ആദായ നികുതി വകുപ്പിന്റെ പുതിയ ഇ ഫയലിംഗ് പോര്‍ട്ടല്‍; സവിശേഷതകള്‍ അറിയാം

ആദായ നികുതി വകുപ്പ് പുതിയ നികുതി ദായക സൗഹൃദ ആദായ നികുതി ഇ ഫയിലിംഗ് പോര്‍ട്ടലായ www.incometax.gov.in എന്ന വെബ്‌സൈറ്റ് പുറത്തിറക്കാന്‍ തയ്യാറെടുക്കുകയാണ്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദായ നികുതി വകുപ്പ് പുതിയ നികുതി ദായക സൗഹൃദ ആദായ നികുതി ഇ ഫയിലിംഗ് പോര്‍ട്ടലായ www.incometax.gov.in എന്ന വെബ്‌സൈറ്റ് പുറത്തിറക്കാന്‍ തയ്യാറെടുക്കുകയാണ്. പുതിയ പോര്‍ട്ടലിലേക്കുള്ള ഡാറ്റാ കൈമാറ്റം ഉള്‍പ്പെടെ നടക്കുന്നതിനാല്‍ ജൂണ്‍ 1 മുതല്‍ 6 വരെ നിലവിലുള്ള www.incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റും പ്രവര്‍ത്തനക്ഷമമായിരിക്കില്ല എന്ന് ആദായ നികുതി വകുപ്പ് നേരത്തേ അറിയിച്ചിട്ടുണ്ട്.

 

ആദായ നികുതി വകുപ്പിന്റെ പുതിയ ഇ ഫയലിംഗ് പോര്‍ട്ടല്‍; സവിശേഷതകള്‍ അറിയാം

നികുതി ദായകര്‍ക്ക് കൂടുതല്‍ മികച്ച സേവനങ്ങള്‍ എളുപ്പത്തിലും വേഗത്തിലും സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പോര്‍ട്ടല്‍ തയ്യാറാക്കുന്നത. പുതിയ ആദായ നികുതി ഇ ഫയലിംഗ് പോര്‍ട്ടലിന്റെ പ്രധാന സവിശേഷതകള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതികളില്‍ നിര്‍ബന്ധമായും നിക്ഷേപിക്കേണ്ടതുണ്ടോ? എന്തുകൊണ്ടെന്നറിയാംകുട്ടികളുടെ വിദ്യാഭ്യാസ പദ്ധതികളില്‍ നിര്‍ബന്ധമായും നിക്ഷേപിക്കേണ്ടതുണ്ടോ? എന്തുകൊണ്ടെന്നറിയാം

1. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് വേഗത്തില്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കും. നികുതി ദായകര്‍ക്ക് വേഗത്തില്‍ റീഫണ്ട് നല്‍കുന്നതിനാണിത്.

2. എല്ലാ ഇടപാടുകളും അപ്ലോഡുകളും തീര്‍പ്പാകാത്ത നടപടികളും ഒറ്റ ഡാഷ്‌ബോഡില്‍ ദൃശ്യമാകും. നികുതി ദായകന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കാന്‍ ഇതുവഴി സാധിക്കും.

3. നികുതിയെക്കുറിച്ച് ആഴത്തില്‍ റിവല്ല എങ്കിലും പുറമേ നിന്ന് ആരുടെയും സഹായം തേടാതെ തന്നെ ഐടിആര്‍ തയ്യാറാക്കുന്നതിന് ഓണ്‍ലൈന്‍
ആയും ഓഫ്‌ലൈന്‍ ആയും സഹായം നല്‍കുന്ന സോഫ്റ്റുവെയര്‍ ഉണ്ടാകും.

തുടക്കക്കാര്‍ക്ക് നിക്ഷേപിക്കാന്‍ ഇതാ ഏറ്റവും മികച്ച 5 മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി പ്ലാനുകള്‍തുടക്കക്കാര്‍ക്ക് നിക്ഷേപിക്കാന്‍ ഇതാ ഏറ്റവും മികച്ച 5 മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി പ്ലാനുകള്‍

4. എഫ്എക്യുകള്‍, ട്യൂട്ടോറിയലുകള്‍, വീഡിയോകള്‍ തുടങ്ങിയവയോടുകൂടി നികുതി ദായകന് സഹായം നല്‍കുന്ന കാള്‍ സെന്റര്‍

5. ഡെസ്‌ക്‌ടോപ്പ് പോര്‍ട്ടലില്‍ ലഭിക്കുന്ന എല്ലാ സേവനങ്ങളും ഉള്‍പ്പെടുന്ന മൊബൈല്‍ ആപ്പും വൈകാതെ ലഭ്യമാകും

6.മള്‍ട്ടിപ്പിള്‍ പേയ്‌മെന്റ് സൗകര്യം ലഭ്യമാണ്. നെറ്റ്ബാങ്കിംഗ്, യുപിഐ, ആര്‍ടിജിഎസ്, നെഫ്റ്റ് തുടങ്ങി ഉപയോക്താവിന് സൗകര്യപ്രദമായ രീതി തിരഞ്ഞെടുക്കുവാന്‍ ഇതിലൂടെ സാധിക്കും.

നികുതി അടയ്ക്കുന്നതും ക്രെഡിറ്റ് കാര്‍ഡ് വഴിയോ? അപകടമാണത്!നികുതി അടയ്ക്കുന്നതും ക്രെഡിറ്റ് കാര്‍ഡ് വഴിയോ? അപകടമാണത്!

വ്യക്തിഗതമായതോ ബിസിനസിന്റെയോ വരുമാന ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനായി നികുതി ദായകര്‍ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമാണ് ഇ ഫയലിംഗ് പോര്‍ട്ടല്‍. റീഫണ്ടിനായുള്ള പരാതികളും ആദായ നികുതി വകുപ്പുമായുള്ള മറ്റ് വിഷയങ്ങളും ഈ പോര്‍ട്ടലിലൂടെ കൈകാര്യം ചെയ്യുവാന്‍ നികുതി ദായകര്‍ക്ക് സാധിക്കും.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2020-21 വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയ പരിധി സെപ്തംബര്‍ 30 വരെ നീട്ടിയിട്ടുണ്ട്.

Read more about: income tax
English summary

IT Department to launch its new portal on 7th June, What are the benefits of new portal | ആദായ നികുതി വകുപ്പിന്റെ പുതിയ ഇ ഫയലിംഗ് പോര്‍ട്ടല്‍; സവിശേഷതകള്‍ അറിയാം

IT Department to launch its new portal on 7th June, What are the benefits of new portal
Story first published: Monday, May 24, 2021, 13:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X