മികച്ച റിട്ടേൺ നൽകാനും മികച്ച ചാഞ്ചാട്ട സാധ്യതയുമുള്ള ഓഹരികളാണ് സ്മോൾ കാപ് ഫണ്ടുകൾ. സ്മോൾ കാപ് ഫണ്ടുകളിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾ സമാനമായ രീതിയിൽ റിട്ടേൺ നൽകുന്നു. മ്യൂച്വൽ ഫണ്ട് സ്കീം ആരംഭിച്ചത് മുതലുള്ള പ്രകടനം പരിശോധിച്ചാൽ വിവിധ സ്കീമുകൾ 24 ശതമാനം മുതൽ 30 ശതമാനം വരെ വാർഷിക വരുമാനം നൽകിയിട്ടുണ്ട്.
കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ആരംഭിച്ചവയും ഇക്കൂട്ടത്തിലുണ്ട്. മ്യൂച്വൽ ഫണ്ട് നിക്ഷേപമായതിനാൽ ഭാവിയിൽ ഇതേ പ്രകടനം നടക്കുമെന്ന് ഉറപ്പ് പറയാനാകില്ലെന്ന കാര്യം നിക്ഷേപകർ ശ്രദ്ധിക്കണം. ഫണ്ട് ആരംഭിച്ചത് മുതൽ മേയ് 26 വരെ മികച്ച പ്രകടനം നടത്തിയ 6 സ്മോൾ കാപ് ഫണ്ടുകളെ പരിചയപ്പെടാം.
ബന്‍ഡന്‍ എമേര്‍ജിംഗ് ബിസിനസ് ഫണ്ട്
2020 ഫെബുവരി 26 ന് ആരംഭിച്ച ബന്‍ഡന്‍ എമേര്‍ജിംഗ് ബിസിനസ് ഫണ്ട് ഡയറക്ട് പ്ലാന്‍ 3 വര്‍ഷം കൊണ്ട് 30.26 ശതമാനം റിട്ടേണ്‍ നല്കി. ഫണ്ട് ആരംഭിച്ച സമയം 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത്തെ മൂല്യം 2.35 ലക്ഷം രൂപയാകുമായിരുന്നു. റെഗുലര്‍ പ്ലാനില്‍ 27.99 ശതമാനമാണ് മൂന്ന് വര്‍ഷത്തെ റിട്ടേണ്‍. 1 ലക്ഷത്തിന്റെ നിക്ഷേപം 2.22 ലക്ഷം രൂപയായി വളര്‍ന്നു.

ബാങ്ക് ഓഫ് ഇന്ത്യ സ്മോള്‍ കാപ് ഫണ്ട്
നാല് വര്‍ഷം പിന്നിട്ട ബാങ്ക് ഓഫ് ഇന്ത്യ സ്മോള്‍ കാപ് ഫണ്ട് ഡയറക്ട് പ്ലാനില്‍ 28.70 ശതമാനം റിട്ടേണും റെഗുലര്‍ പ്ലാനില്‍ 26.45 ശതമാനം റിട്ടേണും നല്കി. 2018 ഡിസംബര്‍ 19 നാണ് പ്ലാന്‍ ആരംഭിക്കുന്നത്. ഡയറക്ട് പ്ലാനില്‍ തുടക്കത്തില്‍ 1 ലക്ഷം നിക്ഷേപിച്ചരുന്നെങ്കില് ഇന്നത്തെ മൂല്യം 3.04 ലക്ഷം രൂപയാകുമായിരുന്നു.
എഡല്വിസിസ് സ്മോള്‍ കാപ് ഫണ്ട്
നാല് വര്‍ഷവും മൂന്ന് മാസവും പ്രായമായ എഡല്വിസിസ് സ്മോള്‍ കാപ് ഫണ്ട് ഡയറക്ട് പ്ലാനില്‍ ഇതുവരെ 28.05 ശതമാനം റിട്ടേണ്‍ നല്കി. റെഗുലര്‍ പ്ലാനില്‍ 26.01 ശതമാനമാണ് റിട്ടേണ്‍. 2019 ഫെബ്രുവരി 7 ന് ആരംഭിച്ച ഫണ്ടിന്റെ ഡയറക്ട് പ്ലാനില്‍ 1 ലക്ഷം നിക്ഷേപിച്ചിരുന്നെങ്കില്‍ 2.89 ലക്ഷമായി വളരുമായിരുന്നു.
കാനറ റൊബേക്കോ സ്മോള്‍ കാപ് ഫണ്ട്
ഫണ്ട് ആരംഭിച്ചത് മുതല്‍ കാനറ റൊബേക്കോ സ്മോള്‍ കാപ് ഫണ്ട് 26.52 ശതമാനം റിട്ടേണ്‍ നല്കി. റെഗുലര്‍ പ്ലാനില്‍ 24.38 ശതമാനമാണ് റിട്ടേണ്‍. 2019 ഫെബ്രുവരി 15 നാണ് കാനറ റൊബേക്കോ സ്മോള്‍ കാപ് ഫണ്ട് ആരംഭിച്ചത്. ഡയറക്ട് പ്ലാനില്‍ 1 ലക്ഷം നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത്തെ മൂല്യം 2.73 ലക്ഷം രൂപയാകുമായിരുന്നു.
എസ്ബിഐ സ്മോൾ കാപ് ഫണ്ട്
13 വർഷത്തെ പാരമ്പര്യമുള്ള എസ്ബിഐ സ്മോൾ കാപ് ഫണ്ട് 2009 സെപ്റ്റംബർ 9നാണ് ആരംഭിക്കുന്നത്. എസ്ബിഐ സ്മോൾ ക്യാപ് ഫണ്ടിന്റെ ഡയറക്ട് പ്ലാൻ 25.05 ശതമാനം റിട്ടേൺ നൽകി. റെഗുലർ പ്ലാൻ 19.66 ശതമാനം റിട്ടേണാണ് നൽകിയത്.
ടാറ്റ സ്മോൾ കാപ് ഫണ്ട്
20185 നവംബർ 12 ന് ആരംഭിച്ച ടാറ്റ സ്മോൾ കാപ് ഫണ്ട് ഡയറക്ട് പ്ലാനിൽ ഇതുവരെ 25.01 ശതമാനം റിട്ടേൺ നൽകി. റെഗുലർ പ്ലാനിന്റെ റിട്ടേൺ 22.67 ശതമാനമാണ്. നിഫ്റ്റി സ്മോൾ കാപ് 250 സൂചികയാണ് ഫണ്ട് ട്രാക്ക് ചെയ്യുന്നത്. ഡയറക്ട് ഫണ്ടിൽ തുടക്കത്തിൽ നടത്തിയ 1 ലക്ഷത്തിന്റെ നിക്ഷേപം 2.75 ലക്ഷം രൂപയായി ഉയർന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
