പോസ്റ്റ് ഓഫീസ് പദ്ധതികളിലെ നിക്ഷേപം പൊതുവെ സുരക്ഷിതമായാണ് കണക്കാക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം നേരിട്ട് നടത്തുന്ന നിക്ഷേപമായതിനാല്‍ തന്നെ നിക്ഷേപങ്ങളുടെ സുരക്ഷിതത്വത്തെ പറ്റി ആശങ്കളില്ല. ഓരോരുത്തരുടെയും ആവശ്യകതകള്‍ക്ക് അനുസരിച്ച് വിവിധ നിക്ഷേപ പദ്ധതികള്‍ പോസ്റ്റ് ഓഫീസ് നടപ്പിലാക്കുന്നുണ്ട. മാസ വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയോ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമോ തിരഞ്ഞെടുക്കാം.
കയ്യിലെ പണത്തിന്റെ വളര്‍ച്ച ആഗ്രഹിക്കുന്നവര്‍ക്ക് ടേം ഡെപ്പോസിറ്റുകളോ നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റോ കിസാന്‍ വികാസ് പത്രയോ തിരഞ്ഞെടുക്കാം. ഇവയില്‍ നിക്ഷേപിക്കാന്‍ കയ്യില്‍ വലിയൊരു തുക ഉണ്ടാകേണ്ടതുണ്ട്. ഈ തുക സമ്പാദിക്കാനും പോസ്റ്റ് ഓഫീസില്‍ വഴിയുണ്ട്. ഇതിനാല്‍ പോസ്റ്റ് ഓഫീസിന്റെ ആവര്‍ത്തന നിക്ഷേപ പദ്ധതി തിരഞ്ഞെടുത്താല്‍ മതിയാകും.
പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം
ചിട്ടിയായ നിക്ഷേപ ശീലം വളര്‍ത്താന്‍ സാധിക്കുന്ന പദ്ധതികളിലൊന്നാണ് പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപം. മാസ തവണകളായി നിശ്ചിത കാലത്തേക്കാണ് ആർഡിയിലെ നിക്ഷേപം. 100 രൂപ മുതലാണ് പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കാവുക. പ്രായഭേദമില്ലാതെ പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപം ആരംഭിക്കാം. 10 വയസില്‍ താഴെ പ്രായമുള്ള കുട്ടിയാണെങ്കില്‍ രക്ഷിതാവിന് കുട്ടിയുടെ പേരില്‍ അക്കൗണ്ടെടുക്കാം.
10 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സ്വന്തം പേരില്‍ അക്കൗണ്ടെടുക്കാം. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ അക്കൗണ്ടും അനുവദിക്കും. മാസത്തില്‍ 100 രൂപ മുതല്‍ പരിധിയില്ലാതെ നിക്ഷേപിക്കാം. 10 രൂപയുടെ ഗുണിതങ്ങളാകണം നിക്ഷേപം. 15-ാം തീയതിക്ക് മുന്‍പ് അക്കൗണ്ട് ആരംഭിച്ചവരാണെങ്കില്‍ 15-ാം തീയതിക്ക് മുന്‍പ് മാസ തവണ നല്‍കണം. മറ്റുളളവര്‍ക്ക് മാസാവസാനം വരെ സമയമുണ്ട്.
പലിശ നിരക്ക്
എല്ലാ മൂന്ന് മാസത്തിലും പദ്ധതിയില്‍ നിന്ന് പലിശ ലഭിക്കും. ഇത് കൂട്ടുപലിശ രീതിയില്‍ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യപ്പെടും. നിലവില്‍ 5.8 ശതമാനമാണ് പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തിന് നല്കുന്ന പലിശ നിരക്ക്. 2020 ഏപ്രില്‍ 1-നാണ് ഈ പലിശ നിരക്ക് നിശ്ചയിച്ചത്. സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും പലിശ നിരക്ക് പുനഃപരിശോധിക്കുമെങ്കിലും ആവര്‍ത്തന നിക്ഷേപത്തിന് പലിശ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല.
കാലാവധി
5 വര്‍ഷമാണ് കാലാവധി. 60 മാസ തവണകളാണ് നിക്ഷേപകന് നടകത്തേണ്ടത്. 5 വര്‍ഷത്തേക്ക് അധികമായി കാലാവധി നീട്ടാന്‍ സാധിക്കും. കാലാവധി നീട്ടിയ നിക്ഷേപം എപ്പോള്‍ വേണമെങ്കിലും പിന്നവലിക്കാം. നിക്ഷേപിക്കാതെയും ആവര്‍ത്തന നിക്ഷേപം അധിക കാലാവധിയില്‍ സൂക്ഷിക്കാം. മൂന്ന് വര്‍ഷത്തിന് ശേഷം നിക്ഷേപം പിന്‍വലിക്കാൻ അനുവദിക്കും. കാലാവധിക്ക് 1 ദിവസം മുന്‍പ് പിന്‍വലിച്ചാല്‍ പോലും സേവിംഗ്സ് അക്കൗണ്ട് ബാലന്‍സ് മാത്രമാണ് നല്‍കുന്നത്.
മാസ അടവ് മുടങ്ങിയാൽ
ഒരു മാസ തവണ മുടക്കിയാല്‍ കുടിശ്ശിക അടച്ചു തീര്‍ത്ത ശേഷം മാത്രമെ അടുത്ത മാസ അടവ് അനുവദിക്കുകയുള്ളൂ. തുടര്‍ച്ചയായി 4 മാസ തവണകള്‍ മുടങ്ങിയാല്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യും. രണ്ട് മാസത്തിനുള്ളില്‍ കുടിശ്ശിക അടച്ച് അക്കൗണ്ട് തിരിച്ചെടുക്കാന്‍ സാധിക്കും. നാല് മാസത്തിലധികം കുടിശ്ശിക വന്നാല്‍ കാലാവധി കൂട്ടിവാങ്ങി നിക്ഷേം തുടരാം. 12 മാസ തവണകളടച്ചാല് വായ്പയ്ക്ക് അര്ഹയുണ്ട്.
കാൽക്കുലേറ്റർ
10 വര്‍ഷം കൊണ്ട് 16 ലക്ഷം രൂപ നേടാന്‍ മാസത്തില്‍ നിക്ഷേപിക്കേണ്ടത് 10,000 രൂപയാണ്. മാസം 10,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ ഒരു വര്‍ഷത്തില്‍ 1.20 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നത്. 10 വര്‍ഷത്തേക്ക് കണക്കാക്കുമ്പോള്‍ നിക്ഷേപം 12 ലക്ഷമായി ഉയര്‍ന്നിട്ടുണ്ടാകും. ഈ നിക്ഷേപത്തിന് 10 വര്‍ഷം കൊണ്ട് ലഭിക്കുന്ന പലിശ 4,26,476 രൂപയാണ്. ഇതുപ്രകാരം കാലാവധിയില്‍ 16,26,476 രൂപ പിന്‍വലിക്കാന്‍ സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
