ടാറ്റ പഴയ ടാറ്റയല്ല; നോക്കിവെച്ചോളൂ ടാറ്റ മോട്ടോര്‍സിനെ, കിട്ടും 40% ലാഭം! കാരണമിതാണ്

ജാഗ്വാര്‍ ലാന്‍ഡ് റോവര്‍. വാഹനലോകത്തെ ആഢംബര മുഖങ്ങളിലൊന്ന്. ടാറ്റ മോട്ടോര്‍സാണ് ബ്രിട്ടീഷ് ബ്രാന്‍ഡായ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ഇപ്പോഴത്തെ ഉടമസ്ഥര്‍. സമീപകാലത്തെ ചിപ്പ് ക്ഷാമം ജാഗ്വാര്‍ ലാന്‍ഡ് റോവറിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ മെല്ലെപ്പോക്ക് ടാറ്റ മോട്ടോര്‍സിനും കാര്യമായ ക്ഷീണം ചെയ്യുന്നു.

ജാഗ്വാർ ലാൻഡ് റോവർ

2022 മാര്‍ച്ച് പാദം 76,500 യൂണിറ്റുകളുടെ വില്‍പ്പനയാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ രേഖപ്പെടുത്തുന്നത്. രാജ്യാന്തര ബ്രോക്കറേജായ എഡല്‍വെയ്‌സ് അനുമാനിച്ചതിലും 16 ശതമാനം താഴെയാണിത്. ഇത്തവണയും സെമികണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം കമ്പനിയുടെ വില്‍പ്പനയില്‍ വിടവുണ്ടാക്കി. 2023 സാമ്പത്തിക വര്‍ഷം ആദ്യപാദം ശക്തമായ സമ്മര്‍ദ്ദം ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ നേരിടുമെന്നാണ് എഡല്‍വെയ്‌സിന്റെ നിരീക്ഷണം.

വിൽപ്പന

'പൊതുവായ ട്രെന്‍ഡിന് വിപരീതമായി, നാലാം പാദം ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഒരിക്കല്‍ക്കൂടി നിറംമങ്ങി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യപാദമായിരുന്നു കമ്പനി ഏറ്റവും മികച്ച വില്‍പ്പന കാഴ്ച്ചവെച്ചത്. 2021 ഏപ്രില്‍ - ജൂണ്‍ കാലത്ത് 84,442 യൂണിറ്റുകളുടെ വില്‍പ്പന കയ്യടക്കാന്‍ ജാഗ്വാര്‍ ലാന്‍ഡ് റോവറിന് കഴിഞ്ഞു'.

 
വിശദീകരണം

'എന്തായാലും 2022 സാമ്പത്തിക വര്‍ഷത്തെ വില്‍പ്പനയെച്ചൊല്ലി ആശങ്കകള്‍ ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ഞങ്ങളുടെ കണക്കുകൂട്ടലില്‍ 4.26 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയായിരിക്കും കമ്പനി കണ്ടെത്തുക. പുതിയ സാമ്പത്തിക വര്‍ഷം ചിപ്പ് ക്ഷാമം എന്തുമാത്രം രൂക്ഷമാണെന്ന കമ്പനിയുടെ വിശദീകരണം കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കും', എഡല്‍വെയ്‌സിന്റെ റിപ്പോര്‍ട്ട് പറയുന്നു.

ടാർഗറ്റ് വില

ഒരുഭാഗത്ത് ആശങ്കകള്‍ തലപൊക്കുന്നുണ്ടെങ്കിലും ടാറ്റ മോട്ടോര്‍സും ജാഗ്വാര്‍ ലാന്‍ഡ് റോവറും ശക്തമായ വളര്‍ച്ചയ്ക്ക് തൊട്ടരികിലാണ്, പറയുന്നത് മറ്റാരുമല്ല, എഡല്‍വെയ്‌സുതന്നെ. വിപണിയില്‍ ശക്തമായ ഡിമാന്‍ഡ് രൂപംകൊള്ളുന്നുണ്ട്. പ്രോഡക്ട് സൈക്കിളിലും ലാഭക്ഷമതയേറെ. ബാലന്‍സ് ഷീറ്റ് മെച്ചപ്പെടുത്താന്‍ ഈ രണ്ടുകാരണങ്ങള്‍ ധാരാളമെന്ന് സൂചിപ്പിക്കുന്നു എഡല്‍വെയ്‌സ്. ടാറ്റ മോട്ടോര്‍സില്‍ 'ബൈ' റേറ്റിങ്ങാണ് ബ്രോക്കറേജ് നല്‍കുന്നത്. ടാര്‍ഗറ്റ് വില 616 രൂപ. ഇപ്പോഴത്തെ മാര്‍ക്കറ്റ് വില അടിസ്ഥാനപ്പെടുത്തുമ്പോള്‍ 40 ശതമാനം ഉയര്‍ച്ചയാണിത്.

ബാലൻസ് ഷീറ്റ്

മറ്റൊരു രാജ്യാന്തര ബ്രോക്കറേജായ ജെഫറീസും ടാറ്റ മോട്ടോര്‍സില്‍ പച്ചക്കൊടി വീശുന്നുണ്ട്. പാസഞ്ചര്‍ വാഹന സെഗ്മന്റില്‍ ടാറ്റ മോട്ടോര്‍സ് മെനയുന്ന പുതുതന്ത്രങ്ങള്‍ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. എസ്‌യുവികളിലും വൈദ്യുത മോഡലുകളിലുമാണ് കമ്പനി ഇപ്പോള്‍ കാര്യമായ ശ്രദ്ധ ചെലുത്തുന്നത്. ഇന്ത്യയിലെ ഇവി രംഗത്ത് വ്യക്തമായ മേല്‍ക്കൈ ടാറ്റ മോട്ടോര്‍സിനുണ്ട്. അബുദാബിയിലെ എഡിക്യൂവുമായി സഹകരിച്ച് സ്വകാര്യ ഇക്വിറ്റി ഗ്രൂപ്പായ ടിപിജി പ്രഖ്യാപിച്ച 7,500 കോടി രൂപയുടെ നിക്ഷേപം കമ്പനിയുടെ ബാലന്‍സ് ഷീറ്റിന് കരുത്തുപകരുന്നുണ്ട്.

 
തുടക്കം

ടിപിജി റൈസ് ക്ലൈമറ്റ് ഫണ്ടില്‍ നിന്നും 3,750 കോടി രൂപയുടെ ആദ്യഘട്ട നിക്ഷേപം ടാറ്റ മോട്ടോര്‍സിന് ലഭിച്ചുകഴിഞ്ഞു. 7,500 കോടി രൂപയുടെ നിക്ഷേപം പൂര്‍ണമാവുന്നതോടെ ടാറ്റ മോട്ടോര്‍സിന്റെ ഇവി ബിസിനസില്‍ ടിപിജിക്ക് 11 മുതല്‍ 15 ശതമാനം വരെ പങ്കാളിത്തം കൈവരും. ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് എന്ന പുതിയ പ്രസ്ഥാനത്തിന് കീഴിലാണ് ടാറ്റ വൈദ്യുത രംഗത്ത് കാല്‍ച്ചുവടുകള്‍ ഉറപ്പിക്കുക.

റിസ്ക്

നിലവില്‍ മൂന്നു വൈദ്യുത മോഡലുകളാണ് ടാറ്റ നിരയില്‍ തലയുയര്‍ത്തുന്നത് --- നെക്‌സോണ്‍ ഇവി, ടിഗോര്‍ ഇവി, എക്‌സ്പ്രസ് ടി. 2026 സാമ്പത്തിക വര്‍ഷം ആകുമ്പോഴേക്കും വൈദ്യുത മോഡലുകളുടെ എണ്ണം പത്തായി നിജപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഈ കാരണങ്ങള്‍ അടിസ്ഥാനപ്പെടുത്തി ജെഫറീസും ടാറ്റ മോട്ടോര്‍സില്‍ 'ബൈ' റേറ്റിങ്ങാണ് കല്‍പ്പിക്കുന്നത്. ടാര്‍ഗറ്റ് വില 540 രൂപ. ഇതേസമയം, ട്രക്ക് വിപണിയിലെ കുത്തനെയുള്ള ഇടിവും ആഢംബര ഇവി ലോകത്ത് ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ മെല്ലെപ്പോക്കും സ്‌റ്റോക്കിലെ പ്രധാന റിസ്‌ക് ഫാക്ടറുകളായി ബ്രോക്കറേജ് ചൂണ്ടിക്കാട്ടുന്നു.

 
വിലയിടിവ്

ചൊവാഴ്ച്ച 3 ശതമാനത്തിലധികം നഷ്ടം കുറിച്ചുകൊണ്ടാണ് ടാറ്റ മോട്ടോര്‍സ് ഓഹരികള്‍ വ്യാപാരം നിര്‍ത്തിയത്. 450.80 രൂപയില്‍ ഇടപാടുകള്‍ ആരംഭിച്ച കമ്പനി 438 രൂപയില്‍ തിരശ്ശീലയിട്ടു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 4.75 ശതമാനം വിലിയിടിവ് സ്റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്. നടപ്പു വര്‍ഷം ഇതുവരെ 12 ശതമാനം താഴ്ച്ചയിലൂടെയാണ് ടാറ്റ മോട്ടോര്‍സ് ഓഹരികള്‍ കടന്നുപോകുന്നത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 536.70 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 268.45 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X