ദീര്‍ഘകാല നിക്ഷേപത്തിന് ദീര്‍ഘകാല ലക്ഷ്യങ്ങളുണ്ടാകും. വിരമിക്കല്‍ കാല ചെലവുകളോ വീട് വെയ്ക്കലോ, മക്കളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം തുടങ്ങി ഓരോരുത്തര്‍ക്കും വ്യത്യസ്ത ആവശ്യങ്ങളായിരിക്കും. ആവശ്യം എന്തു തന്നെയായാലും നിക്ഷേപത്തിന് പണപ്പെരുപ്പത്തെ മറികടക്കുന്ന ആദായം ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുകയാണ് അടിസ്ഥാനമായി കണേണ്ടത്. പണപ്പെരുപ്പ നിരക്ക് ഉയർന്ന് നിൽക്കുമ്പോൾ വാങ്ങൽ ശേഷി കുറയുന്നതിനാൽ ആവശ്യമായ ആദായമില്ലെങ്കിൽ ആവശ്യ സമയത്ത് പണം ഉപകാരപ്പെടില്ല.
വര്‍ഷത്തില്‍ ശരാശരി പണപ്പെരുപ്പ നിരക്ക് 6-7 ശതമാനായി പ്രതീക്ഷിച്ച് 7 ശതമാനത്തിന് മുകളില്‍ ആദായം നല്കുന്ന നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കണം. വിദ്യാഭ്യാസ കാര്യത്തിനായി നിക്ഷേപിക്കുന്നൊരാൾ പണപ്പെരുപ്പം 10 ശതമാനമെങ്കിലും പ്രതീക്ഷിക്കണം. വർഷത്തിൽ ഇത്രയും ആദായം നൽകുന്ന നിക്ഷേപങ്ങൾ ഏതെന്നാണ് ചോദ്യം.
7 ശതമാനത്തിന് മുകളില്‍ ആദായം ലഭിക്കമമെങ്കില് ഇന്നത്തെ കാലത്ത് ഇക്വിറ്റി നിക്ഷേപങ്ങളോ ഇക്വിറ്റി, ഡെബ്റ്റ് ചേര്‍ന്ന നിക്ഷേപങ്ങലോ തിരഞ്ഞെടുക്കണം.ഇക്വിറ്റി തിരഞ്ഞെടുക്കുന്നൊരാള് അത് ദീര്‍ഘകാല നിക്ഷേപമാണെന്ന് ഉറപ്പാക്കണം 10 വര്‍ഷത്തില്‍ കൂടുതല്‍ കാലം ഇക്വിറ്റിയിൽ നിക്ഷേപിക്കണം. ഇവര്‍ക്ക് 12-15 ശതമാനം വരെ ആദായം പ്രതീക്ഷിക്കാം. പണപ്പെരുപ്പത്തെ മറികടക്കുന്ന 4 നിക്ഷേപങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ഓഹരി വിപണി
പണപ്പെരുപ്പം മറികടക്കുന്ന ആദായം ലഭിക്കാന്‍ നിര്‍ദ്ദേശിക്കുന്ന പ്രധാന നിക്ഷേപം നേരിട്ട് കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുക എന്നതാണ്. ദീര്‍ഘകാല നിക്ഷേപം നടത്തുന്നൊരാള്‍ക്ക് വര്‍ഷത്തില്‍ 12-15 ശതമാനം ആദായം ഓഹരി വിപണി നിക്ഷേപങ്ങളില്‍ നിന്ന് പ്രതീക്ഷിക്കാം. റിസ്കെടുക്കാന്‍ സാധിക്കുന്നൊരാള്‍ക്ക് മാത്രം തിരഞ്ഞെടുക്കാവുന്ന നിക്ഷേപ മാര്‍ഗമാണിത്. ഇതോടൊപ്പം വിപണിയുടെ പ്രവര്‍ത്തനങ്ങളെ പറ്റി വ്യക്തമായ ധാരണയുണ്ടാവുക എന്നതും നിക്ഷേപത്തില്‍ അത്യാവശ്യമായ ഘടകമാണ്.
ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട്
റിസ്കെടുക്കാന്‍ തയ്യാറായവരാണ്, എന്നാല്‍ ഓഹരി വിപണിയെ പറ്റി വ്യക്തമായ ധാരണയില്ലാത്തവരാണെങ്കില് പറ്റിയ നിക്ഷേപ മാര്‍ഗമാണ് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട്. നിക്ഷേപകരുടെ പണം പ്രൊഫഷണലുകളായ ഫണ്ട് മാനേജര്‍മാരാണ് കൈകര്യം ചെയ്യുന്നത്. ഇതിനാൽ സാങ്കേതിക അറിവ് ആവശ്യമില്ല. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ ദീര്‍ഘകാല നിക്ഷേപത്തിലൂടെ 12 ശതമാനത്തിലധികം ആദായം നേടാന്‍ സാധിക്കും. ഒറ്റത്തവണ നിക്ഷേപിക്കുന്നതിന് പകരം തവണകളായി സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് വഴി നിക്ഷേപിക്കാം.
എന്‍പിഎസ്
പണപ്പെരുപ്പത്തെ മറികടക്കുന്ന ആദായം നല്കുന്ന ദീര്‍ഘകാല നിക്ഷേപമാണ് നാഷണല്‍ പെന്ഷന് സ്കീം. അതേസമയം റിസ്ക് കുറഞ്ഞ നിക്ഷേപമെന്ന ഗുണവും ഈ പദ്ധതിക്കുണ്ട്. ഇക്വിറ്റിയിലും ഡെബ്റ്റിലുമായി നിക്ഷേപിക്കാന്‍ സാധിക്കുന്നു എന്നതാണ് എന്‍പിഎസിലെ ഗുണം. നിക്ഷേപിക്കുന്ന തുകയുടെ പരമാവധി 75 ശതമാനം വരെയാണ് ഇക്വിറ്റിയിലേക്ക് മാറ്റാന്‍ സാധിക്കുക.
ഇക്വിറ്റിയിലും ഡെബ്റ്റിലുമായി 50:50 അനുപാതത്തില്‍ നിക്ഷേപിക്കുന്നതാണ് നല്ലൊരു ആദായം ലഭിക്കാന്‍ ഉചിതം. ദീര്‍ഘകാലത്തേക്ക് 12 ശതമാനം ആദായം ഇക്വിറ്റിയും 8 ശതമാനം ആദായം ഡെബ്റ്റ് ഫണ്ടുകളും നല്‍കും. ഇതുവഴി 10 ശതമാനം ആദായം നേടാന്‍ എന്‍പിഎസിലൂടെ സാധിക്കും. ഇതോടൊപ്പം 2 ലക്ഷം രൂപ വരെ ആദായ നികുതി ഇളവും എൻപിഎസ് നിക്ഷേപത്തിലൂടെ ലഭിക്കും.
യുഎല്‍ഐപി
യൂണിറ്റ് ലിങ്ക്ഡ് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകള്‍ ദീര്‍ഘകാല നിക്ഷേപത്തിലൂടെ വലിയ ആദായം നേടാന്‍ സൗകര്യമൊരുക്കുന്നു. 100 ശതമാനം ഇക്വിറ്റി നിക്ഷേപം യുഎല്‍ഐപി നിക്ഷേപത്തിലൂടെ സാധിക്കുന്നു. എന്പിഎസിലേതിന് സമാനമായി ഡെബ്റ്റ്, ഇക്വിറ്റി എന്നിവിടങ്ങളില്‍ നിക്ഷേപിക്കാമെന്നതാണ് യുഎല്ഐപിയുടെയും രീതി. ആവശ്യമെങ്കില്‍ 100 ശതമാനം ഇക്വിറ്റി എക്സ്പ്ലോഷര്‍ ലഭിക്കും. 50-60 ശതമാനം ഇക്വിറ്റിയില്‍ നിക്ഷേപിച്ച് ബാലന്‍സ്ഡ് ആയ നിക്ഷേപത്തിലൂടെ ദീര്‍ഘകാലത്ത് ഇരട്ടയക്ക ആദായം ഉറപ്പാക്കാം.
More From GoodReturns

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ



Click it and Unblock the Notifications