കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് പതിന്മടങ്ങ് ലാഭം സമ്മാനിച്ച ഓഹരികളില്‍ ഒന്നാണ് ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ്. ഈ വര്‍ഷം മാത്രം 140 ശതമാനം നേട്ടം സ്റ്റോക്ക് കൈപ്പിടിയിലാക്കി. ഈ ലോഹ കമ്പനിയുടെ ഓഹരികള്‍ വാങ്ങിയാല്‍ ഇനിയും ഗുണം കിട്ടുമെന്നാണ് ആഭ്യന്തര ബ്രോക്കറേജായ ഐസിഐസിഐ സെക്യുരിറ്റീസിന്റെ പക്ഷം. ഇപ്പോഴുള്ള വിലയില്‍ ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ് വാങ്ങുന്നതിനെ കുറിച്ച് നിക്ഷേപകര്‍ക്ക് ചിന്തിക്കാം. വൈകാതെ കമ്പനിയുടെ ഓഹരി വില 250 രൂപയിലേക്ക് ചുവടുവെയ്ക്കുമെന്ന് ബ്രോക്കറേജ് പ്രവചിക്കുന്നു.
'ഇന്ത്യയില്‍ 400 സീരീസിലുള്ള സ്റ്റെയിന്‍ലെസ് സ്റ്റീലിന് ഡിമാന്‍ഡ് വര്‍ധിക്കുകയാണ്. വോളിയം വിഹിതത്തിലും കാര്യമായ ഉയര്‍ച്ച രേഖപ്പെടുത്തുന്നു. 400 സീരീസ് സ്റ്റെയിന്‍ലെസ് സ്റ്റീലിന്റെ ഉത്പാദനത്തില്‍ ജിന്‍ഡാല്‍ സ്റ്റീലിന് വ്യക്തമായ മേല്‍ക്കൈയുണ്ട്. കോസ്റ്റ് അഡ്വാന്റേജ് ഇവിടെ പ്രധാന ഘടകമാണ്. മുന്നോട്ടുള്ള പാദങ്ങളില്‍ 400 സീരീസ് സ്റ്റെയിന്‍ലെസ് സ്റ്റീലിന് ആവശ്യക്കാര്‍ കൂടുമ്പോള്‍ ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസിന്റെ ബിസിനസ് ഉണരും', ഐസിഐസിഐ സെക്യുരിറ്റീസ് പറയുന്നു.
അഞ്ച് വര്‍ഷം മുന്‍പ് മെട്രിക് ടണ്ണിന് 13,000 രൂപയുണ്ടായിരുന്ന ഇബിഐടിഡിഎ 18,000 രൂപ മുതല്‍ 20,000 രൂപ വരെയ്ക്കും ഉയര്‍ന്ന സാഹചര്യമാണ് ഇപ്പോള്‍. മെച്ചപ്പെട്ട പവര്‍ പ്ലാന്റ് പിഎല്‍എഫ്, മെച്ചപ്പെട്ട കല്‍ക്കരി ജിസിവി, വിപുലീകരിച്ച ഇന്‍ഡക്ഷന്‍ ഫര്‍ണേസ് തുടങ്ങിയ കാര്യക്ഷമമായ നടപടികള്‍ കമ്പനിയുടെ ഉത്പാദന ചിലവുകള്‍ ഗണ്യമായി കുറച്ചത് കാണാം. ഇതു ഇബിഐടിഡിഎയും സ്വാധീനിക്കുന്നു. പ്രവര്‍ത്തന മൂലധനം, ചരക്ക് നീക്കം, ചരക്ക് സമാഹരണം എന്നിവയുടെ ചിലവുകള്‍ കുറയുന്നതും കമ്പനിയുടെ ഇബിഐടിഡിഎ മാര്‍ജിനുകളെ പിന്തുണയ്ക്കുന്നുണ്ട്.
ഉത്പാദനശേഷി പ്രതിവര്‍ഷം ഒരു മില്യണ്‍ ടണ്‍ അധികം വര്‍ധിക്കാനിരിക്കെ ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസിന്റെ ഫ്രീ ക്യാഷ് ഫ്ളോ ജനറേഷനും റിട്ടേണ്‍ ഓണ്‍ ക്യാപിറ്റല്‍ എംപ്ലോയ്ഡ് ക്രമാനുഗതമായി ഉയരുമെന്നാണ് ഐസിഐസിഐ സെക്യുരിറ്റീസിന്റെ വിലയിരുത്തല്‍. ഇതിനിടെ ജിഎസ്എല്ലും ജിഎസ്എച്ച്എല്ലും (ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ് ഹിസ്സാര്‍) തമ്മിലെ ലയനവും കമ്പനിയുടെ വളര്‍ച്ചയ്ക്ക് ഉത്തേജനം പകരും.
ഇതേസമയം, അസംസ്കൃത വസ്തുക്കള്‍ക്ക് വില ഉയരുന്നത് ഡിമാന്‍ഡിനെ പിന്നോട്ടു വലിക്കുമെന്ന അപകടസാധ്യത ഐസിഐസിഐ സെക്യുരിറ്റീസ് ചൂണ്ടിക്കാട്ടുന്നുണ്ട്. വിലക്കയറ്റം രൂക്ഷമായാല്‍ ഇന്‍വെന്ററി കൂടും. കമ്പനിയുടെ പ്രകടനമികവിനെ ഇതു ബാധിക്കാം. സെപ്തംബര്‍ പാദം അറ്റാദായം അഞ്ച് മടങ്ങ് വര്‍ധിപ്പിക്കാന്‍ കമ്പനിക്ക് സാധിച്ചിരുന്നു. 80.6 കോടിയില്‍ നിന്നും 411.6 കോടി രൂപയായാണ് ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസിന്റെ അറ്റാദായം കഴിഞ്ഞപാദം ഉയര്‍ന്നത്.
വ്യാഴാഴ്ച്ച 2.50 ശതമാനം ഇടിവോടെയാണ് ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ് വ്യാപാരം അവസാനിപ്പിച്ചത്. 187 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ക്ക് 181.50 രൂപയില്‍ തിരശ്ശീല വീണു. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 0.03 ശതമാനവും ഒരു മാസം കൊണ്ട് 4.31 ശതമാനവും വീതം നേട്ടം രേഖപ്പെടുത്താന്‍ സ്റ്റോക്കിന് കഴിഞ്ഞിട്ടുണ്ട്.
ആറു മാസം കൊണ്ട് 73.19 ശതമാനം നേട്ടമാണ് കമ്പനി നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കിയത്. ഈ വര്‍ഷം ഇതുവരെ 138.03 ശതമാനം ഉയര്‍ച്ച സ്റ്റോക്കില്‍ കാണാം. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 207.90 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 60.45 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 10.69.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം, ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബലിലെ വിശകലന വിദഗ്ധരുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയതും പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ ഈ 3 ഓഹരികൾ; ശ്രദ്ധിക്കേണ്ട നിർണ്ണായക ലെവലുകൾ ഇതാ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications