ഓഹരി വിപണിയില്‍ വിജയക്കൊടി നാട്ടിയ വമ്പന്‍ നിക്ഷേപകരുടെ പോര്‍ട്ട്ഫോളിയോ പിന്തുടരുന്ന സാധാരണക്കാരായ നിക്ഷേപകര്‍ ഏറെയുണ്ട്. 'കോപ്പികാറ്റ് ഇന്‍വെസ്റ്റിങ്' എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. കമ്പനികളുടെ അടിസ്ഥാനപരമായ കാര്യങ്ങളും ഭാവി ബിസിനസ് സാധ്യതയുമൊക്കെ വിലയിരുത്തിയാവും ഇക്കൂട്ടര്‍ നിക്ഷേപത്തിനായി ഓഹരികളെ തെരഞ്ഞെടുക്കുക എന്ന വിശ്വാസമാണ് റീട്ടെയില്‍ നിക്ഷേപകരെ പിന്തുടരാന് പ്രേരിപ്പിക്കുന്ന ഘടകം.
ഇത്തരത്തില്‍ വളരെയധികം ആരാധകവൃന്ദമുള്ള പ്രമുഖ നിക്ഷേപകനാണ് രാകേഷ് ജുന്‍ജുന്‍വാല. അദ്ദേഹത്തിനും ഇന്ത്യന്‍ ഓഹരി വിപണിയിലെ ഏറ്റവും വലിയ നിക്ഷേപകരായ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷനും (എല്‍ഐസി) ഒരുപോലെ വിശ്വാസം അര്‍പ്പിച്ചിരിക്കുന്ന ധനകാര്യ ഓഹരിയാണ് കാനറാ ബാങ്ക്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ പ്രധാന സൂചികയായ ബാങ്ക് നിഫ്റ്റി 2 ശതമാനം നഷ്ടം രേഖപ്പെടുത്തിയപ്പോള്‍ കാനറാ ബാങ്ക് ഓഹരികളാവട്ടെ 40 ശതമനാത്തിലേറെ നേട്ടമാണ് കരസ്ഥമാക്കിയത്. ഇതുകൊണ്ടാവാം ഇക്കഴിഞ്ഞ ഏപ്രില്‍- ജൂണ്‍ കാലയളവിലും ഇരുകൂട്ടരും കാനറാ ബാങ്കിലെ ഓഹരി പങ്കാളിത്തം മാറ്റമില്ലാതെ നിലനിര്‍ത്തിയിരിക്കുന്നത്.
ജുന്‍ജുന്‍വാല നിക്ഷേപം
2022-23 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദകാലയളവില്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ കാനറ ബാങ്കിലെ ഓഹരി വിഹിതം 1.96 ശതമാനത്തില്‍ മാറ്റമില്ലാതെ തുടരുന്നു. ആകെ 3,55,97,400 ഓഹരികളാണ് അദ്ദേഹത്തിന്റെ പക്കലുള്ളത്. ഇന്ന് രാവിലെ 219 രൂപ നിലവാരത്തിലുള്ള കാനറാ ബാങ്ക് ഓഹരിയുടെ അടിസ്ഥാനത്തില്‍ ജുന്‍ജുന്‍വാലയുടെ ബാങ്ക് ഓഹരിയിലെ നിക്ഷേപമൂല്യം 779.58 കോടിയാണ്. ജനുവരി- മാര്‍ച്ച് കാലയളവില്‍ കാനറാ ബാങ്കിന്റെ 65 ലക്ഷം ഓഹരികള്‍ ജുന്‍ജുന്‍വാല അധികമായി വാങ്ങിയിരുന്നു.
എല്‍ഐസിയുടെ നിക്ഷേപം
ഏറ്റവുമൊടുവില്‍ പുറത്തുവിട്ട രേഖകള്‍ പ്രകാരം ഇന്‍ഷുറന്‍സ് ഭീമനായ എല്‍ഐസിയുടെ കൈവശം കാനറാ ബാങ്കിന്റെ 16,02,67,464 ഓഹരികളാണുള്ളത്. അഥവാ ആകെ ഓഹരിയുടെ 8.83 ശതമാനം വിഹിതം. ഇക്കഴിഞ്ഞ ജൂണ്‍ സാമ്പത്തിക പാദത്തിലും എല്‍ഐസി ഇത്രയും ഓഹരികള്‍ നിലനിര്‍ത്തിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇന്ന് രാവിലെ 219 രൂപ നിലവാരത്തിലുള്ള കാനറാ ബാങ്ക് ഓഹരിയുടെ അടിസ്ഥാനത്തില്‍ എല്‍ഐസിയുടെ ബാങ്ക് ഓഹരിയിലെ നിക്ഷേപമൂല്യം 3,509.86 കോടി രൂപയാണ്.
കാനറാ ബാങ്ക്
രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ദേശസാല്‍കൃത ബാങ്ക് ആണ് ബംഗളൂരു ആസ്ഥാനമായ കാനറാ ബാങ്ക്. 1906-ല്‍ മംഗളുരുവിലാണ് തുടക്കം. 10,000-ഓളം ശാഖകളുള്ള ബാങ്ക്, 11.5 ലക്ഷം കോടിയിലേറെ രൂപയുടെ ആസ്തികള്‍ കൈകാര്യം ചെയ്യുന്നു.10.5 കോടിയിലേറെ ഉപഭോക്താക്കളുണ്ട്. 1983-ല്‍ ലണ്ടനിലാണ് കാനറാ ബാങ്കിന്റെ (BSE: 532483, NSE : CANBK) ആദ്യ വിദേശ ബ്രാഞ്ച് ആരംഭിച്ചത്. ഐഎസ്ഒ സര്ട്ടിഫിക്കേഷന് നേടിയ ആദ്യ ബാങ്കിംഗ് സ്ഥാപനമാണിത്.
കാന്ഫിന് ഹോംസ് ലിമിറ്റഡ് ഉള്‍പ്പെടെ ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 8 ഉപകമ്പനികളും ബാങ്കിന് കീഴിലുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഗ്രാമീണ്‍ ബാങ്കായ കേരള ഗ്രാമീണ്‍ ബാങ്ക് അടക്കം 4 പ്രദേശിക ഗ്രാമീണ്‍ ബാങ്കുകളെ സ്പോണ്സര് ചെയ്യുന്നുണ്ട്. 2020-ല്‍ സിന്‍ഡിക്കേറ്റ് ബാങ്കിനെ കാനറ ബാങ്കില്‍ ലയിപ്പിച്ചിരുന്നു.
അതേസമയം 52 ആഴ്ച കാലയളവില്‍ കാനറാ ബാങ്ക് ഓഹരിയുടെ ഉയര്‍ന്ന വില 272.80 രൂപയും താഴ്ന്ന വില 142.10 രൂപയുമാണ്. നിലവില്‍ ഓഹരി പ്രധാനപ്പെട്ട ഹ്രസ്വ/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്കു മുകളിലാണ് തുടരുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
