കാലത്തിനൊത്ത മാറ്റം ഇന്ത്യൻ റെയിൽവെയിലുമുണ്ട്. യാത്രക്കാർക്കായി മികച്ച സൗകര്യങ്ങളും വേഗതയുമുള്ള വന്ദേ ഭാരത് ട്രെയിനുകളടക്കം ഇന്ത്യൻ റെയിൽവെ അവതരിപ്പിക്കുന്നുണ്ട്. ഇത്തരം പ്രീമിയം സേവനങ്ങളോടൊപ്പം തന്നെ ചെലവ് ചുരുക്കിയുമുള്ള യാത്രയ്ക്കും ഏറ്റവും മിച്ച വഴി ഇന്ത്യൻ റെയിൽവെ തന്നെയാണ്. യാത്രയോടൊപ്പം താമസത്തിനുള്ള സൗകര്യങ്ങളും ഇന്ത്യൻ റെയിൽവെ ഒരുക്കുന്നുണ്ട്.
പലരും യാത്രക്കാർക്കുള്ള വിശ്രമ മുറികളെ താമസ സൗകര്യങ്ങളായി തെറ്റിദ്ധരിക്കാറുണ്ട്. ഇത് കൂടാതെ കുറഞ്ഞ ചെലവിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ താമസ മുറികൾ റിട്ടയറിംഗ് റൂം എന്ന പേരിൽ ഐആർസിടിസി യാത്രക്കാർക്ക് നൽകുന്നുണ്ട്. റെയിൽവെയുടെ ഈ ചെലവ് ചുരുക്കിയുള്ള താമസ സൗകര്യത്തെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് നോക്കാം.
ഐആർസിടിസി റിട്ടയറിംഗ് റൂം
റെയിൽവെ സ്റ്റേഷൻ കെട്ടിടത്തിൽ തന്നെ ഇന്ത്യൻ റെയിൽവെ അനുവദിക്കുന്ന താമസ സൗകര്യമാണ് റിട്ടയറിംഗ് റൂമുകൾ. രാജ്യത്തെ പ്രധാന റെയില്‍വെ സ്റ്റേഷനുകളിലെല്ലാം ഇന്ത്യന്‍ റെയില്‍വെ കാറ്ററിഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) ഈ താമസ സൗകര്യം ഒരുക്കുന്നുണ്ട്. എസി, നോൺ എസി കോമ്പിനേഷനുള്ള സിംഗിൾ, ഡബിൾ റൂമുകൾ, ഡോർമിറ്ററി തരത്തിലുള്ള താമസ സൗകര്യം എന്നിവ റെയിൽവെ സ്റ്റേഷനുകളിലെ റിട്ടയറിംഗ് റൂമിൽ ലഭ്യമാണ്.

ടിക്കറ്റുള്ള യാത്രക്കാർക്ക് സ്വാഗതം
കൺഫോം അല്ലെങ്കിൽ ആർഎസി റിസർവേഷനുള്ള ഏതൊരു യാത്രക്കാരനും റെയിൽവേ സ്റ്റേഷനുകളിലെ റിട്ടയറിംഗ് റൂമുകൾ ഉപയോഗിക്കാം. വെയ്റ്റ് ലിസ്റ്റിലുള്ള യാത്രക്കാർക്ക് മുറികൾ ബുക്ക് ചെയ്യാൻ അനുവദിക്കില്ല. കുറഞ്ഞത് 1 മണിക്കൂർ മുതൽ പരമാവധി 48 മണിക്കൂർ വരെ മുറികൾ ബുക്ക് ചെയ്യാം. ചില റെയിൽവെ സ്റ്റേഷനുകൾ മണിക്കൂർ അടിസ്ഥാനമാക്കിയുള്ള ബുക്കിംഗും ലഭ്യമാണ്. യാത്ര ആരംഭിക്കുന്ന സ്റ്റേഷനിലോ യാത്ര അവസാനിക്കുന്ന സ്റ്റേഷനിലോ ആണ് റിട്ടയറിംഗ് റൂം ബുക്ക് ചെയ്യാൻ സാധിക്കുക.
സിംഗിള്‍ റൂം, ഡബിള്‍ റൂം, ഡോര്‍മെറ്ററി എന്നി സൗകര്യങ്ങളാണ് റിട്ടയറിംഗ് റൂമില്‍ വരുന്നത്. എസി, നോണ്‍ എസി വിഭാഗങ്ങളിൽ റൂം സൗകര്യം ലഭിക്കും. ഒറ്റ യാത്രക്കാരനാണെങ്കിൽ സിംഗിൽ റൂമോ ഡോർമെറ്ററി സൗകര്യമോ മാത്രമാണ് അനുവദിക്കുക. രണ്ട് യാത്രക്കാരുള്ള പിഎൻആർ നമ്പർ വഴി ബുക്ക് ചെയ്യുമ്പോൾ ഡബിൾ റൂമോ രണ്ട് ഡോർമെറ്ററിയോ ലഭിക്കും.
റിട്ടയറിംഗ് റൂം ഓൺലൈനിൽ ബുക്ക് ചെയ്യാം
ഐആർസിടിസി റിട്ടയറിംഗ് റൂമുകൾ ഓൺലൈനായും ഓഫ്‍ലൈനായും ബുക്ക് ചെയ്യാൻ സാധിക്കും. ഓൺലൈൻ ബുക്കിംഗ് സൗകര്യം നൽകുന്ന റെയിൽവെ സ്റ്റേഷനുകളിൽ https://www.rr.irctctourism.com/ എന്ന വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം. വെബ്സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം താമസ സൗകര്യം ആവശ്യമുള്ള റെയിൽവെ സ്റ്റേഷൻ, ചെക്ക് ഇന്‍, ചെക്ക് ഔട്ട് തീയതികള്‍, ബെഡ് ടൈപ്പ്, യാത്രക്കാരുടെ എണ്ണം എന്നിവ തിരഞ്ഞെടുക്കുക. ശേഷം പേര്, മേൽവിലാസം, തിരിച്ചറിയൽ വിവരങ്ങൾ നൽകിയ ശേഷം പണമടച്ച് ബുക്കിംഗ് പൂർത്തിയാക്കാം.
ചാർജുകൾ എങ്ങനെ
ഐആർസിടിസി റിട്ടയറിംഗ് റൂമുകളുടെ നിരക്കുകൾ ഓരോ റെയിൽവെ സ്റ്റേഷൻ അനുസരിച്ചും വ്യത്യാസപ്പെട്ടിരിക്കും. 24 മണിക്കൂർ വരെ ബുക്കിംഗിനുള്ള റിട്ടയർ റൂമിന് ഐആർസിടിസി സർവീസ് ചാർജ് 20 രൂപയാണ്. ഡോർമിറ്ററി ആണെങ്കിൽ 10 രൂപ സർവീസ് ചാർജ് ഈടാക്കും. 24 മണിക്കൂർ മുതൽ 48 മണിക്കൂർ വരെ ബുക്കിംഗിന് റിട്ടയർ റൂമിന് 40 രൂപയും ഡോർമിറ്ററി ബെഡിന് 20 രൂപയും ഈടാക്കും.
ബുക്കിംഗ് റദ്ദാക്കൽ
ബുക്ക് ചെയ്ത റിട്ടയറിംഗ് റൂം റദ്ദാക്കാനും സാധിക്കും. യാത്രക്കാർ ചെക്ക്ഇൻ തീയതിക്ക് 2 ദിവസം മുൻപ് ബുക്കിംഗ് റദ്ദാക്കിയാൽ ബുക്കിംഗ് തുകയിൽ നിന്ന് 20 ശതമാനം കുറച്ച് ബാക്കി അനുവദിക്കും. ചെക്ക്ഇൻ തീയതിക്ക് ഒരു ദിവസം മുൻപ് റദ്ദാക്കിയാൽ 50 ശതമാനം കിഴിവോടെ തുക അനുവദിക്കും. അവസാന നിമിഷം ബുക്കിംഗ് റദ്ദാക്കിയാൽ തുക തിരികെ ലഭിക്കില്ല.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications