കെഎസ്എഫ്ഇ ചിട്ടിയിൽ ചേരുന്നവർ കൃത്യമായി കാലാവധിയോളം ചിട്ടി പിന്തുടരുന്നില്ലെങ്കിൽ ചിട്ടിയിൽ നിന്ന് നഷ്ടമായിരിക്കും ഫലം. ഇത്തരത്തിൽ ചിട്ടിയിൽ ചേർന്ന് ആവശ്യത്തിനുള്ള കാര്യം നടത്താൻ പറ്റാതിരുന്ന പലരെയും കാണാൻ സാധിക്കും. എവിടെയാണ് ഇത്തരക്കാർക്ക് പിഴയ്ക്കുന്നത്. ആവശ്യമറിഞ്ഞ് ചിട്ടി ചേരാതിരിക്കുകയും ചിട്ടി കൃത്യമായി പിന്തുടർന്ന് ചിട്ടി വിളിച്ചെടുക്കുന്നതിൽ പരാജയപ്പെട്ടാലും ചിട്ടിയിൽ നിന്ന് നഷ്ടമായിരിക്കും ഫലം. ചിട്ടിയിൽ ചേരുന്നവർക്ക് എന്തുകൊണ്ടാണ് ചിട്ടി നഷ്ടമാകുന്നതെന്നും ഇതിനുള്ള പരിഹാരങ്ങളുമാണ് ഈ ലേഖനത്തിൽ നോക്കുന്നത്.
മാസ അടവ് മുടക്കുക
ചിട്ടിയിൽ ഓരോ മാസത്തെയും അടവ് മുടക്കുക എന്നാൽ വലിയ നഷ്ടം വരുത്തുന്ന പിഴവാണ്. മാസ അടവ് മുടങ്ങിയാൽ ആദ്യം പിഴയാണ് ലഭിക്കുക. 12 ശതമാനമാണിത്. 10,000 രൂപ മാസ അടവുള്ള 40 മാസ കാലാവധിയുള്ള 4 ലക്ഷത്തിന്റെ ചിട്ടിയിൽ മാസ അടവ് മുടക്കിയാൽ എത്ര രൂപ പിഴ വരുമെന്ന് നോക്കാം. ഒരാൾ മാസ അടവ് അടയ്ക്കാതെ വന്നാല്‍ കെഎസ്എഫ്ഇയുടെ അക്കൗണ്ടില്‍ നിന്ന് പണം എടുത്താണ് ചിട്ടി വിളിച്ചയാൾക്ക് പണം നൽകേണ്ടി വരുന്നത്. ഇതിനാൽ പിഴ ഈടാക്കും.

10,000 രൂപയാണ് അടയ്ക്കേണ്ടത് 10 ദിവസം വൈകി അടയ്ക്കുമ്പോൾ എത്ര രൂപ പിഴ വരുമെന്ന് നോക്കാം. 12 ശതമാനമാണ് വാര്‍ഷിക പലിശ. ദിവസത്തില്‍ 3.28 രൂപ പിഴ നൽകണം. 10 ദിവസം വൈകി അടടയ്ക്കുമ്പോൾ 32.80 രൂപയാണ് അടയ്ക്കേണ്ടത്. ഒരു മാസം മുടങ്ങിയാൽ 98 രൂപ പിഴ അടയ്ക്കണം. ഇത്തരത്തിൽ പിഴ അടയ്ക്കേണ്ടി വരുന്നത് ചിട്ടിയുടെ ലാഭത്തെ ബാധിക്കും.
ചിട്ടി ഡിവിഡന്റ് നഷ്ടപ്പെടുക
ചിട്ടിയിലെ പ്രധാന ആകർഷണം ലേല കിഴിവാണ്. വിളിച്ചെടുത്ത ചിട്ടിയിലെ മാസ അടവ് മുടങ്ങിയാല്‍ ലേല കിഴിവും (ഡിവിഡന്റ്) മുടങ്ങും. ചിട്ടി വിളിച്ചെടുത്ത വ്യക്തി തവണ സംഖ്യ മുടക്കാന്‍ പടില്ല. ഉദാഹരണമായി 10,000 രൂപയുടെ 40 മാസത്തെ 4 ലക്ഷം രൂപയുടെ ചിട്ടി 30 ശതമാനം ലേല കിഴിവിൽ വിളിച്ചെടുത്തൊരാൾക്ക് ചിട്ടി 30 ശതമാനം കിഴിവിൽ 7,500 അടച്ചാല്‍ മതിയാകും. എന്നാൽ മാസ അടവ് മുടക്കിയാൽ 2500 രൂപയുടെ ലേല കിഴിവ് നഷ്ടപ്പെടുകയും 10,000 രൂപ അടയ്ക്കേണ്ടി വരികയും ചെയ്യും.
ഉചിതമായ ചിട്ടി
ഇത്തരം പിഴവുകൾ ഉണ്ടാകുന്നതിന് പകരം ഓരോരുത്തരുടെയും ആവശ്യത്തിന് അനുസരിച്ചുള്ള ചിട്ടി തിരഞ്ഞെടുക്കാം. ദീര്‍ഘകാ ആവശ്യത്തിനോ സമ്പാദ്യത്തിനോ ആയി ചിട്ടി ചേരുന്നൊരാള്‍ക്ക് ലാഭം നൽകുന്ന ദീര്‍ഘകാല ചിട്ടികൾ ചേരാം. കാലാവധി കുറഞ്ഞ ചിട്ടികളേക്കാൽ ലേല കിഴിവ് ലഭിക്കുന്നത് ദീർഘകാല ചിട്ടികളിലാണ്.
പെട്ടന്ന് പണം ആവശ്യമുള്ള ജാമ്യം തയ്യാറായ വ്യക്തികൾക്ക് 30-50 മാസ കാലയലവുള്ള ഹ്രസ്വകാല ചിട്ടികൾ ചേരാം. ലേലത്തിൽ കുറയുന്ന സംഖ്യേക്കാള്‍ കൂടുതല്‍ ലാഭം ചിട്ടി പണം ഉപയോഗിച്ചാല്‍ കിട്ടുമെങ്കില്‍ കാലാവധി കുറഞ്ഞ ചിട്ടി ചേരാം. ഇതിന് വിപരീതമായി കാലാവധി കൂടിയ ചിട്ടി ഹ്രസ്വകാല ആവശ്യത്തിനായി ചേർന്നാൽ ഉദ്യേശിച്ച സമയത്ത് പണം ലഭിക്കില്ല.
എപ്പോൾ ചിട്ടി വിളിക്കണം
ചിട്ടിയുടെ പരമാവധി ലേല കിഴിവിലാണ് ചിട്ടി ആദ്യ മാസങ്ങളിൽ ലേല/ നറുക്ക് പോകുന്നത്. അത്യാവശ്യക്കാർ മാത്രമാണ് ഈ കിഴിവിൽ ചിട്ടി വിളിക്കേണ്ടത്. അല്ലാത്തവർ ലേല കിഴിവ് കുറയുന്ന സമയം നോക്കി വെയ്ക്കണം. എത്ര രൂപയ്ക്ക് ചിട്ടി പോകുന്നതെന്ന് മനസിലാക്കാന്‍ ചിട്ടി ദിവസം ലഭിക്കുന്ന മെസേജ് നോക്കാം. ചിട്ടിയുടെ പരമവധി മാസ അടവിന് അടത്തുള്ള തുകയാണ് അടുത്ത മാസത്തെ അടവ് വരുന്നതെങ്കിൽ ചിട്ടി ലേല കിഴിവ് കുറയുന്നത് കാണാം. ഇത് വിളിക്കാൻ അനുയോജ്യമായ സമയമാണ്.
നിക്ഷേപത്തിലൂടെ ലാഭകരമാക്കാം
പെട്ടന്ന് പണം ആവശ്യമില്ലാത്ത കാലാവധിയോളം കാത്തിരിക്കുന്നവർക്കാണ് ഈ രീതി കൂടുതൽ ഉപകാരപ്രദമാകുന്നത്. കാലാവധി കഴിയുന്നതിന് മുന്‍പ് ലാഭകരമായൊരു ഘട്ടത്തിൽ ചിട്ടി വിളിച്ചെടുത്ത് കെഎസ്എഫ്ഇയില്‍ തന്നെ നിക്ഷേപിച്ചാല്‍ ചിട്ടി സലയേക്കാൾ ഉയർന്ന തുക കാലാലധിയിൽ സ്വന്തമാക്കാൻ സാധിക്കും.
ചിട്ടി വിളിച്ച തുക മുഴുവനായും സ്ഥിര നിക്ഷേപമിടുകയും കാലാവാധിക്ക് ശേഷം പലിശയും നിക്ഷേപിച്ച സംഖ്യയും ചേര്‍ത്ത് പിൻവലിക്കുകയും ചെയ്യാം. ചിട്ടിയിലേക്ക് അടയ്ക്കാനുള്ള മേൽ ബാധ്യത മാത്രമായും സ്ഥിര നിക്ഷേപമിടാം. അടച്ച തുക പിൻവലിച്ച് കെഎസ്എഫ്ഇയേക്കാൾ ലാഭം നൽകുന്ന നിക്ഷേപങ്ങളിലേക്ക് മാറ്റാം.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
