നിക്ഷേപം തുടങ്ങുമ്പോൾ പലരും എത്ര ശതമാനം പലിശ നൽകുന്നു എന്ന് മാത്രമാണ് ശ്രദ്ധിക്കുന്നത്. നിക്ഷേപത്തെ ബാധിക്കുന്ന നിരവധി ഘടകങ്ങളുണ്ടെങ്കിലും പലരുടെയും ശ്രദ്ധ പലിശയിൽ മാത്രമാണ്. പണപ്പെരുപ്പം, നികുതി എന്നിങ്ങനെ നിരവധി ഘടകങ്ങൾ നിക്ഷേപത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. പണപ്പെരുപ്പം ഉയർന്ന് നിൽക്കുകയും പലിശ പണപ്പെരുപ്പത്തേക്കാൾ കുറയുകയും ചെയ്താൽ നിക്ഷേപകന് നെഗറ്റീവ് റിട്ടേൺ ലഭിക്കും.
കോവിഡ് കാലത്ത് പ്രതിസന്ധി
അസാധാരണമായിരുന്നു കോവിഡ് കാലം. കോവിഡ് കാലത്ത് പണപ്പെരുപ്പം ഉയർന്നപ്പോൾ ബാങ്ക് സ്ഥിര നിക്ഷേപ പലിശനിരക്ക് കുറഞ്ഞിരുന്നു. അക്കാലത്ത് കയ്യിലെ പണം ബാങ്കിലേക്ക് സ്ഥിര നിക്ഷേപമിട്ടവർക്ക് യഥാർത്ഥ പലിശനിരക്ക് നെഗറ്റീവ് ആയിരുന്നു. എന്നാൽ കോവിഡിന് ശേഷം പണപ്പെരുപ്പം കുറയ്ക്കാൻ റിപ്പോ നിരക്ക് വർധിപ്പിച്ചതും ബാങ്കുകൾ നിക്ഷേപ പലിശ നിരക്കുയർത്തിയതും നിക്ഷേപകർക്ക് ഗുണകരമായി മാറി.
നിലവിലെ സ്ഥിതി
ഇന്ന് രണ്ട് വർഷത്തെ സ്ഥിര നിക്ഷേപത്തിന് റെഗുലർ നിക്ഷേപകർക്ക് എസ്ബിഐ നൽകുന്ന പലിശ നിരക്ക് 7 ശതമാനം ആണ്. 2023 ഏപ്രിലിലെ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 4.7 ശതമാനമാണ്.

എസ്ബിഐയിലെ നിക്ഷേപ നിരക്ക് പരിശോധിക്കുമ്പോൾ യഥാർത്ഥ പലിശ നിരക്ക് 2.3 ശതമാനം പോസിറ്റീവ് ആണ്. ഫോർമുല പ്രകാരം, ഇത് (1 + 7%) / (1+4.7%) - 1 = 2.2 ശതമാനം പലിശ നൽകുന്നു. 2023-24 സാമ്പത്തിക വർഷത്തിലെ സിപിഐ പണപ്പെരുപ്പ പ്രൊജക്ഷൻ 5.2 ശതമാനം ആണ്. ഇത് യഥാർത്ഥ പലിശ നിരക്ക് പോസിറ്റീവായി തുടരാൻ സഹായിക്കും.
നികുതിക്ക് ശേഷമുള്ള യഥാർഥ റിട്ടേൺ
സ്ഥിര നിക്ഷേപത്തില്‍ നിന്നുള്ള ആദായം കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന് സ്രോതസില്‍ നിന്നുള്ള നികുതിയാണ്. സ്ഥിര നിക്ഷേപത്തില്‍ നിന്നുള്ള വരുമാനത്തിന് മുകളില്‍ 10 ശതമാനം സ്രോതസില്‍ നിന്നുള്ള നികുതി ബാങ്ക് ഈടാക്കും. ഇതോടൊപ്പം വരുമാനം നിക്ഷേപകന്റെ മൊത്തം വരുമാനത്തിനൊപ്പം ചേര്‍ത്ത് ടാക്‌സ് സ്ലാബിന് അനുസരിച്ചാണ് നികുതി ചുമത്തുക.
6 മാസ കാലയളവില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ നല്‍കുന്ന ശരാശരി പലിശ നിരക്ക് 5 ശതമാനമാണ്. നികുതി കിഴിച്ചുള്ള പലിശ നിരക്ക് 3.49 ശതമാനം മാത്രമാണ്. 5 വര്‍ഷത്തേക്ക് ഈ ബാങ്കുകള്‍ നല്‍കുന്ന ശരാശരി പലിശ നിരക്ക് 6.75 ശതമാനമാണ്. നികുതി കിഴിച്ചുള്ള റിട്ടേണ്‍ 4.9 ശതമാനമാണ്.
എങ്ങനെ പോസ്റ്റീവ് റിട്ടേൺ നേടാം
യഥാർത്ഥ റിട്ടേൺ പോസ്റ്റീവ് വരുമാനം നേടാൻ എവിടെ നിക്ഷേപിക്കണമെന്നതാണ് പലരുടെയും ചോദ്യം. ദീർഘകാല നിക്ഷേപം നടത്തുന്നവർക്ക് പണപ്പെരുപ്പത്തെ മറികടക്കുന്ന വരുമാനം നൽകുന്ന നിക്ഷേപങ്ങൾ നിരവധിയുണ്ട്. ഓഹരി നിക്ഷേപം, മ്യൂച്വൽ ഫണ്ടുകൾ എന്നിവ ദീർഘകാലത്തേക്ക് പണപ്പെരുപ്പ നിരക്കിനേക്കാൾ ഉയർന്ന റിട്ടേൺ നൽകുന്ന നിക്ഷേപമാണ്. ഇതോടൊപ്പം സ്വർണവും റിട്ടേണിന്റെ കാര്യത്തിൽ ദീർഘ കാലയളവിൽ പണപ്പെരുപ്പത്തെ മറികടക്കുന്നു.
ഇക്വിറ്റിയിലെ നിക്ഷേപത്തിന് മറ്റു നിക്ഷേപങ്ങളേക്കാൾ അപകട സാധ്യതയുണ്ട്. നിക്ഷേപ വിഹിതം, റിസ്ക് പ്രൊഫൈൽ, നിക്ഷേപ കാലയളവ് എന്നിവ അടിസ്ഥാനമാക്കിയാണ് ഇക്വിറ്റിയിൽ നിക്ഷേപിക്കേണ്ടത്. ദീർഘകാലയളവിൽ മികച്ച ഇക്വിറ്റികളിൽ നിക്ഷേപിക്കുന്നത് റിസ്ക് കുറച്ച് മികച്ച വരുമാന നേടാൻ സഹായിക്കും.
സ്വർണത്തിൽ നിക്ഷേപിക്കാൻ ആഭരണങ്ങളേക്കാൾ മികച്ച വഴികൾ ഉപയോഗപ്പെടുത്താം. സോവറിൻ ഗോൾഡ് ബോണ്ട്, ഡിജിറ്റൽ ബോണ്ട്, ഇടിഎഫ് തുടങ്ങിയവ സ്വർണത്തിൽ നിക്ഷേപിക്കാനുള്ള മികച്ച ഓപ്ഷനുകളാണ്.


Click it and Unblock the Notifications