രാജ്യത്തെ വിവിധ നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാം. മധ്യവർ​ഗത്തെ പലപ്പോഴും നിക്ഷേപത്തിൽ നിന്ന് അകറ്റി നിർത്തുന്നത് ചെലവ് കഴിഞ്ഞ് ബാക്കിയൊന്നും കയ്യിൽ നിൽക്കുന്നില്ലാ എന്നതാണ്. വരവും ചെലവും ഒത്തു പോകാത്ത സമയത്ത് എങ്ങനെയാണ് നിക്ഷേപം എന്നാതും പലരുടെയും ചിന്ത.  

 

 സാമ്പത്തിക ഭദ്രത

പണക്കാരനാവുക എന്നത് കൊണ്ട് സാമ്പത്തിക ഭദ്രതയിലെത്തുക എന്നതതാണ് പലരുടെയും ആ​ഗ്രഹം. പണക്കാരനാവുക എന്ന ചിന്ത കൊണ്ട് മാത്രം കാര്യമില്ല. ഇതിനായി ചെറിയ തുകയെങ്കിലും മാറ്റിവെയ്ക്കണം. ദിവസം ചെലവൊന്ന് ചുരുക്കിയാല്‍ 50 രൂപ മിച്ചം പിടിക്കാന്‍ സാധിക്കുന്നവരാണ് ഭൂരിഭാ​ഗവും. ഇത്തരക്കാർക്ക് ദീർഘകാല നിക്ഷേപത്തിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാൻ സാധിക്കുന്ന നിക്ഷേപമാണ് ചുവടെ ചേർക്കുന്നത്. 

Also Read: ഒറ്റ മാസം കൊണ്ട് നേടാം 11.4 ലക്ഷം രൂപ വരെ; കെഎസ്എഫ്ഇ മൾട്ടി ഡിവിഷൻ ചിട്ടിയെ അറിയാംAlso Read: ഒറ്റ മാസം കൊണ്ട് നേടാം 11.4 ലക്ഷം രൂപ വരെ; കെഎസ്എഫ്ഇ മൾട്ടി ഡിവിഷൻ ചിട്ടിയെ അറിയാം

മ്യൂച്വൽ ഫണ്ട്

മ്യൂച്വൽ ഫണ്ട്

ഇന്ത്യന്‍ ജനസംഖ്യയുടെ ഭൂരിഭാഗവും സാധാരണക്കാരാണ്.. ഇത്തരക്കാരുടെ നിക്ഷേപത്തില്‍ വലിയൊരു ഭാഗവും സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ലഘു സമ്പാദ്യ പദ്ധതിയിലാണ്. എന്നാൽ ഇത്തരം നിക്ഷേപങ്ങളിലെ ചെറിയ പലിശ നിരക്ക് കൊണ്ട് പലർക്കും അത്യാവശ്യത്തിനുള്ള തുക പോലും കാലവധിയിൽ ലഭിക്കുന്നില്ല. ഇത്തരക്കാർക്ക് മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കാം.

ഓഹരി വിപണിയുടെ സങ്കീര്‍ണതകൾ കുറഞ്ഞ നിക്ഷേപമാണ് മ്യൂച്വല്‍ ഫണ്ടുകള്‍. ഹൃസ്വകാലത്തേക്ക് നിക്ഷേപം നഷ്ടത്തിലാകുന്നത് കണ്ട് ധൃതി പിടിച്ച് നിക്ഷേപം പിന്‍വലിക്കാതെ ദീര്‍ഘകാലത്തേക്ക് കാത്തിരുന്നാല്‍ മികച്ച ആദായം ഫണ്ടുകള്‍ നല്‍കും.

Also Read: മലിനീകരണം തടയാൻ മാവ് നട്ടു, ഇന്ന് മാമ്പഴ കയറ്റുമതിയിൽ ഒന്നാമൻ; ഇത് മുകേഷ് അംബാനി എന്ന 'കർഷകന്റെ' വിജയംAlso Read: മലിനീകരണം തടയാൻ മാവ് നട്ടു, ഇന്ന് മാമ്പഴ കയറ്റുമതിയിൽ ഒന്നാമൻ; ഇത് മുകേഷ് അംബാനി എന്ന 'കർഷകന്റെ' വിജയം

മ്യൂച്വല്‍ ഫണ്ടുകള്‍

ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതാണ് കൂടുതല്‍ ആദായം ലഭിക്കാന്‍ സഹായിക്കുക. ഇക്വിറ്റി ഫണ്ടുകള്‍ ഇത്തരക്കാര്‍ക്ക് തിരഞ്ഞെടുക്കാം. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് ഉയര്‍ന്ന ആദായം ഇക്വിറ്റി ഫണ്ടുകള്‍ നല്‍കും. ഇക്വിറ്റിയും ഡെബറ്റിലും നിക്ഷേപമുള്ള ഫണ്ടുകളാണ് ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടുകള്‍. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളെക്കാള്‍ ഹൈബ്രിഡ് ഫണ്ടുകളിൽ നഷ്ട സാധ്യത കുറവാണ്.

Also Read: ഓഹരി വിപണി മുതൽ ചിട്ടി വരെ; നിക്ഷേപകരുടെ പണം വിഴുങ്ങുന്ന 4 തട്ടിപ്പുകൾ, ജാ​ഗ്രത!Also Read: ഓഹരി വിപണി മുതൽ ചിട്ടി വരെ; നിക്ഷേപകരുടെ പണം വിഴുങ്ങുന്ന 4 തട്ടിപ്പുകൾ, ജാ​ഗ്രത!

എസ്ഐപി രീതി തിരഞ്ഞെടുക്കാം

എസ്ഐപി രീതി തിരഞ്ഞെടുക്കാം

ചെറിയ തുകകളായി മാറ്റിവെച്ച് വലിയ സ്വപ്നം കാണുന്നവർക്ക് സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ( എസ്ഐപി) വഴി നിക്ഷേപിക്കാം. നിശ്ചിത ഇടവേളകളില്‍ നിശ്ചിത തുക എസ്‌ഐപി വഴി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാം.

ഒറ്റത്തവണയായി വലിയൊരു തുക നിക്ഷേപിക്കാനില്ലാത്തവര്‍ക്ക് ആശ്വാസമാണ് എസ്‌ഐപി രീതി. ഇത് വഴി മാസങ്ങളിലോ ത്രൈമാസത്തിലോ നിക്ഷേപകന്റെ ഇഷ്ട്ത്തിന് അനുസരിച്ച് നിക്ഷേപം നടത്താം. ഇടക്കാല, ദീര്‍ഘകാല ആവശ്യങ്ങളായ മക്കളുടെ ഉന്നത വിദ്യാഭ്യാസം, യാത്രകള്‍ എന്നിവയ്ക്ക് പണം കണ്ടെത്താൻ എസ്ഐപി രീതിയിൽ സാധിക്കുന്നു.

എത്ര രൂപ നേടാൻ സാധിക്കും

എത്ര രൂപ നേടാൻ സാധിക്കും

ദിവസം 50 രൂപ കരുതിയാല്‍ 1,500 രൂപ മാസത്തില്‍ എസ്ഐപി വഴി നിക്ഷേപിക്കാന്‍ സാധിക്കും. ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളില്‍ 12 ശതമാനം എന്നത് ദീര്‍ഘകാലത്തേക്ക് പ്രതീക്ഷിക്കാവുന്ന ആദായമാണ്. ഈ നിരക്ക് ലഭിച്ചാല്‍ ദവസം 50 രൂപ നീക്കിവെയ്ക്കുന്നൊരാൾക്ക് 30 വര്‍ഷം കൊണ്ട് 52 ലക്ഷം രൂപ ലഭിക്കും. ഇതില്‍ 5.40 ലക്ഷം രൂപ മാത്രമാണ് 30 വർഷ കാലത്തിനിടയില്‍ നിക്ഷേപിക്കേണ്ടത്.

20 വര്‍ഷത്തേക്ക് നിക്ഷേപം നടത്തിയാൽ ഇതേ ആദായം ലഭിച്ചാൽ 14 ലക്ഷം രൂപ നേടാന്‍ സാധിക്കും. 3.6 ലക്ഷം രൂപയാണ് 20 വര്‍ഷം കൊണ്ട് അടയ്ക്കേണ്ട തുക. 10 വര്‍ഷം കൊണ്ട് 1.8 ലക്ഷം രൂപ അടച്ചാൽ 12 ശതമാനം പലിശ നിരക്കിൽ 3.48 ലക്ഷം രൂപ ലഭിക്കും.

Read more about: investment mutual fund
English summary

Investment Plan For Middle Class; If Save 50 Rupees Daily And You Will Get 50 Lakhs After 30 Years

Investment Plan For Middle Class; If Save 50 Rupees Daily And You Will Get 50 Lakhs After 30 Years
Story first published: Tuesday, July 5, 2022, 19:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X