ചെലവ് കൂടുകയാണ്,അതിനൊത്ത വരുമാനം കയ്യിലേക്ക് എത്തുന്നില്ലാ എന്നതാണ് പലരുടെയും പ്രയാസം. പണപ്പെരുപ്പം ഉയരുമ്പോള്‍ വിലക്കയറ്റിന്റെ തീവ്രത ഓരോ സാധാരണക്കാരനും പേറുകയാണ്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു കുതിച്ചുയര്‍ന്ന ഇന്ധന വില. വാഹനം ഉപയോഗിക്കുന്നവര്‍ക്ക് മുതല്‍ അടുക്കളയിലേക്ക് വരെ അതിന്റെ പ്രഹരമേറ്റു. ഈ സമയത്ത് അധികമായൊരു വരുമാനം ബജറ്റിന്റെ ഭാഗമാകുന്നത് ഏതൊരു സാധാരണക്കാരനും ആഗ്രഹിക്കുന്നതാണ്. ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗമായി മാസത്തില്‍ 80,000 രൂപയോളം നേടാന്‍ സാധിക്കും. ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (ഐര്‍സിടിസി) ഔദ്യോഗിക ബുക്കിംഗ് ഏജന്റ് ആവുക വഴി ഈ വരുമാനം കണ്ടെത്താം. ഓണ്‍ലൈനായി റെയില്‍വെ ടിക്കറ്റ് ബുക്ക് ചെയ്യുകയാണ് ജോലി. രാജ്യത്ത് നിലവില്‍ 55 ശതമാനം റെയില്‍വെ ടിക്കറ്റും ബുക്ക് ചെയ്യുന്നത് ഓണ്‍ലൈന്‍ വഴിയാണെന്നാണ് കണക്ക്. ഇത് പ്രകാരം സാധ്യത ഏറെയുള്ള വരുമാന മാര്‍ഗമാണിത്.
ഐആർസിടിസി ഏജന്റ്
തീവണ്ടി യാത്രകൾക്ക് റെയിൽവെ സ്റ്റേഷനിൽ നിന്ന് ടിക്കറ്റെടുക്ക് യാത്ര ചെയ്യുന്നത് കാണാറുണ്ട്. എന്നാൽ റിസർവേഷൻ ടിക്കറ്റുകൾക്ക് റെയിൽവെ സ്റ്റേഷനെ ആശ്രയിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. തിരക്കും ക്യൂവും കടന്ന് ടിക്കറ്റെടുക്കുക എന്നത് ആരെയും മുഷിപ്പിക്കും. അവിടെയാണ് ഏജന്റുമാർക്ക് സഹായിക്കാനാവുക. തത്കാല്‍, ആര്‍എസി ടിക്കറ്റുകളടക്കം എല്ലാതരം ടിക്കറ്റുകളും ഐആർസിടിസി ഏജന്റ് ആവുന്നത് വഴി ബുക്ക് ചെയ്യാനവും. റെയില്‍വെ ടിക്കറ്റിനൊപ്പം വിമാന, ഹോട്ടല്‍, ബസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാൻ സാധിക്കുമെന്നതിനാൽ വരുമാനം വർധിപ്പിക്കാം. ഏജന്റുമാർക്ക് തല്‍ക്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോൾ പൊതുജനങ്ങൾക്ക് ലഭിക്കുന്നതിന് 15 മിനുട്ട് മുന്‍പ് ഏജന്റുമാർക്ക് ബുക്ക് ചെയ്യാൻ സാധിക്കും.
വരുമാനം എങ്ങനെ
സ്ലീപ്പർ ടിക്കറ്റുകളായ നോണ്‍ എസി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഒരു ടിക്കറ്റിന് 20 രൂപ ലഭിക്കും. എസി ടിക്കറ്റാണെങ്കില്‍ 40 രൂപയാണ് കമ്മീഷനാുയി ടിക്കറ്റൊന്നിന് ലഭിക്കുക. 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടില്‍ 1 ശതമാനം എജന്റിന് കമ്മീഷനായി അധികം ലഭിക്കും. ഏജന്റിന് ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണത്തിൽ പരിധിയില്ല. എല്ലാ ടിക്കറ്റിനും കമ്മീഷനും ലഭിക്കും. ഇതിനാൽ തന്നെ വലിയൊരു തുക സമ്പാദിക്കാൻ സാധിക്കും. കണക്ക് പ്രകാരം തിരക്കുള്ള മാസങ്ങളിൽ ഐആർസിടിസി ഏജന്റിന് 80,000 രൂപ വരെ ടിക്കറ്റ് വിൽപനയിലൂടെ നേടാനാകും. വില്പന കുറഞ്ഞ മാസങ്ങളില്‍ 40,000-50,000രൂപ വരെ നേടാം.
എങ്ങനെ ഏജന്റാകം
ഐആർസിടിസി ഏജന്റാകാൻ ചെറിയൊരു തുക ഐആർസിടിസിയിലേക്ക് അടക്കണം. ഇതിന് ശേഷമാണ് ടിക്കറ്റ് വില്പന നടത്താനാവുക. ഒരു വര്‍ഷത്തേക്ക് ഏജന്‍സി എടുക്കുന്നതിന് 3,999 രൂപയാണ് അടക്കേണ്ടത്. രണ്ട് വര്‍ഷത്തേക്ക് ഏജൻസി എടുക്കുന്നവർക്ക് 6,999 രൂപയടിച്ച് .രജിസ്റ്റർ ചെയ്യാം. ഇതിനായി ഓണ്‍ലൈനായി അപേക്ഷ ഫോം പൂരിപ്പിച്ച് സമർപ്പിക്കണം. ഇതിനൊപ്പം ഫോട്ടോ, പാൻ്‍, ആധാർ, ഫോൺ, ഇ-മെയിൽ വിവരങ്ങൾ നൽകണം. സത്യവാങ്മൂലം സ്കാൻ ചെയ്ത് സമർപ്പിക്കണം. സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയായാൽ 1180 രൂപ അടച്ച് ഐആർസിടിസി ഐഡി ഉണ്ടാക്കണം. നാലാം ഘട്ടത്തിൽ സമര്‍പ്പിച്ച രേഖകള്‍ ഐആര്‍സിടിസി ഓണ്‍ലൈന്‍ വഴി പരിശോധിച്ച ശേഷം ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. അഞ്ചാം ഘട്ടത്തിൽ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം ഒരു യുഎസ്ബി ഡോംഗിലും ലഭിക്കും. ഈ ഘട്ടത്തില്‍ ഐആര്‍സിടിസിയുടെ ഫീസ് അടക്കണം. ആറാം ഘട്ടമായി ഐആര്‍സിടിസിയുടെ അധികാര പത്രം മെയില്‍ വഴി ലഭിക്കും. ഇതോടെ നിങ്ങള്‍ ഒരു ട്രാവല്‍ ഏജന്റായി രജിസ്റ്റര്‍ ചെയ്യപ്പെടും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
