സ്വന്തമായൊരു വീട് ഒരു സ്വപ്നമായി കാണുന്നവരാണ് ഭൂരിഭാഗം മലയാളികളും. ജീവിതത്തിലുണ്ടാക്കുന്ന വലിയൊരു സമ്പാദ്യം വീടിനായി മാറ്റിവെയ്ക്കുന്നവരെ ചുറ്റിലും കാണാം. പലരും വായ്പകളിലേക്ക് പോയാണ് വീട് ഉണ്ടാക്കുന്നത്. ഇന്നത്തെ സാഹചര്യത്തിൽ ഭവന വായ്പ ചെലവേറിയതായിരിക്കുകയാണ്. 9.25 ശതമാനത്തിലേക്ക് പലിശ നിരക്കുയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ നിക്ഷേപത്തിലൂടെ വീടുണ്ടാക്കാനുള്ള തുക എങ്ങനെ കണ്ടെത്താമെന്ന് നോക്കാം.
നിക്ഷേപ ലക്ഷ്യങ്ങൾ
ഇവിടെ 25 വയസുകാരനായ അശ്വിന്‍റെ നിക്ഷേപ ലക്ഷ്യങ്ങൾ പരിഗണിച്ച് എങ്ങനെ നിക്ഷേപിക്കണം എന്ന് നോക്കാം. 2 ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിക്ഷേപം ആരംഭിക്കുന്നത്. ആദ്യത്തേത് സ്വന്തമായൊരു വീടും രണ്ടമത്തേത് വിരമിക്കല്‍ കാല ഫണ്ടുമാണ്. 6 വർഷത്തിനുള്ളിൽ 80 ലക്ഷം രൂപയാണ് അദ്ദേഹം വീടിനായി കണ്ടെത്താൻ ആഗ്രഹിക്കുന്ന തുക. പണം കണ്ടെത്താൻ ഒന്നോ രണ്ടോ വർഷം അധികം കാത്തിരിക്കാനും അദ്ദേഹം തയ്യാറാണ്.
ഇതോടൊപ്പം 50-ാം വയസില്‍ വിരമിക്കാന്‍ ആഗ്രഹിക്കുന്ന അശ്വിന് 3 കോടി രൂപയെങ്കിയും സമ്പാദിക്കേണ്ടതുണ്ട്. അല്പം റിസ്‌കെടുക്കാന്‍ തയ്യാറായ ഇദ്ദേഹത്തിന് ഏത് നിക്ഷേപങ്ങളാണ് പറ്റുകയെന്ന് നോക്കാം.
നിക്ഷേപം ആരംഭിക്കാൻ പറ്റിയ സമയം
നിക്ഷേപ ലക്ഷ്യങ്ങള്‍ തുടക്കം കുറിക്കാന്‍ പറ്റിയ പ്രായമാണ് 25 വയസ്. ലക്ഷ്യങ്ങള്‍ നേടാന്‍ ആവശ്യമായ സമയം മുന്നിലുണ്ടെന്നത് തന്നെയാണ് ഇവിടെ ശ്രദ്ധേയമായ കാര്യം. ദീര്‍ഘകാല നിക്ഷേപത്തിലൂടെ പണത്തിന് കൂട്ടുപലിശയുടെ ഗുണം ലഭിക്കാനും സമ്പത്തുണ്ടാക്കാനും സാധിക്കും. അശ്വിന്റെ ഈ ദീര്‍ഘകാല നിക്ഷേപ ലക്ഷ്യങ്ങള്‍ നിറവേറ്റാനായി ഇക്വിറ്റി നിക്ഷേപങ്ങളാണ് സഹായിക്കുക. രണ്ട് നിക്ഷേപ ലക്ഷ്യങ്ങളും എങ്ങനെ പരിഗണിക്കണമെന്ന് നോക്കാം.
വീട് വാങ്ങുക
വീടിനൊപ്പം ഫര്‍ണിഫിംഗ് ചെലവുകള്‍ക്കായി 10 ശതമാനം തുക കൂടി കാണം. ഇതടക്കം 88 ലക്ഷം രൂപയാണ് വീടിനായി ചെലവ് വരുന്നത്. ആറ് വര്‍ഷത്തിനുള്ളില്‍ വീട് വാങ്ങുകയാണ് മുന്നിലുള്ള പ്രഥമ ലക്ഷ്യമെങ്കില്‍ നിക്ഷേപത്തിനൊപ്പം ഒരു വായ്പ കൂടി ഒരുക്കാനാണ് സാമ്പത്തിക ഉപദേശകര്‍ നല്‍കുന്ന നിര്‍ദ്ദേശം. ആകെ ആവശ്യമായ തുകയുടെ 50 ശതമാനമായ 45 ലക്ഷം രൂപ നിക്ഷേപത്തിലൂടെ കണ്ടെത്താം.
ഇതിനായി 8 വര്‍ഷ കാലയളവ് അടിസ്ഥാനമാക്കി, 10 ശതമാനം ആദായം പ്രതീക്ഷിച്ച് നിക്ഷേപിച്ചാല്‍ മാസത്തില്‍ 25,000 രൂപയുടെ എസ്‌ഐപി മതിയാകും. ലാര്‍ജ് കാപ്, മിഡ് കാപ് ഫണ്ടുകളുടെ പോര്‍ട്ട്‌ഫോളിയോയാണ് ഈ ആദായം നല്‍കുക.
വര്‍ഷത്തില്‍ വരുമാനം വര്‍ധിക്കുന്നതിന് അനുസരിച്ച് എസ്‌ഐപി തുക 5 ശതമാനം വര്‍ധിപ്പിക്കുകയും ലക്ഷ്യം 2 വര്‍ഷത്തേക്ക് നീട്ടുകയും ചെയ്താല്‍ 21,000 രൂപയ്ക്ക് എസ്‌ഐപി ആരംഭിക്കാം. 5 ശതമാനം എസ്‌ഐപി തുക ഉയര്‍ത്തിയാല്‍ രണ്ടാം വര്‍ഷം മുതല്‍ 22,050 രൂപ അടയ്ക്കണം.
റിട്ടര്‍മെന്റ് പ്ലാനിംഗ്
വിരമിക്കല്‍ കാലത്തേക്കുള്ള സമ്പാദ്യം പരിഗണിക്കുമ്പോള്‍ പണപ്പെരുപ്പത്തെ കണക്കിലെടുക്കണം. 25 വര്‍ഷത്തിന് ശേഷം 1 ലക്ഷം രൂപ മാസ ചെലവ് കണക്കാക്കിയാല്‍ വിരമിക്കല്‍ കാലത്തേക്ക് ജീവിക്കാന്‍ 3.75 കോടി രൂപ ആവശ്യമായി വരും. ഈ തുക കണ്ടെത്താന്‍ മാസത്തില്‍ 23,500 രൂപ നിക്ഷേപിക്കേണ്ടതുണ്ട്. നിക്ഷേപിക്കുന്ന കാലത്ത് പൂർണമായും ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളെ ആശ്രയിക്കാം.
50-ാം വയസിൽ വിരമിക്കുമ്പോൾ ഇക്വിറ്റി വിഹിതം 30 ശതമാനമായി കുറയ്ക്കണം. ഈ തുക 70 വയസ് വരെ ഇക്വിറ്റിയിൽ നിക്ഷേപിക്കാം. 70-ാം വയസിൽ ഇക്വിറ്റി നിക്ഷേപം മുഴുവൻ പിൻവലിക്കാം.
എല്ലാ വര്‍ഷവും പ്രതിമാസ നിക്ഷേപം 5 ശതമാനം വര്‍ധിപ്പിക്കാന്‍ കഴിയുമെങ്കില്‍ ആദ്യ വർഷത്തിൽ 15,000 രൂപയുടെ എസ്ഐപി വഴി വിരമിക്കൽ കാല നിക്ഷേപത്തിലേക്ക് എത്താം. രണ്ടാം വർഷത്തിൽ എസ്ഐപി തുക 15,750 രൂപയാകും. വിരമിക്കല്‍ പ്രായം 55 വയസിലേക്ക് നീട്ടുകയു 5 ശതമാനം നിക്ഷേപം വർഷത്തിൽ വർധിപ്പിക്കുകയും ചെയ്താൽ 8,400 രൂപയിൽ നിക്ഷേപം ആരംഭിക്കാം.
ശരിയായ ഫണ്ടേത്
വിരമിക്കൽ കാലത്തേക്കുള്ള ദീർഘകാല നിക്ഷേപം ശരിയായ ഫണ്ടുകളിൽ നിക്ഷേപിക്കേണ്ടത് വളരെ പ്രധാനമാണ്. ഇക്വിറ്റി നിക്ഷേപത്തിന്റെ 80 ശതമാനം ലാർജ് കാപ് ഫണ്ടിലേക്ക് നീക്കിവെക്കണം. ബാക്കിയുള്ളത് മിഡ് ക്യാപ് ഫണ്ടുകളിലേക്ക് മാറ്റാം. വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമാകുന്നതിനാൽ സ്‌മോള്‍ കാപ് ഫണ്ടുകള്‍ ഒഴിവാക്കുന്നതാണ് അനുയോജ്യം.
More From GoodReturns

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ പണനയം: എഫ്ഡി നിക്ഷേപകർക്ക് മുന്നിലുള്ള ഈ സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത്!

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

എസ്ഐപി നിക്ഷേപം കുതിക്കുന്നു; സ്മോൾ ക്യാപ് ഫണ്ടുകളിൽ ഒളിഞ്ഞിരിക്കുന്ന അപകടം!

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു



Click it and Unblock the Notifications