പലരുടെയും ദീർഘകാല നിക്ഷേപ ലക്ഷങ്ങളിൽ ഒന്നാണ് മക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്കുള്ള പണം കണ്ടെത്തുക എന്നത്. ഉന്നത വിദ്യാഭ്യാസം ചെലവ് പിടിച്ചതാവുകയാണ്. വിദ്യാഭ്യാസ ചെലവുകൾ വർഷന്തോറും കുത്തനെ ഉയരുന്ന കാലത്ത് നല്ലൊരു തുക മക്കളുടെ ഭാവി സുരക്ഷിതമാക്കാൻ കണ്ടെത്തേണ്ടതുണ്ട്. ഇത്തരത്തിൽ പരിഗണിക്കാവുന്നൊരു നിക്ഷേപമാണ് ചുവടെ പരിചയപ്പെടുത്തുന്നത്. പൂർണമായും മക്കളുടെ ഭാവിയിലെ ആവശ്യങ്ങൾക്കായി തയ്യാറാക്കിയാണിത്. ചേരുന്നതിന്റെ യോഗ്യതകളും എങ്ങനെ ലക്ഷങ്ങൾ സമ്പാദിക്കാൻ സാധിക്കുമെന്നുമുള്ള കണക്ക്കൂട്ടലുമാണ് ചുവടെ.
ജീവൻ തരുൺ
രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇൻഷൂറൻസ് കമ്പനിയായ എൽഐസി 2020തിൽ ആരംഭിച്ചൊരു നിക്ഷേപവും ഇൻഷൂറൻസും ചേരുന്ന പദ്ധതിയാണ് എൽഐസി ജീവൻ തരുൺ. ഒരു നോൺ ലിങ്ക്ഡ്, ലൈഫ് ഇൻഷൂറൻസ് സേവിംഗ്‌സ് പദ്ധതിയാണിത്. കാലാവധിയിൽ രണ്ട് തരത്തിലുള്ള ബോണസുകൾ ജീവൻ തരുൺ പ്ലാൻ പോളിസി ഉടമകൾക്ക് ലഭിക്കും. പദ്ധതിയിൽ ചേരുന്നതിനുള്ള യോഗ്യത എന്തൊക്കെയാണെന്ന് നോക്കാം.
ആർക്കൊക്കെ ചേരാം
90 വയസ് പ്രായ കുട്ടിയുടെ പേരില്‍ ജീവൻ തരുൺ പോളിസി ആരംഭിക്കാം. 12 വയസു വരെ മാത്രമെ പദ്ധതിയില്‍ ചേരാന്‍ സാധിക്കുകയുള്ളൂ. 25-ാം വയസില്‍ പദ്ധതിയുടെ നേട്ടം സ്വന്തമാക്കാന്‍ സാധിക്കും. 25 വയസാണ് മെച്യൂരിറ്റ് പിരിയഡെങ്കിലും 20 വര്‍ഷമാണ് പോളിസി പ്രീമിയം അടയ്‌ക്കേണ്ടതുള്ളൂ.
25 വയസിൽ നിന്ന് പോളിസിയിൽ ചേരുന്ന പ്രായം കുറച്ചാണ് കാലാവധി കണക്കാക്കുന്നത്. 20 വയസിൽ നിന്ന്കുചേരുന്ന പ്രായം കുറച്ചാൽ പ്രീമിയം അടവ് കാലാവധി ലഭിക്കും. 4 വയസിൽ പോളിസിയിൽ ചേരുന്ന കുട്ടിക്ക് 21 വർഷമാണ് പോളിസിയിലെ കാലാവധി.
കുട്ടിക്ക് 20 വയസ് പൂർത്തിയായാൽ 24 വയസ് എത്തുന്നത് വരെ മണി ബാക്ക് സേവനം ലഭിക്കും. 25 വയസ് പൂർത്തിയാകുമ്പോൾ മെച്യൂരിറ്റി തുകയും ലഭിക്കും. ചുരുങ്ങിയത് 75,000 രൂപ അഷ്വേഡ് തുകയ്ക്ക് പോളിസി വാങ്ങിക്കാം. സം അഷ്വേഡിന് ഉയര്‍ന്ന പരിധിയില്ല.
പോളിസി കാൽക്കുലേറ്റർ
12 വയസിൽ പോളിസിയിൽ ചേരുന്നൊരാൾക്ക് 5 ലക്ഷം രൂപ അഷ്വേഡ് തുകയുടെ പോളിസി തിരഞ്ഞെടുത്താല്‍ വാര്‍ഷിക പ്രീമിയം 56.141 രൂപയാണ് വരുന്നത്. മാസത്തില്‍ പ്രീമിയം അടയ്ക്കുകയാണെങ്കില്‍ 4,517 രൂപയാകും അടയ്‌ക്കേണ്ട തുക. ദിവസത്തില്‍ കണക്കാക്കുമ്പോള്‍ 150 രൂപയാണ് അടയ്‌ക്കേണ്ടത്. പാദത്തില്‍ 13,717 രൂപയും അര്‍ധ വര്‍ഷത്തില്‍ 27,143 രൂപയുമാണ് പ്രീമിയമായി അടയ്‌ക്കേണ്ടി വരുന്നത്.
12 വയസില്‍ പോളിസിയില്‍ ചേര്‍ന്നൊരാള്‍ 8 വർഷമാണ് പ്രീമിയം അടയ്ക്കേണ്ടി വരുന്നത്. 20-ാം വയസിൽ പ്രീമിയം അവസാനിക്കുമ്പോൾ 4.4 ലക്ഷം രൂപയാണ് ആകെ അടയ്‌ക്കേണ്ടി വരുന്നത്. 5 ലക്ഷം അഷ്വേഡ് തുകയ്ക്ക് 25ാം വയസില്‍ 7 ലക്ഷം രൂപയോളം കാലാവധിയിൽ ലഭിക്കും.
നികുതി ഇളവ്
സാമ്പത്തിക നേട്ടത്തിനൊപ്പം നികുതി ഇളവുകളും ലഭിക്കുന്ന പോളിസിയാണ് എല്‍ഐസി ജീവന്‍ തരുണ്‍. നിക്ഷേപിക്കുന്ന തുകയ്ക്കും കാലാവധിയിൽ പിൻവലിക്കുന്ന തുകയും നികുതി ഇളവുണ്ട്. പോളിസി ഉടമ പ്രീമിയം ഇനത്തില്‍ അടയ്ക്കുന്ന തുകയ്ക്ക് ആദായ നികുതിയിളവുണ്ട്. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം 1.5 ലക്ഷം രൂപ വരെയാണ് കിഴിവ്.
മെച്യൂരിറ്റി തുകയായോ, ഡെത്ത് ബെനഫിറ്റായോ ലഭിക്കുന്ന തുക പൂര്‍ണമായും നികുതി മുക്തമാണ്. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 10 (10ഡി) പ്രകാരമാണ് ഈ ഇളവ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം



Click it and Unblock the Notifications
