വിപണി വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. എങ്കിലും സമീപകാല താഴ്ചയില്‍ നിന്നും ഞൊടിയിടയിലുള്ള തിരികെ കയറ്റം ആഭ്യന്തര വിപണിയുടെ കരുത്തിനേയും സൂചിപ്പിക്കുന്നു. അതിനാല്‍ ആകര്‍ഷകമായ നിലവാരത്തില്‍ നില്ക്കുന്ന മികച്ച ഓഹരികള്‍, ദീര്‍ഘകാലയളവിലേക്ക് പരിഗണിക്കാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ജെഎം ഫിനാന്‍ഷ്യല്‍ സൂചിപ്പിച്ചത്. ഇതിന്റെ ഭാഗമായി ധനകാര്യ മേഖലയില്‍ മികച്ച പ്രവര്‍ത്തന പാരമ്പര്യമുള്ള ഒരു ഓഹരിയില്‍ 40 ശതമാനം നേട്ടം ലക്ഷ്യമാക്കി നിക്ഷേപത്തിന് പരിഗണിക്കാമെന്നും അവര്‍ നിര്‍ദേശിച്ചു.
യുടിഐ അസറ്റ് മാനേജ്മെന്റ്
രാജ്യത്തെ മ്യൂച്ചല്‍ ഫണ്ട് മേഖലയിലെ ഏറ്റവും പഴക്കം ചെന്നതും മുന്‍നിര സ്ഥാപനങ്ങളിലൊന്നുമാണ് യുടിഐ മ്യൂച്ചല്‍ ഫണ്ട്. ഇവരുടെ സ്കീമുകളെ കൈകാര്യം ചെയ്യുന്ന കമ്പനിയാണ് യുടിഐ അസറ്റ് മനേജ്മെന്റ്. എസ്ബിഐ, പിഎന്‍ബി, ബാങ്ക് ഓഫ് ബറോഡ, എല്‍ഐസി എന്നിവര്‍ 18.24 ശതമാനം വീതം ഓഹരി പങ്കാളിത്തവുമായാണ് യുടിഐ എഎംസിയെ നയിക്കുന്നത്. 1990-കളുടെ തുടക്കം വരെ ഇന്ത്യക്കാര്‍ക്ക് മൂലധന വിപണിയിലേക്ക് കടക്കുന്നതിനുള്ള ഏക വാതായനമായിരുന്നു. 2003-ല്‍ യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയെ (യുടിഐ) രണ്ടായി വിഭജിച്ചാണ് യുടിഐ മ്യൂച്ചല്‍ ഫണ്ടും എസ്.യു.യുടിഐയും രൂപീകരിച്ചത്. ഇന്ന് 150-ലേറെ ശാഖകളും ഒരു കോടിയിലധികം അക്കൗണ്ടുകളുമുണ്ട്.
സാമ്പത്തികം
യുടിഐ എഎംസിയുടെ സാമ്പത്തിക നിലവാരം ശരാശരിക്കും മുകളിലാണ്. കഴിഞ്ഞ 3 വര്‍ഷമായി വരുമാനത്തില്‍ 1 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 2.7 ശതമാനവും അറ്റാദായത്തില്‍ 10.7 ശതമാനവും വീതം സംയോജിത വളര്‍ച്ച കാണിക്കുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ 308.59 കോടി രൂപയാണ് യുടിഐ എഎംസിയുടെ വിറ്റുവരവ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 10 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. മൂന്നാം പാദത്തിലെ അറ്റാദായം 121 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 9 ശതമാനം ഇടിവാണ് കാണിച്ചത്. ഇതോടെ പ്രതിയോഹരി വരുമാനവും 11.06-ല്‍ നിന്നും 9.97-ലേക്ക് താഴ്ന്നു.
അനുകൂല ഘടകം
അടിസ്ഥാനപരമായി വിലയിരുത്തിയാല്‍ യുടിഐ എഎംസി ഓഹരിക്ക് പോസിറ്റീവ് ഘടകങ്ങളേറെയുണ്ട്. ഓഹരി, കടപ്പത്ര വിഭാഗങ്ങളില്‍ കൈകാര്യം ചെയ്യുന്ന ആസ്തികളിൽ വര്‍ധന കരസ്ഥമാക്കി. 2024 സാമ്പത്തിക വര്‍ഷത്തിലേക്ക് 22% നിരക്കില്‍ ആസ്തികളില്‍ വളര്‍ച്ച കൈവരിക്കാനാകുമെന്നും ബ്രോക്കറേജ് സ്ഥാപനം കണക്കുക്കൂട്ടുന്നു. ഇതിനോടൊപ്പം ചെലവ് നിയന്തിച്ച് പ്രവര്‍ത്തന ലാഭക്ഷമത മെച്ചപ്പെടുത്തുകയും മ്യൂച്ചല്‍ ഫണ്ട് ഇതര ബിസിനസുകളിലൂടെ ആകെ വരുമാനത്തിലെ വര്‍ധനയും അനുകൂല ഘടകങ്ങളാകുന്നു. കൂടാതെ ലിസ്റ്റ് ചെയ്യപ്പെട്ട മറ്റ് എതിരാളികളുമായി വിലയിരുത്തിയാല്‍ ഓഹരിയുടെ പിഇ റേഷ്യോ 28- 40% വരെ ഡിസ്കൗണ്ടിലാണ് ഉള്ളത്.
ഓഹരി വിശദാംശം
യുടിഐ എഎംസിയുടെ (BSE: 543238, NSE: UTIAMC) ഓഹരികളില്‍ 84.27 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 5.45 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 10.28% ഓഹരി പങ്കാളിത്തവുമുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് 1.71 ശതമാനവും പ്രതിയോഹരി ബുക്ക് വാല്യൂ 223.75 ആണ്. നിലവില്‍ ഓഹരിയുടെ വിപണി മൂല്യം 12,617 കോടി രൂപയാണ്.
ലക്ഷ്യ വില 1,350
കഴിഞ്ഞ ദിവസം 963 രൂപയിലാണ് യുടിഐ എഎംസിയുടെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 1,350 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ജെഎം ഫിനാന്‍ഷ്യല്‍ നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 40 ശതമാനം ലാഭം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അതേസമയം, ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 1,216.20 രൂപയും കുറഞ്ഞ വില 538 രൂപയുമാണ്. ഒരു മാസത്തിനിടെ ഓഹരി വില 24 ശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജെഎം ഫിനാന്‍ഷ്യല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications