വിവിധ സർക്കാർ ആനുകൂല്യങ്ങൾ ബാങ്ക് അക്കൗണ്ടുകളിലൂടെ ജനങ്ങളിലേക്ക് എത്താൻ തുടങ്ങിയതോടെ സേവിംഗ്സ് അക്കൗണ്ടുകൾ സർവ സാധാരണമായി. ഡിജിറ്റലായി അക്കൗണ്ടെടുക്കാൻ സാധിക്കുന്നതിനാൽ ഒന്നിലധികം അക്കൗണ്ടുകൾ ഇന്ന് പലരുടെയും കയ്യിലുണ്ട്. ബാങ്ക് അക്കൗണ്ടിനെ പറ്റി കൃത്യമായി പഠിക്കാത്തവർ നേരിടുന്ന പ്രധാന പ്രശ്നം മിനിമം ബാലൻസ്/ ശരാശരി ബാലൻസ് സൂക്ഷിക്കുക എന്നതാണ്. ഇതിനുള്ള ചില പരിഹാരങ്ങളാണ് ചുവടെ.
എന്താണ് മിനിമം ബാലൻസ്
സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുടമകൾ നിശ്ചിത തുക നിശ്ചിത സമയത്തേക്ക് ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കേണ്ടതായിട്ടുണ്ട്. ഈ തുകയെ ശരാശരി ബാലൻസ് എന്നോ മിനിമം ബാലൻസ് എന്നോ ആണ് സൂചിപ്പിക്കുന്നത്. നിശ്ചിത കാലയളവിൽ ദിവസേനെയുള്ള ക്ലോസിംഗ് ബാലൻസിന്റെ ആകെ തുകയെ കാലയളവിലെ ദിവസങ്ങൾ കൊണ്ട് ഹരിച്ചാണ് ആവറേജ് മിനിമം ബാലൻസ് കണക്കാക്കുന്നത്.
മികച്ച സൗകര്യങ്ങൾ
അക്കൗണ്ടിൽ സൂക്ഷിക്കേണ്ട ശരാശരി ബാലൻസ് അടിസ്ഥാനമാക്കി ബാങ്കുകൾ വ്യത്യസ്ത അക്കൗണ്ടുകൾ അനുവദിക്കുന്നുണ്ട്. ഈ തുകയ്ക്ക് അനുസരിച്ച് ഉപഭോക്താക്കൾക്ക് നൽകുന്ന സൗകര്യങ്ങളും വ്യത്യസ്തമായിരിക്കും. അക്കൗണ്ടിന്റെ തരത്തെയും അക്കൗണ്ടുള്ള ബ്രാഞ്ചിന്റെ പ്രദേശത്തെയും അക്കൗണ്ടിൽ ലഭ്യമായ സൗകര്യങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണ് മാസ, ത്രൈമാസ, അർധ വാർഷിക ശരാശരി ബാലൻസുകൾ ബാങ്ക് നിശ്ചയിക്കുന്നത്. എല്ലാ സേവിംഗ്‌സ് അക്കൗണ്ടുടമകളും മിനിമം ബാലൻസ് നിലനിർത്തേണ്ടതില്ല. സാധാരണ ഗതിയിൽ സൗകര്യങ്ങളും സേവനങ്ങളും കൂടുന്തോറും ശരാശരി ബാലൻസ് നിലനിർത്തേണ്ടത് ആവശ്യമാണ്.
ബിഎസ്ബിഡിഎ അക്കൗണ്ട്
സേവിംഗ്സ് അക്കൗണ്ട് ആവശ്യമുള്ള എന്നാൽ മിനിമം ബാലൻസ് പ്രശ്നം നേരിടുന്നവർക്ക് പറ്റിയൊരു അക്കൗണ്ട് വിശദമാക്കാം. മിനിമം ബാലൻസ് നൽകാതെ മറ്റു ചാർജുകളില്ലാതെ ഉപയോഗിക്കാവുന്ന ഓപ്ഷനാണ് ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് (ബിഎസ്ബിഡിഎ). എല്ലാ ബാങ്കുകളിലും ആരംഭിക്കാൻ സാധിക്കുന്ന ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടിന് റിസർവ് ബാങ്ക് മാർഗ നിർദ്ദേശം പ്രകാരം മിനിമം ബാലൻസ് ആവശ്യമില്ല. അക്കൗണ്ട് ആരംഭിക്കുന്നതിന് നിക്ഷേപവും ആവശ്യമില്ല.
മിനിമം ബാലൻസ് ആവശ്യമില്ലാത്ത സേവിംഗ്‌സ് അക്കൗണ്ടുകൾ
* ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് പ്രതാം സേവിംഗ്‌സ് അക്കൗണ്ട്
4 ശതമാനം മുതൽ 6 ശതമാനം വരെ പലിശ നിരക്ക് നൽകുന്ന അക്കൗണ്ടാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് പ്രതാം സേവിംഗ്‌സ് അക്കൗണ്ട്. ഏത് ബാങ്കിന്റെ അക്കൗണ്ടിൽ നിന്നും സൗജന്യ- അൺലിമിറ്റഡ് എടിഎം ഇടപാടുകളാണ് ഈ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിന്റെ പ്രത്യേകത. പരിധിയില്ലാതെ പണം നിക്ഷേപിക്കാം.
ബ്രാഞ്ച് വഴി നാല് പണം പിൻവലിക്കലാണ് സൗജന്യമായി ലഭിക്കുന്നത്. 10 ലക്ഷം വരെയുള്ള ബാലൻസിന് 4 ശതമാനവും 10 ലക്ഷത്തിന് മുകളിൽ 6 ശതമാനം പലിശയും നൽകുന്നു. 2 ലക്ഷത്തിന്റെ വ്യക്തിഗത അപകട ഇൻഷൂറൻസ് കവറേജ് ലഭിക്കും.
* ആക്‌സിസ് ബാങ്ക് പ്രൈം സേവിംഗ്‌സ് അക്കൗണ്ട്
പൂർണമായും ഡിജിറ്റലായി ആരംഭിക്കാൻ സാധിക്കുന്നൊരു അക്കൗണ്ടാണ് ആക്‌സിസ് ബാങ്ക് പ്രൈം സേവിംഗ്‌സ് അക്കൗണ്ട്. കെവൈസി വെരിഫിക്കേഷൻ വീഡിയോ കോൾ വഴി നടത്തും. ഡിജിറ്റൽ ഡെബിറ്റ് കാർഡ് ആക്‌സിസ് ബാങ്ക് പ്രൈം സേവിംഗ്‌സ് അക്കൗണ്ട് ഉടമകൾക്ക് ലഭിക്കും. ഇത് ഉപയോഗിച്ച് ഓൺലൈൻ ഇടപാടുകൾ നടത്താം.
3 ശതമാനം മുതൽ 3.50 ശതമാനം പലിശയാണ് ബാങ്ക് നൽകുന്നത്. സീറോ ബാലൻസ് അക്കൗണ്ട് ആരംഭിക്കാൻ 25,000 രൂപയുടെ നിക്ഷേപം ആവശ്യമാണ്. അക്കൗണ്ട് തുറന്ന ഉടനെ പണം പിൻവലിക്കാം. ഓൺലൈൻ ചെലവാക്കലുകൾക്ക് 1 ശതമാനം ക്യാഷ്ബാക്ക് ആക്‌സിസ് ബാങ്ക് പ്രൈം സേവിംഗ്‌സ് അക്കൗണ്ട് ഡെബിറ്റ് കാർഡിലൂടെ ലഭിക്കും.
* ഇൻഡസ് ഡിലൈറ്റ് സേവിംഗ്‌സ് അക്കൗണ്ട്
ക്യാഷ്ബാക്ക്, ഡിസ്‌ക്കൗണ്ട്, റിവാർഡ് പോയിന്റുകൾ നൽകുന്ന് ഇൻഡസ്ഇൻഡ് ബാങ്കിന്റെ അക്കൗണ്ടാണ് ഇൻഡസ് ഡിലൈറ്റ് സേവിംഗ്‌സ് അക്കൗണ്ട്. 4-5 ശതമാനം പലിശ ബാങ്ക് നൽകുന്നുണ്ട്. അക്കൗണ്ട് ആരംഭിക്കാനായി 10,000 രൂപയുടെ നിക്ഷേപം ആവശ്യമുണ്ട്. തുക ഉടനെ പിൻവലിക്കാം. അക്കൗണ്ടിനോടൊപ്പം ആജീവനാന്ത സൗജന്യ ക്രെഡിറ്റ് കാർഡും ലഭിക്കും. ഡെബിര്‌റ് കാർഡിന് 500 രൂപയും ജിഎസ്ടിയും നൽകണം.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications