ടിക്കറ്റിനൊപ്പം ഇൻഷൂറൻസ്; തീവണ്ടി യാത്രക്കാർക്ക് 35 പൈസയ്ക്ക് 10 ലക്ഷം രൂപയുടെ പരിരക്ഷ; എങ്ങനെ നേടാം

ഒഡീഷയിലെ ട്രെയിൻ ദുരന്തം വലിയൊരു ഞെട്ടലാണ് രാജ്യത്തിന് നൽകിയത്. അതോടൊപ്പം തീവണ്ടി യാത്രക്കാർക്കിടയിൽ സുരക്ഷിതത്വത്തിന്റെ ആശങ്കകളും തീവണ്ടി അപകടം ഉണ്ടാക്കി. അതിനാൽ തന്നെ തീവണ്ടി യാത്ര കൂടുതൽ സുരക്ഷിതമാക്കേണ്ടതുണ്ട്.

ദീർഘയാത്രകൾക്ക് ഇന്ന് രാജ്യത്ത് ഏറ്റവും ചെലവ് കുറഞ്ഞ മാർഗം തീവണ്ടി തന്നെയാണ്. യാത്ര സുരക്ഷിതമാക്കാൻ അവനവന് സാധിക്കുന്ന കാര്യങ്ങൾ സ്വയം ചെയ്യണം. ഇതിലൊന്നാണ് ട്രാവൽ ഇൻഷൂറൻസ്. ടിക്കറ്റെടുക്കുമ്പോൾ ഐആർസിടിസി ഇൻഷൂറൻസ് സൗകര്യം നൽകുന്നുണ്ട്. ഇതിനെ പറ്റി വിശദമായി അറിയാം.

ഐആർസിടിസി ഇൻഷൂറൻസ്

ഐആർസിടിസി ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ ടിക്കറ്റെടുക്കുമ്പോൾ തീവണ്ടി യാത്രക്കാർക്ക് 35 പൈസയ്ക്ക് 10 ലക്ഷത്തിന്റെ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കും. ഒരു പാസഞ്ചർ നെയിം ബോർഡ് നമ്പറിന് (പിഎൻആർ) കീഴിൽ വരുന്ന യാത്രക്കാർക്ക് മുഴുവൻ ഈ ആനുകൂല്യം ലഭിക്കും. സ്ലീപ്പർ ക്ലാസ് മുതൽ മുകളിലോട്ടുള്ള റിസർവേഷൻ ടിക്കറ്റിനാണ് ഈ സൗകര്യം ലഭിക്കുന്നത്. കൺഫേം ആയ ടിക്കറ്റുകൾക്കും ആർഎസിയിലുള്ള ടിക്കറ്റുകൾക്കുമാണ് ഇൻഷൂറൻസ് ലഭിക്കുക.

ടിക്കറ്റിനൊപ്പം ഇൻഷൂറൻസ്; തീവണ്ടി യാത്രക്കാർക്ക് 35 പൈസയ്ക്ക് 10 ലക്ഷം രൂപയുടെ പരിരക്ഷ; എങ്ങനെ നേടാം

ഐആർസിടിസി ട്രാവൽ ഇൻഷൂറൻസ് യാത്രക്കാരന് ആവശ്യമുണ്ടെങ്കിൽ മാത്രം ഉപയോഗിക്കാവുന്ന ഒരു ഓപ്ഷനാണ്. പ്രീമിയം അടച്ച ശേഷം ഇൻഷൂറൻസ് ഒഴിവാക്കാൻ സാധിക്കില്ല. ഇൻഷൂറൻസ് വഴി മരണം, സ്ഥിരമായ പൂർണ്ണ വൈകല്യം, യാത്രയ്ക്കിടയിലുള്ള അപകടത്തിന്റെ ഫലമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടാൽ 10 ലക്ഷം വരെ പരിരക്ഷ ലഭിക്കും.

ആനുകൂല്യങ്ങൾ

ഒരു യാത്രക്കാരൻ ട്രെയിൻ അപകടത്തിൽ മരിക്കുകയോ അല്ലെങ്കിൽ സ്ഥിരമായ അംഗവൈകല്യം സംഭവിക്കുകയോ ചെയ്താൽ 10 ലക്ഷം രൂപ വരെ ഇൻഷുറൻസ് ലഭിക്കും. സ്ഥിരമായ ഭാഗിക വൈകല്യം സംഭവിച്ചാൽ യാത്രക്കാരന് നഷ്ടപരിഹാരമായി 7.50 ലക്ഷം രൂപയാണ് ലഭിക്കുക. അപകടത്തിൽ പരിക്കേറ്റാൽ 2 ലക്ഷം രൂപ വരെയുള്ള ആശുപത്രി ചെലവുകൾ ഇൻഷൂറനസ് വഴി ലഭിക്കും. മൃതദേഹങ്ങൾ എത്തിക്കുന്നതിന് 10,000 രൂപയുടെ ധനസഹായവും ഉൾപ്പെടുന്നതാണ് ഇൻഷൂറൻസ്.

എങ്ങനെ ഇൻഷൂറൻസ് എടുക്കാം

ഐആർസിടിസി വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ ബുക്ക് ചെയ്ത ടിക്കറ്റുകൾക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്. യാത്ര വിവരങ്ങൾ നൽകിയാൽ ആപ്പിൽ അവസാന ഭാഗത്ത് ട്രാവൽ ഇൻഷൂറൻസ് തിരഞ്ഞെടുക്കാനുള്ള ഭാഗം കാണും. ഇവിടെ യെസ് എന്ന കോളത്തിൽ ടിക്ക് ചെയ്താൽ മാത്രമെ ഇൻഷൂറനസ് ലഭിക്കുകയുള്ളൂ. ഒരു വ്യക്തിക്ക് 35 പൈസയാണ് ഇൻഷൂറൻസ് പ്രീമിയമയി നൽകേണ്ടത്. 35 പൈസ പ്രീമിയവും ടിക്കറ്റ് തുകയും അടച്ച് ബുക്ക് ചെയ്താൽ ഇൻഷൂറൻസ് ലഭിക്കും.

ഇന്ത്യൻ പൗരന്മാരായ യാത്രക്കാർക്ക് മാത്രമെ ഇൻഷൂറൻസ് ലഭിക്കുകയുള്ളൂ, അതായത് വിദേശ യാത്രക്കാർക്ക് അനുകൂല്യം ലഭിക്കില്ല. അതോടൊപ്പം ടിക്കറ്റ് ബുക്കിംഗ് സമയത്ത് ട്രാവൽ ഇൻഷുറൻസ് ആനുകൂല്യം തിരഞ്ഞെടുക്കാത്തവർക്കും ഇൻഷൂറൻസ് ലഭിക്കില്ല. ഇൻഷൂറൻസ് തിരഞ്ഞെടുത്തവർക്കുള്ള തുടർ നടപടി നോക്കാം. 

പോളിസി ലഭിച്ചാൽ

പോളിസി എടുത്തവർക്ക് പോളിസി വിശദാംശങ്ങൾ എസ്എംഎസ് വഴി ലഭിക്കും. ഇൻഷുറൻസ് കമ്പനികൾ ഉപഭോക്താവിന്റെ ഇമെയിൽ ഐഡികളിൽ നേരിട്ട് പോളിസി വിശദാംശങ്ങൾ നൽകും. ഇതിൽ നോമിനേഷൻ വിശദാംശങ്ങൾ ഫയൽ ചെയ്യുന്നതിനുള്ള സൗകര്യവും ലഭിക്കും.

ടിക്കറ്റ് ബുക്കിംഗിന് ശേഷം, പോളിസി ഉടമകൾ ബന്ധപ്പെട്ട ഇൻഷുറൻസ് ദാതാവിന്റെ വെബ്‌സൈറ്റിൽ നോമിനേഷൻ വിശദാംശങ്ങൾ പൂരിപ്പിക്കണം. നോമിനേഷൻ വിശദാംശങ്ങൾ നഷ്ടപ്പെട്ടാൽ, കവറേജ് തുക നിയമപരമായ അവകാശികളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.

ഇൻഷൂറൻസ് ക്ലെയിം

അപകടം നടന്ന് നാല് മാസത്തിനുള്ളിൽ ഇൻഷൂർ ചെയ്ത വ്യക്തിയോ, നോമിനിയോ നിയമപരമായ അവകാശിയോ ഇൻഷുറൻസ് കമ്പനിയിൽ ക്ലെയിമിനായുള്ള ഫോം അടക്കമുള്ള വിശദമായ വിവരങ്ങൾ നൽകേണ്ടതാണ്. ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് എല്ലാ കെവൈസി രേഖകളും നൽകേണ്ടതുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X