ചിട്ടിയിൽ നിന്ന് പരമാവധി ലാഭമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ് ഓരോരുത്തരും ചിട്ടി ചേരുന്നത്. ലാഭകരമായ സമയത്ത് ചിട്ടി വിളിച്ചെടുത്ത് ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നവരുണ്ട്. ചിട്ടി വിളിച്ചെടുത്ത് വായ്പ അടച്ചാൽ പലിശയായി നഷ്ടപ്പെടുന്ന ലക്ഷങ്ങൾ ലാഭിക്കാൻ സാധിക്കും. ഇതുപോലെ ചിട്ടി ലാഭകരമായിടത്ത് വിളിച്ചെടുത്തോ നറുക്ക് ലഭിച്ചാലോ സ്ഥിര നിക്ഷേപമിട്ട് ലാഭമെടുക്കുന്നവരുമുണ്ട്.
ചിട്ടി തുക സ്ഥിര നിക്ഷേപമിടുന്നതിന് 7 ശതമാനം മുതൽ 7.50 ശതമാനം പലിശ കെഎസ്എഫ്ഇ നൽകുന്നുണ്ട്. പെട്ടന്ന് ചിട്ടി പണം ആവശ്യമില്ലാത്തവർക്കും ചിട്ടി പണം പിൻവലിക്കാൻ ജാമ്യമില്ലാത്തവർക്കും ഈ രീതി ഉപയോഗിക്കാം. ഇതോടൊപ്പം 5,000 രൂപയുടെ ഒരു ചിട്ടി ചേർന്ന ലാഭം കൊണ്ട് മറ്റൊരു ചിട്ടി ചേരാനും സാധിക്കും. ഇതിനുള്ള വഴികളാണ് ചുവടെ പരിചയപ്പെടുന്നത്.
5,000 രൂപ മാസ അടവുള്ള ചിട്ടി
5,000 രൂപ മാസ അടവുള്ള 100 മാസ അടവുള്ള 5 ലക്ഷത്തിന്റെ മള്‍ട്ടി ഡിവിഷന്‍ ചിട്ടിയാണ് ഇതിനായി ചേരേണ്ടത്. മാസത്തിൽ 3,875 രൂപയ്ക്കും 5,000 രൂപയ്ക്കും ഇടയിലാണ് അടവ് വരുന്നത്. മള്‍ട്ടി ഡിവിഷന്‍ ചിട്ടിയില്‍ മാസത്തില്‍ ഒരു നറുക്കും 3 ലേലവും നടക്കുന്നുണ്ട്. മാസത്തില്‍ ലേലത്തില്‍ പങ്കെടുക്കുന്നയാൾക്ക് 100 മാസ കാലാവധിയുള്ള ചിട്ടികളില്‍ 35 ശതമാനം കിഴിവില്‍ വരെ ലേലം വിളിക്കാം.
1.75 ലക്ഷം കുറച്ച് 3.25 ലക്ഷം രൂപ ചിട്ടയിൽ നിന്ന് ലഭിക്കും. നറുക്ക് ലഭിക്കുന്നയാള്‍ക്ക് 5 ശതമാനം ഫോര്‍മാൻസ് കമ്മീഷന്‍ കിഴിച്ച് (25,000 രൂപ) 4.75 ലക്ഷം രൂപ ലഭിക്കും. ഇത്തരത്തിൽ ചിട്ടി നറുക്ക് ലഭിച്ചയാൾക്കാണ് സൗജന്യമായി രണ്ടാമതൊരു ചിട്ടി ചേരാൻ സാധിക്കുന്നത്. ഇതിനായി ചിട്ടി ചേര്‍ന്നൊരാൾ ചിട്ടി കുടിശ്ശിക വരുത്താതെ അടയ്ക്കണം. ഇത്തരക്കാരെ മാത്രാമണ് നറുക്കില്‍ ഉള്‍പ്പെടുത്തുന്നത്.
ചിട്ടി തുക സ്ഥിര നിക്ഷേപമിട്ടാൽ
ചിട്ടി തുക കെഎസ്എഫ്ഇ യില്‍ തന്നെ സ്ഥിര നിക്ഷേപമിട്ടാൽ മാസത്തിൽ ലഭിക്കുന്ന പലിശ കൊണ്ട് മറ്റൊരു ചിട്ടി ചേരാം. ഫോര്‍മാന്‍സ് കമ്മീഷൻ കഴിച്ച് 4,75,00 രൂപയാണ് ചിറ്റാളന് ലഭിക്കുന്നത്. ഇതിൽ നിന്ന് ജിഎസ്ടിയും ഡോക്യുമെന്റേഷൻ ചാർജുമായ 4,736 രൂപ കുറച്ചാൽ 4,70,264 രൂപ ലഭിക്കും.
ചിട്ടി വിളിച്ചെടുത്ത പണം സ്ഥിര നിക്ഷേപമിടുന്നതിന് 7-7.50 ശതമാനം നല്‍കും. 7 ശതമാനം കണക്കാക്കിയാല്‍ ഓരോ വര്‍ഷത്തില്‍ 32,918 രൂപയും മാസത്തില്‍ 2,743 രൂപയും പലിശയായി കൈപ്പറ്റാം. ഈ തുകയ്ക്കുള്ള ചിട്ടി ചേരാം.
ഈ തുക ഉപയോഗിച്ച് 2,500 രൂപ അടവു വരുന്ന ചിട്ടികള്‍ ചേരാവുന്നതാണ്. 2,500 രൂപ മാസ അടവ് വരുന്ന 40, 50, 60, 70, 80, 100, 120 മാസ ദൈർഘ്യമുള്ള റെഗുലര്‍ ചിട്ടികൾ കെഎസ്എഫ്ഇയിലുണ്ട്. 1 ലക്ഷം രൂപ മുതല്‍ 3 ലക്ഷം രൂപ വരെ സലയുള്ള ചിട്ടികളാണിവ. ഇതില്‍ ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാം. 1,875 രൂപ മുതല്‍ 2,500 രൂപയാണ് മാസ അടവ് വരുന്നത്.
വേഗത്തില്‍ പണം വിളിച്ചെടുക്കാനാണെങ്കില്‍ 40 മാസ കാലാവധിയുള്ള ചിട്ടിയില്‍ ചേരാം. ശരാശരി അടവ് വരുന്നത് 2187 രൂപയാണ്. 40 മാസത്തോളം ഏകദേശം 87,480 രൂപയോളം അടയ്ക്കേണ്ടി വരാം. സ്ഥിര നിക്ഷേപത്തിൽ നിന്ന് മാസത്തിൽ ലഭിക്കുന്ന പലിശ നിരക്ക് ഉപയോഗിച്ച് 40 മാസ ചിട്ടി ചേരാൻ സാധിക്കും. ആദ്യ ചിട്ടി കാലാവധി വരെയാണ് സ്ഥിര നിക്ഷേപത്തിന്റെയും കാലാവധി. ഇതിനാൽ സ്ഥിര നിക്ഷേപം അവസാനിക്കുന്നതിന് മുൻപ് കാലാവധിയെത്തുന്ന ചിട്ടി തിരഞ്ഞെടുക്കണം.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications