ചെലവുകൾ കൂടി വരുമ്പോൾ മാസത്തിൽ അധിക വരുമാനം എന്നത് പലരും ചിന്തിക്കുന്നതാണ്. നിലവിലുള്ള ജോലി കളയാതെ ചെറിയൊരു സംരംഭം തുടങ്ങാനാണ് പലരും ഇഷ്ടപ്പെടുക. റിസ്കെടുക്കാതെ മാസ വരുമാനം എന്നത് തന്നെയാണ് പലരുടെയും ചിന്ത. അധികം റിസ്കെടുക്കാതെ ചുരുങ്ങിയ ചെലവിൽ തുടങ്ങാവുന്നൊരു ബിസിനസ് ആശയമാണ് ഇവിടെ സൂചിപ്പിക്കുന്നത്. വർഷത്തിൽ 3,999 രൂപയുടെ ചെലവ് വരുന്ന പതിനായിരങ്ങൾ വരുമാനം ഉണ്ടാക്കാൻ സാധിക്കുന്ന ബിസിനസാണ് ഇന്ത്യൻ റെയിൽവെയിൽ അംഗീകൃത ടിക്കറ്റ് ഏജന്റ് ആവുക എന്നത്.
ഒരു സ്ഥിര വരുമാനമുള്ള തൊഴിലായായും സ്ഥിര വരുമാനത്തിനൊപ്പം അധിക വരുമാനം കണ്ടെത്താനും ഉപയോഗിക്കാവുന്നൊരു ആശയമാണിത്. റെയിൽവെയ്ക്ക് കീഴിലെ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവെ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ വഴിയാണ് ഏജൻസിയെടുക്കേണ്ടത്. ഇന്ന് റെയിൽവെയുടെ റിസർവേഷൻ ടിക്കറ്റുകളിൽ 55 ശതമാനവും ഓൺലൈൻ റിസർവേഷനാണ്. ഇതിനാൽ തന്നെ വലിയ സാധ്യത മുന്നിലുണ്ട്.
എങ്ങനെ ആരംഭിക്കാം
തീവണ്ടി യാത്രയ്ക്കായി റിസർവേഷൻ ടിക്കറ്റ് ആവശ്യമുള്ളവർ റെയിൽവെ കൗണ്ടറുകളേയാണ് ആശ്രയിക്കുന്നത്. നിശ്ചിത സമയത്തേക്ക് പ്രവർത്തിക്കുന്ന ഇത്തരം കൗണ്ടറുകളിൽ പലപ്പോഴും വലിയ തിരക്കും അനുഭവപ്പെടാറുണ്ട്. ഇവിടെ ടിക്കറ്റ് എടുക്കാനുള്ള സൗകര്യമുള്ള അംഗീകൃത ഏജന്റുമാർക്ക് ബിസിനസ് നടത്താനാകും. റെയിൽവെ സ്റ്റേഷനുകളോട് ചേർന്നുള്ള കടകളിൽ കൗണ്ടറുകൾ ആരംഭിച്ചോ വീടുകളിലിരുന്നോ ടിക്കറ്റ് ബുക്കിംഗ് നടത്താവുന്നതാണ്.
വരുമാനം എങ്ങനെ
ഐആര്‍സിടിസിയുടെ ഏജന്റുമാരായാല്‍ ഏത് തരം ടിക്കറ്റും ബുക്ക് ചെയ്യുന്നതിന് സാധിക്കും. ടിക്കറ്റുകൾക്ക് കമ്മീഷൻ അടിസ്ഥാനത്തിലാണ് അംഗീകൃത ഏജന്റിന് ലഭിക്കുന്ന പ്രാഥമിക വരുമാനം. . മാസത്തില്‍ 50,000 രൂപ വരെ അധിക വരുമാനം ഉണ്ടാക്കാന്‍ സാധിക്കും എന്നതാണ് ഗുണം.
സ്ലീപ്പര്‍ ക്ലാസ്, 2എസ് ക്ലാസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 20 രൂപയാണ് കമ്മീഷന്‍ ലഭിക്കുക. ഓരോ പിഎന്‍ആര്‍ നമ്പറിനുമാണ് കമ്മീഷന്‍ ലഭിക്കുക. എസി ക്ലാസ് ടിക്കറ്റുകള്‍ക്ക് (1എസി, 2എസി, 3എസി) 40 രൂപയാണ് കമ്മീഷന്‍ ലഭിക്കുക. 2000 രൂപയ്ക്ക് മുകളിൽ ഇടപാട് നടത്തുമ്പോൾ 1 ശതമാനം ഏജന്റ് കമ്മിഷനും ലഭിക്കും.
ഐആർസിടിസി ഏജന്റിന് എത്ര ടിക്കറ്റുകൾ വേണമെങ്കിലും ബുക്ക് ചെയ്യാൻ സാധിക്കും. ഇതിനാൽ യാത്ര തിരക്കുള്ള മാസങ്ങളില്‍ മാസത്തിൽ പരിധിയില്ലാതെ വരുമാനം നേടാൻ സാധിക്കും. തീവണ്ടി യാത്ര ടിക്കറ്റുകൾക്കപ്പുറം വിമാന യാത്ര ടിക്കറ്റ്, ബസ് ബുക്കിംഗ്, മൊബൈല്‍ റീചാര്‍ജ്, മണി ട്രാന്‍സ്ഫര്‍, ഹോട്ടല്‍ ബുക്കിംഗ്, ടൂര്‍ പാക്കേജുകൾ, റെയിൽവെയുടെ കസ്റ്റമൈസ്ഡ് ടൂര്‍ പാക്കേജുകൾ എന്നിവ വഴിയും ഐആര്‍സിടിസി അംഗീകൃത ഏജന്റിന് ലാഭമുണ്ടാകാവുന്ന വഴികളാണ്.
എങ്ങനെ ഏജന്റാകാം
ഐആര്‍സിടിസി അംഗീകൃത ബുക്കിംഗ് ഏജന്റാവുന്നതിനുള്ള ചെലവ് വളരെ ചെറിയതാണ്. വര്‍ഷത്തേക്കുള്ള രജിസ്ട്രേഷൻ ചാർജ് 3,999 രൂപയാണ്. 2 വര്‍ഷത്തേക്ക് ഒന്നിച്ച് രജിസ്ട്രേഷനെടുക്കുന്നവർക്ക് 6,999 രൂപ അടച്ചാൽ മതിയാകും. രജിസ്ട്രേഷനായി പാന്‍ കാര്‍ഡ്, ആധാര്‍, മൊഹാല്‍ നമ്പര്‍ , ഇ-മെയില്‍ എന്നിവയാണ് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യമാണ്. ഐആർസിടിസി വെബ്സൈറ്റിലെ ഓൺലൈൻ അപേക്ഷ പൂരിപ്പിച്ച ശേഷം രേഖകൾ സമർപ്പിക്കണം. ഇതോടൊപ്പം സത്യവാങ്മൂലവും സമർപ്പിക്കണം.
നൽകിയ രേഖകളുടെ പരിശോധന പൂർത്തിയായാൽ ഐആർസിടിസി ഐഡി ലഭിക്കും. പിന്നീട് ഡിജിറ്റൽ സർട്ടിഫിക്കഖ്ഖും യുഎസ്ബി ഡോംഗിലും ലഭിക്കും. ഈ സമയത്താണ് ഐആര്‍സിടിസി ഏജൻസി രജിസ്ട്രേഷൻ ഫീസ് അടയ്ക്കേണ്ടത്. നടപടികൾ പൂർത്തിയായ ശേഷം ഐആർസിടിസി അധികാരപത്രം ലഭിക്കുന്നതോടെ ഏജന്റായി രജിസ്റ്റർ ചെയ്യുപ്പെടും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
