മികച്ച പലിശയും നികുതിയിളവുകളും; അറിയാം ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം

സർക്കാർ നിക്ഷേപ പദ്ധതികളിൽ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ ജനപ്രീയമാണ്. വിവിധ തരത്തിൽ വിവിധ ലക്ഷ്യങ്ങളോടെ നിക്ഷേപിക്കേണ്ട പദ്ധതികൾ പോസ്റ്റ് ഓഫീസിലുണ്ട്. പെൺകുട്ടികൾക്കായുള്ള പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. മുതിർന്ന പൗരന്മാർക്ക് സീനയർ സിറ്റിസൺ സേവിം​ഗ്സ് ഡെപ്പോസിറ്റ് ഉപയോ​ഗിക്കാം.

ദീർഘകാല നിക്ഷേപത്തിനാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് ഉപയോ​ഗിക്കുന്നത്. നിക്ഷേപകരിൽ നികുതി ഇളവ് നേടാനും പോസ്റ്റ് ഓഫീസ് പദ്ധതികൾ സ​ഹായിക്കുന്നുണ്ട്. സ്ഥിര നിക്ഷേപങ്ങൾക്ക് സമാനമായി പോസ്റ്റ് ഓഫീസിൽ ലഭിക്കുന്ന നിക്ഷേപമാണ് ടെെം ഡെപ്പോസിറ്റ് സ്കീം. ഈ പദ്ധതിയുടെ വിശദാംശങ്ങളാണ് ചുവടെ.

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീം

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീം

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമിൽ കുറഞ്ഞത് ഒരു വർഷത്തേയ്ക്കും പരമാവധി അഞ്ച് വർഷത്തേയ്ക്കും നിക്ഷേപിക്കാം. നിക്ഷേപിക്കാവുന്ന തുകയ്ക്ക് ഉയർന്ന പരിധിയില്ല. കുറഞ്ഞത് 1000 രൂപ മുതൽ നിക്ഷേപിക്കാം. ഓരോ കാലാവധിക്കും വ്യത്യസ്ത പലിശ നിരക്കാണ്. സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് അവലോകനം ചെയ്ത് പുതുക്കി നിശ്ചയിക്കും.

നിക്ഷേപകർക്ക് ഏതെങ്കിലും പോസ്റ്റ് ഓഫീസ് വഴിയോ ഇന്ത്യാ പോസ്റ്റിന്റെ ഓൺലൈൻ പോർട്ടൽ വഴിയോ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് തുറക്കാൻ കഴിയും. അക്കൗണ്ട് വ്യക്തിഗതമായോ സംയുക്തമായോ തുറക്കാം, കൂടാതെ നോമിനേഷൻ സൗകര്യവും ലഭ്യമാണ്.

അക്കൗണ്ട് തുറക്കൽ

അക്കൗണ്ട് തുറക്കൽ

പത്ത് വയസിന് മുകളിലുള്ള കുട്ടികള്‍ മുതല്‍ ആര്‍ക്കും പദ്ധതിയില്‍ ചേരാം. പത്ത് വയസിന് താഴെയുള്ളവരാണെങ്കില്‍ രക്ഷിതാക്കള്‍ക്ക് കുട്ടിയുടെ പേരില്‍ അക്കൗണ്ട് തുറക്കാം. ഒരാള്‍ക്ക് എത്ര അക്കൗണ്ട് വേണമെങ്കിലും തുറക്കാം. വ്യക്തിഗത അക്കൗണ്ടുകള്‍ ജോയിന്റ് അക്കൗണ്ടാക്കി മാറ്റാനും ജോയിന്റ് അക്കൗണ്ട് വ്യക്തി​ഗത അക്കൗണ്ടാക്കി മാറ്റാനും സ്കീമിൽ സാധിക്കും. ജോയിന്റ് അക്കൗണ്ടില്‍ മൂന്ന് പേരാണ് ഉള്‍പ്പെടുക. ഒരാൾക്ക് ഒന്നില്‍ കൂടുതല്‍ ടൈം ഡെപ്പോസിറ്റ് സ്കീമുകൾ ആരംഭിക്കാനാകും എന്നതും പ്രത്യേകതയാണ്. 

പലിശ നിരക്ക്

പലിശ നിരക്ക്

1 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.50 ശതമാനം മുതല്‍ 6.70 ശതമാനം വരെ പലിശയാണ് പോസ്റ്റ് ഓഫീസ് നല്‍കുന്നത്. നാഷണല്‍ സേവിംഗ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങള്‍ ഏകോപിപ്പിക്കുന്നത്. 1 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.50 ശതമാനം പലിശയാണ് നല്‍കുന്നത്. 2 വര്‍ഷം കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കും 5.57 ശതമാനം പലിശയും ലഭിക്കും. 3 വർഷത്തെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.8 ശതമാനം പലിശ ലഭിക്കും.

നികുതിയിളവ്

ഉയര്‍ന്ന നിരക്കായ 6.7 ശതമാനം 3-5 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ്. ത്രൈമാസത്തിലാണ് പലിശ കണക്കാക്കുന്നത്. വാര്‍ഷിക പലിശ സേവിംഗ്‌സ് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യും. അഞ്ച് വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് ആദായ നികുതി നിയമം സെക്ഷൻ 80സി പ്രകാരമുള്ള നികുതിയിളവ് ലഭിക്കും. 

കാൽക്കുലേറ്റർ

കാൽക്കുലേറ്റർ

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന് 1 വര്‍ഷത്തേക്ക് 5.5 ശതമാനം പലിശ ലഭിക്കുന്നുണ്ട്. 10,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് വാര്‍ഷിക പലിശയായി 561 രൂപ ലഭിക്കും. 2 വര്‍ഷത്തേക്ക് 5.7 ശതമാനം പലിശയാണ് നല്‍കുന്നത്. 10,000 രൂപ 2 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ 561 രൂപ ലഭിക്കും. 10,000 രൂപ 3 വര്‍ഷത്തേക്ക് നിക്ഷേപിക്കുമ്പോള്‍ 561 രൂപ തന്നെയാണ് വാര്‍ഷിക പലിശ ലഭിക്കുന്നത്. 5 വര്‍ഷത്തേക്ക് 6.7 ശതമാനം പലിശ ലഭിക്കുമ്പോള്‍ 10,000 രൂപയുടെ നിക്ഷേപത്തില്‍ നിന്ന് 687 രൂപ പലിശയായി ലഭിക്കും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X