എല്ലാവരും സ്വന്തം ഭാവിയെ പറ്റി ചിന്തിക്കുന്നവരാണ്. ഭാവിയിലേക്ക് വേണ്ടി അത്യാവശ്യം തുക കരുതി വെയ്ക്കുന്നവരാകും ഭൂരിഭാഗവും. പലരും നിക്ഷേപങ്ങളെ ആശ്രയിക്കുന്നു. നിക്ഷേപിച്ച് ലാഭമുണ്ടാക്കാൻ ഇന്ന് നിരവധി സാധ്യതകളുണ്ട്. വർഷങ്ങളോളം നിക്ഷേപിച്ചിട്ടും വലിയ ആദായം ലഭിക്കുന്നില്ലെന്ന് പരാതിപ്പെടുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന പദ്ധതികളിലൊന്നാണ് ചുവടെ വിശദമാക്കുന്നത്.
300 രൂപ ദിവസം നീക്കിവെച്ചാൽ 20 ലക്ഷം രൂപ നേടാൻ സാധിക്കുന്ന പദ്ധതിയാണിത്. സമ്പാദ്യത്തിനൊപ്പം ലൈഫ് ഇൻഷൂറൻസ് പരിരക്ഷ കൂടി ലഭിക്കുന്ന ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ എൽഐസി ഭീമ ശ്രീ പോളിസി പരിചയപ്പെടാം.
എൽഐസി ഭീമ ശ്രീ പോളിസി
എല്‍ഐസി ഭീമാ ശ്രീ പോളിസി ഒരു മണി ബാക്കി പോളിസിയാണ്. 14, 16, 18, 20 വര്‍ഷ കാലയളവില്‍ പോളിസി ടേം തിരഞ്ഞെടുക്കാം. പോളിസി കാലാവധിയേക്കാള്‍ 4 വര്‍ഷം കുറച്ച് മാത്രം പ്രീമിയം അടച്ചാല്‍ മതിയാകും. വാര്‍ഷിക, അര്‍ധ വാര്‍ഷിക, ത്രൈമാസ, മാസ രീതിയികളിൽ പോളിസിയുടെ പ്രീമിയം അടയ്ക്കാം. പ്രീമിയം അടയ്ക്കേണ്ട അവസാന തീയതിക്ക് ശേഷം 30 ദിവസത്തെ ഗ്രേസ് പിരീഡ് ലഭിക്കും. പ്രതിമാസ തവണകളാണ് അടയ്ക്കുന്നതെങ്കിൽ ഗ്രേസ് പിരീഡ് 15 ദിവസമാണ്.

പ്രായ പരിധി
ഏറ്റവും കുറഞ്ഞ സംഅഷ്വേഡ് 10 ലക്ഷം രൂപയാണ്. പരമാവധി തുകയ്ക്ക് പരിധിയില്ല. 8 വയസ് പ്രായമുള്ള കുട്ടിക്ക് മുതല്‍ പോളിസിയില്‍ ചേരാം. വ്യത്യസ്ത പോളിസി ടേം അനുസരിച്ച് പോളിസിയില്‍ ചേരാനുള്ള പ്രായ പരിധിക്ക് വ്യത്യാസമുണ്ട്.
14 വര്‍ഷ പോളിസി- 55 വയസ്
16 വര്‍ഷ പോളിസി- 51 വയസ്
18 വര്‍ഷ പോളിസി- 48 വയസ്
20 വര്‍ഷ പോളിസി- 45 വയസ് എന്നിങ്ങനെയാണ് ചേരാനുള്ള പ്രായം. 14 വര്‍ഷ പോളിസിയില്‍ ചേരാനുള്ള ചുരുങ്ങിയ പ്രായം 69 വയസാണ്. 16 വര്‍ഷ പോളിസിയില്‍ 67 വയസിനുള്ളിലും 18 വര്‍ഷ പോളിസിയില്‍ 66 വയസിനുള്ളിലും 20 വര്‍ഷ പോളിസിയില്‍ 65 വയസിനുള്ളിലും ചേരണം.
മരണാനുകൂല്യം
എല്‍ഐസി ഭീമ ശ്രീ പോളിസിയില്‍ 2 തരത്തില്‍ മരണാനുകൂല്യം കണക്കാക്കും. പോളിസിയില്‍ ചേര്‍ന്ന് ആദ്യ 5 വര്‍ഷത്തിനുള്ളില്‍ മരണം സംഭവിച്ചാല്‍ സം അഷ്വേര്‍ഡ്, ഗ്യാറന്റീഡ് അഡിഷന് ലഭിക്കും. 5 വര്‍ഷത്തിന് ശേഷം മരണം സംഭവിച്ചാല്‍ സം അഷ്വേര്‍ഡ്, ഗ്യാറന്റീഡ് അഡിഷന്, ലോയല്‍റ്റി അഡിഷന് എന്നിവ ചേര്‍ത്ത് ലഭിക്കും. ആദ്യ അഞ്ച് വര്‍ഷത്തിനിടെ 1000 രൂപയ്ക്ക് 50 രൂപ എന്ന തോതിലാണ് ഗ്യാറന്റീഡ് അഡിഷന് ലഭിക്കുക. അഞ്ചാം വര്‍ഷം മുതല്‍ 55 രൂപ നിരക്കില്‍ ലഭിക്കും.

നികുതി ഇളവുകൾ
നിലവിലെ ആദായനികുതി നിയമം സെക്ഷന്‍ 80സി പ്രകാരം ഓരോ വര്‍ഷവും ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം അടച്ച തുകയിൽ നിന്ന് 1.50 രൂപ വരെ നികുതി നല്‍കേണ്ട വരുമാനത്തില്‍ നിന്ന് ഇളവ് ലഭിക്കും. മെച്യുരിറ്റി ബെനിഫിറ്റായി ലഭിക്കുന്ന തുകയ്ക്ക് സെക്ഷന്‍ 10(10)ഡി പ്രകാരം നികുതി രഹിതവുമാണ്. എൽഐസി പോളിസി ഈടാ നൽകി വായ്പയെടുക്കാം. പോളിസി സറണ്ടർ വാല്യു എത്തിയാൽ വായ്പയ്ക്ക് അപേക്ഷിക്കാം. 2 വര്‍ഷത്തിന് ശേഷം വായ്പയ്ക്ക് അപേക്ഷിക്കാം. സറണ്ടര്‍ വാല്യുവിന്റെ 90 ശതമാനം വായ്പ ലഭിക്കും. . നിലവില്‍ 9.50 ശതമാനമാണ് വായ്പയുടെെ പലിശ പലിശ നിരക്ക്.
പോളിസി കാല്‍ക്കുലേറ്റര്‍
30 വയസുകാരന് 10 ലക്ഷം രൂപ സം അഷ്വേഡ് തുകയുള്ള പോളിസി 20 വര്‍ഷ കാലയളവിലേക്ക് ചേര്‍ന്നാല്‍ അടയ്ക്കേണ്ട വാര്‍ഷിക പ്രീമിയം 1,08,584 രൂപയാണ്. 9,048 രൂപയാണ് മാസ അടവ് വരുന്നത്. ദിവസത്തില്‍ 300 രൂപ കരുതിയാല്‍ ഈ തുകയിലെത്താം. പോളിസി കാലാവധി പൂര്‍ത്തിയാക്കായാല്‍ എത്ര തുക ലഭിക്കുമെന്ന് നോക്കാം.
14-ാം വര്‍ഷത്തിലും 16-ാം വര്‍ഷത്തിലും സം അഷ്വേഡ് തുകയുടെ 45 ശതമാനം മണി ബാക്ക് ലഭിക്കും. 10 ലക്ഷത്തിന്റെ 45 ശതമാനമായ 4.50 ലക്ഷം രൂപ വീതം ലഭിക്കും. മെച്യൂരിറ്റി ബെനഫിറ്റായി സം അഷവേഡിന്റെ 10 ശതമാനമാണ് ലഭിക്കുക. ഇതിനൊപ്പം ആദ്യ അഞ്ച് വര്‍ഷത്തെ ഗ്യാരണ്ടീഡ് അഡിഷനായ 2.50 ലക്ഷം രൂപയും 6-ാം വര്‍ഷം മുതല്‍ 20-ാം വര്‍ഷം വരെ ഗ്യാരണ്ടീഡ് അഡിഷനായ 8.25 ലക്ഷം രൂപയും ലഭിക്കും. ഇത്തരത്തിൽ പോളിസിയിൽ നിന്ന് മുഴുവനായി 20.75 ലക്ഷം രൂപ ലഭിക്കും.
More From GoodReturns

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications