ഓരോ വര്‍ഷവും നികുതി ഫയലിംഗ് പ്രക്രിയകളിലും നികുതി ഫോമുകളിലും ആദായ നികുതി വകുപ്പ് പുതിയ ചില മാറ്റങ്ങള്‍ വരുത്താറുണ്ട്. അതിനാല്‍ തെറ്റുകളില്ലാത്ത ആദായ നികുതി റിട്ടേണ്‍ ഫയലിംഗ് (ഐടിആര്‍) നടത്തുന്നതിനായി ഓരോ നികുതിദായകനും
ഓരോ വര്‍ഷവും നികുതി ഫയലിംഗ് പ്രക്രിയകളിലും നികുതി ഫോമുകളിലും ആദായ നികുതി വകുപ്പ് പുതിയ ചില മാറ്റങ്ങള്‍ വരുത്താറുണ്ട്. അതിനാല്‍ തെറ്റുകളില്ലാത്ത ആദായ നികുതി റിട്ടേണ്‍ ഫയലിംഗ് (ഐടിആര്‍) നടത്തുന്നതിനായി ഓരോ നികുതിദായകനും ഈ മാറ്റങ്ങളെക്കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കേണ്ടതുണ്ട്. 2022 വര്‍ഷത്തേക്കുള്ള ഐടിആര്‍ ഫോമുകള്‍ ആദായ നികുതി വകുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയ്യതി സെപ്തംബര്‍ 30 വരെ നീട്ടി നല്‍കിയിട്ടുമുണ്ട്.
നേരത്തേ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാം
സമയം നീട്ടി നല്‍കിയിട്ടുണ്ട് എങ്കിലും ഇപ്പോള്‍ തന്നെ നികുതി ഫയല്‍ ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുകയും സാധിക്കുന്ന അത്രയും നേരത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതുമാണ് അഭികാമ്യം. നികുതി റീ ഫണ്ട് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുക എന്നത് മാത്രമല്ല അതുകൊണ്ടുള്ള നേട്ടം. നേരത്തെ ചെയ്യുന്നത് വഴി നിങ്ങളുടെ ഭാഗത്ത് നിന്നും സംഭവിച്ചേക്കാവുന്ന പരമാവധി തെറ്റുകള്‍ ഒഴിവാക്കിക്കൊണ്് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുവാനും സാധിക്കും. ആദായ നികുതി ഫയലിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് ഓരോ നികുതി ദായകനും മനസ്സില്‍ ഓര്‍ക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
പഴയ നികുതി ക്രമവും പുതിയ നികുതി ക്രമവും
2020 ബജറ്റില്‍ സര്‍ക്കാര്‍ പുതിയ തെരഞ്ഞെടുക്കാവുന്ന നികുതി ക്രമം അവതരിപ്പിച്ചിരുന്നു. 2021 സാമ്പത്തിക വര്‍ഷം മുതല്‍ നികുതി ദായകര്‍ക്ക് രണ്ട് നികുതി ക്രമങ്ങളില്‍ നിന്നും ഏത് തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാവുന്നതാണ്. പുതിയ നികുതി ക്രമത്തില്‍ താഴ്ന്ന സ്ലാബ് നിരക്ക് നികുതി ദായകര്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. അതേ സമയം പഴയ നികുതി ക്രമത്തിന് കീഴില്‍ ലഭിച്ചിരുന്ന പല തരത്തിലുള്ള കിഴിവുകളും നികുതി ഒഴിവുകളും നികുതിദായകര്‍ക്ക് വേണ്ടെന്ന് വയ്ക്കുകയും ചെയ്യേണ്ടി വരും. ഓരോ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ നികുതിദായകര്‍ നികുതി ക്രമം തെരഞ്ഞെടുക്കുന്നതാണ് നല്ലത്. എന്നാല്‍ ആസൂത്രണമില്ലാത്ത നിക്ഷേപങ്ങളും ചിലവുകളുമുള്ള വ്യക്തികളില്‍ ഒരാളാണ് നിങ്ങളെങ്കില്‍ പഴയ നികുതി ക്രമത്തിനേക്കാള് കുറഞ്ഞ നികുതി ബാധ്യതയേ നിങ്ങള്ക്കുണ്ടാവുന്നുള്ളൂവെങ്കില് പുതിയ നികുതി ക്രമത്തിലേക്ക് നിങ്ങള്‍ക്ക് മാറാവുന്നതാണ്.
ഏത് തെരഞ്ഞെടുക്കണമെന്ന് ആലോച്ചിച്ചു തീരുമാനിക്കാം
ബിസിനസ് ഉടമകള്‍ക്ക് ഇത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ബിസിനസ് ഉടമകള്‍ ഏറെ ആലോചിച്ച് വിവേക പൂര്‍വ്വമായി വേണം ഏത് നികുതി ക്രമം വേണമെന്ന് തീരുമാനിക്കാന്‍. തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ ഒരു തവണ മാത്രമാണ് അത് മാറ്റുവാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ശമ്പള വരുമാനക്കാരായ വ്യക്തികള്‍ക്ക് ഓരോ വര്‍ഷവും നികുതി ക്രമം മാറ്റാവുന്നതാണ്. രണ്ട് നികുതി ക്രമങ്ങളിലെയും നികുതി കണക്കാക്കി അതിനു ശേഷം വേണം ഏത് തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാന്‍.
സമയ പരിധി നീട്ടിയെങ്കിലും നികുതി ബാധ്യതയില്‍ ഇളവുകളില്ല
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുവാനുള്ള സമയ പരിധി സെപ്തംബര്‍ 30 വരെ നീട്ടിയിട്ടുണ്ട് എങ്കിലും നികുതി ബാധ്യതയില്‍ നിന്നും അത് നിങ്ങള്‍ക്ക് ഒരിളവും തരികയില്ല. നിങ്ങള്‍ക്ക് മുന്‍കൂര്‍ നികുതി കുടിശ്ശിക ഉണ്ടെങ്കില്‍ നിങ്ങളതിന് പിഴ പലിശ നല്‍കേണ്ടതായി വരും. അതിനാല്‍ തന്നെ ഏത്രയും നേരത്തേ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതാണ് നല്ലത്. ബിസിനസ് വരുമാനമുള്ള മുതിര്‍ന്ന പൗരന്മാരെ മുന്‍കൂര്‍ നികുതി നല്കുന്നതില് നിന്നും ഒഴിവാക്കിയിട്ടുണ്ട്.
റീഫണ്ട് ആവശ്യപ്പെടാം
ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം തുടങ്ങിയവയുടെ രേഖകള്‍ നിങ്ങളുടെ തൊഴില്‍ ദാതാവിന് സമര്‍പ്പിക്കുവാന്‍ മറന്നുപോവുകയും നികുതി നേരത്തെ കുറയ്ക്കുകയും ചെയ്തെങ്കില്‍ പരിഭ്രമിക്കേണ്ട കാര്യമില്ല. ഐടിആര്‍ ഫയല്‍ ചെയ്യുന്ന സമയത്ത് നിങ്ങള്‍ക്ക് അവ റീഫണ്ട് ചെയ്യുവാന്‍ ആവശ്യപ്പെടാം. നിങ്ങള്‍ ആദായ നികുതി റിട്ടേണ്‍ വെരിഫൈ ചെയ്യുന്നത് വരെ നികുതി ഫയലിംഗ് പ്രക്രിയ പൂര്‍ത്തിയാവുകയില്ല. ഐടിആര്‍ ഫയല്‍ ചെയ്ത് 120 ദിവസങ്ങള്‍ക്കുള്ളില്‍ അത് ചെയ്യേണ്ടതുണ്ട്. ഓണ്‍ലൈനായോ തപാല്‍ വഴിയോ ഇത് ചെയ്യാവുന്നതാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications