ദീര്‍ഘകാല നിക്ഷേപത്തിനായാണ് പൊതുവെ മ്യൂച്വല്‍ ഫണ്ടുകള്‍ പരിഗണിക്കുന്നത്. പ്രതിമാസ ഇഎംഐ വഴി ദീര്‍ഘകാലത്തേക്ക് എസ്ഐപി ചെയ്യുന്നവര്‍ക്ക് നല്ല സമ്പാദ്യമുണ്ടാക്കാന്‍ സാധിക്കും. ദീര്‍ഘകാല നിക്ഷേപമാകുമ്പോള് കോസ്റ്റ് ആവറേജിംഗ് വഴി മികച്ച ലാഭമുണ്ടാക്കാന്‍ നിക്ഷേപകന് സാധിക്കുന്നുണ്ട്. ഇതിനാല്‍ ദീര്‍ഘകാല നിക്ഷേപമുള്ളൊരാള് പകുതിയില്‍ വെച്ച് നിക്ഷേപം തടസപ്പെടുത്തുന്നത് ബുദ്ധിയല്ല.
അതേസമയം പെട്ടന്നുള്ള പണത്തിന്റെ ആവശ്യത്തിന് മ്യൂച്വൽ ഫണ്ടുകളല്ലാതെ മറ്റു സ്രോതസുകള്‍ കയ്യിലില്ലാത്തൊരാള് എന്ത് ചെയ്യും. ഓഹരിയധിഷ്ഠിത നിക്ഷേപങ്ങളിൽ ലാഭമോ നഷ്ടമോ എന്ന് നോക്കാതെ നിക്ഷേപം പിൻവലിക്കേണ്ടി വരുന്നത് ബുദ്ധിമുട്ടാണ്.
ഇവിടെ നിക്ഷേപത്തിന് മുകളില്‍ കൈവെയ്ക്കാതെ മ്യൂച്വല്‍ ഫണ്ടിന് മുകളില്‍ വായ്പ നേടാം. ക്രെഡിറ്റ് കാര്‍ഡ്, വ്യക്തിഗത വായ്പകളേക്കാള്‍ കുറഞ്ഞ പലിശയില്‍ മ്യൂച്വല്‍ ഫണ്ട് ഈട് നല്കി പണം കണ്ടെത്താം. ഇതില്‍ തന്നെ ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകളാണെങ്കില്‍ ഇക്വിറ്റി ഫണ്ടുകള്‍ ഈട് നല്‍കിയുള്ള വായ്പയേക്കാള്‍ കുറഞ്ഞ പലിശയേ വരുന്നുള്ളൂ.

യോഗ്യത
ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് മുകളില്‍ വായ്പ നല്‍കുന്നുണ്ട്. വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ട്രസ്റ്റുകള്‍ക്കും ഈ സേവനം ഉപയോഗപ്പെടുത്താം. 21 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമെ ഈ സേവനം ഉപയോഗപ്പെടുത്താനാകൂ. അപേക്ഷകന്റെ ക്രെഡിറ്റ് സ്കോര്‍, വരുമാന സ്രോതസ് എന്നിവ യോഗ്യത തീരുമാനിക്കുന്ന ഘടകങ്ങളാണ്. ഉയര്‍ന്ന ക്രെഡിറ്റ് സ്കോറുള്ള വ്യക്തിക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭിക്കും. വായ്പ തുക, കാലാവധി, പലിശ നിരക്ക് എന്നിവ അതാത് ബാങ്കുകളാണ് തീരുമാനിക്കുക.
2 തരം വായ്പകള്‍
മ്യൂച്വല്‍ ഫണ്ട് വായ്പകള്‍ 2 തരത്തിലുണ്ട്. സെക്യുര്‍ഡ് ആന്‍ഡ് അണ് സെക്യൂര്‍ഡ്. സെക്യൂര്‍ഡ് വായ്പകളില്‍ മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ പണയം നല്‍കിയാണ് വായ്പ എടുക്കുന്നത്. ഇത്തരം വായ്പകള്‍ക്ക് പൊതുവെ പലിശ നിരക്ക് കുറവായിരിക്കും. നിക്ഷേപത്തിന്റെ ഭൂരിഭാഗവും പണയം നല്‍കേണ്ടി വന്നേക്കാം. അണ്‍സെക്യൂര്‍ഡ് വായ്പകളില്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പ, വ്യക്തിഗത വായ്പകള്‍ക്ക് സമാനമാണ്. ഇതിന് ഉയര്‍ന്ന നിരക്ക് ഈടാക്കും.
വായ്പ കാലാവധി
മ്യൂച്വല്‍ ഫണ്ട് വായ്പയെടുക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ ബാങ്ക് നിബന്ധനകള്‍ പൂര്‍ണമായും വായിച്ച് മനസിലാക്കണം. പലിശ നിരക്ക്, ലോണ്‍ കാലാവധി, മറ്റ് ചാര്‍ജുകള്‍ എന്നിവ പരിശോധിച്ച് തിരിച്ചടവ് തുക കണക്കാക്കണം.
വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ ഓഫറുകള്‍ പരിശോധിച്ച് മികച്ച വായ്പ തിരഞ്ഞെടുക്കാം. വായ്പയ്ക്ക് വരുമാനം തെളിയിക്കുന്ന രേഖ, നിക്ഷേപത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ, ബാങ്ക് രേഖകള്‍, പാന്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ ആവശ്യമായി വരും.
മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ ഈട് നല്‍കുക
വായ്പയെടുക്കുന്നവര്‍ക്ക് മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ പണയപ്പെടുത്തി ഈട് നല്‍കിയുള്ള സെക്യൂര്‍ഡ് വായ്പകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. വായ്പ തിരിച്ചടവിന് ശേഷം ഇവ തിരിച്ചെടുക്കാം. ചില ബാങ്കുകളില്‍ വായ്പ തുക പകുതി അടച്ചാല്‍ ഈട് നല്കിയ മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളുടെ പകുതി തിരികെ ലഭിക്കും.
വായ്പ കാലയളവില്‍ മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ക്ക് മുകളില്‍ ലഭിക്കുന്ന ഡിവിഡന്റുകള്‍ക്ക് നിക്ഷേപകന് അര്‍ഹതയുണ്ടാകും. ഫണ്ടിന്റെ വളർച്ചയും നേടും. എന്നാൽ വില്പന നടക്കില്ല. തിരിച്ചടവ് മുടങ്ങുന്ന പക്ഷം പണയപ്പെടുത്തിയ മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ വില്പന നടത്തി ബാങ്കുകള്‍ വായ്പ തുക തിരികെ പിടിക്കും.
ഓവർ ഡ്രാഫ്റ്റ് സൗകര്യം ഉപയോഗപ്പെടുത്തുക
മാർക്കറ്റ് ഇടിയുന്ന സാഹചര്യത്തിൽ ഓഹരി വില ഇടിയുമ്പോൾ വായ്പ തുകയും ഈടും തമ്മിലുണ്ടാകുന്ന വ്യത്യാസം വായ്പയെടുത്തയാൾ നികത്തണം ഓവര്‍ ഡ്രാഫ്റ്റ് സൗകര്യത്തോടെ മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് വായ്പകളെടുക്കാന്‍ സഹായിക്കും.
ഇതുവഴി ഉപയോഗിച്ച തുകയ്ക്ക് മാത്രം വായ്പ നല്കിയാല് മതിയാകും. ഉദാഹരണമായി 5 ലക്ഷം രൂപ ഓവര്‍ഡ്രാഫ്റ്റ് അനുവദിക്കുകയും ഇതില്‍ 2 ലക്ഷം രൂപ ഒരു മാസത്തേക്ക് പിന്‍വലിച്ചാല്‍ 2 ലക്ഷം രൂപയ്ക്ക് മാത്രം പലിശ നല്കിയാൽ മതി.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
