വിരമിക്കൽ കാലത്തിന് ശേഷമുള്ള സുവർണ കാലത്തേക്ക് സുരക്ഷിത വരുമാനം തേടുന്നവർക്ക് അനുയോജ്യമായ നിക്ഷേപങ്ങൾ ഇന്നും പോസ്റ്റ് ഓഫീസുകളിൽ ലഭ്യമാണ്. ബാങ്ക് പലിശയെക്കാളും 7 ശതമാനമായ പണപ്പെരുപ്പ നിരക്കിനെക്കാളും ഉയർന്ന പലിശ നൽകുന്ന പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീം. സ്ഥിര വരുമാനം പ്രതീക്ഷിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പോലുള്ള മുൻനിര ബാങ്കുകളിൽ സ്ഥിര നിക്ഷേപമിടുന്നതിനേക്കാൾ നേട്ടം മുതിർന്ന പൗരന്മാർക്ക് ഈ പദ്ധതി വഴി ലഭിക്കും.
നിലവിൽ 7.4 ശതമാനം വാർഷിക പലിശ ലഭിക്കുന്ന സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീം സർക്കാർ ഗ്യാരണ്ടി യുള്ള നഷ്ട സാധ്യത തീരെ ഇല്ലാത്ത നിക്ഷേപമാണ്. പദ്ധതിയിൽ നിക്ഷേപിക്കുന്നൊരാൾക്ക് വർഷത്തിൽ 2 ലക്ഷം രൂപ വരെ വാർഷിക പലിശ നൽകുന്ന പദ്ധതിയെ പറ്റി വിശദമായി അറിയാം.
സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീം
2022 സാമ്പത്തിക വർഷത്തിൽ ജൂലായ്- സെപ്റ്റംബർ പാദത്തിൽ സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീം പദ്ധതിയുടെ പലിശ നിരക്ക് കേന്ദ്ര ധനകാര്യ മന്ത്രാലയം പുതുക്കിയിട്ടില്ല. ഇതുപ്രകാരം 7.4 ശതമാനത്തിലാണ് പലിശ നിരക്ക് തൂടരുന്നത്. സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും പലിശ നിരക്ക് പുതുക്കും.
സെപ്റ്റംബർ മാസ അവസാനത്തിൽ പലിശ നിരക്കിൽ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. 60 വയസ് കഴിഞ്ഞൊരാൾക്ക് വ്യക്തിഗത അക്കൗണ്ടിൽ നിക്ഷേപം ആരംഭിക്കാവുന്നതാണ്. 1,000 രൂപ മുതൽ 1,000 ത്തിന്റെ ഗുണിതങ്ങളായി 15 ലക്ഷം രൂപ വരെ പദ്ധതിയിൽ നിക്ഷേപിക്കാം. ബാങ്കിലെ ടാക്‌സ് സേവിങ് സ്ഥിര നിക്ഷേപം പോലെ 5 വർഷ ലോക്ക് ഇൻ പീരിയഡ് നിക്ഷേപത്തിനുണ്ട്.
സാമ്പത്തിക വർഷത്തിന്റെ പാദങ്ങളിലാണ് സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീമിൽ പലിശ അനുവദിക്കുന്നത്. മാർച്ച് 31, ജൂണിൽ 30, സെപ്റ്റംബർ 30, ഡിസംബർ 3 എന്നിങ്ങനെയാണ് പലിശ ലഭിക്കുന്ന തീയതികൾ. 15 ലക്ഷം നിക്ഷേപിക്കുന്നൊരാൾക്ക് ത്രൈമാസത്തിൽ 27,750 രൂപയാണ് പലിശയായി ലഭിക്കുക.
വർഷത്തിൽ 1,11,000 രൂപ പലിശയായി ലഭിക്കും. 5 വർഷ കാലാവധിയിൽ 5.50 ലക്ഷം രൂപ പലിശയായി ലഭിക്കും. കാലാവധിയിൽ പലിശയും ചേർത്ത് 20.55 ലക്ഷം രൂപയാണ് നിക്ഷേപകന് തിരികെ ലഭിക്കുക.
സംയുക്ത അക്കൗണ്ട്
സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീമിൽ വ്യക്തിഗത അക്കൗണ്ടിനൊപ്പം സംയുക്ത അക്കൗണ്ടും ആരംഭിക്കാം. സംയുക്ത അക്കൗണ്ടിൽ ആദ്യ അക്കൗണ്ട് ഉടമയ്ക്കാണ് നിക്ഷേപത്തിൽ പൂർണമായ അവകാശം ഉണ്ടാവുക. സംയുക്ത അക്കൗണ്ടിൽ 15 ലക്ഷം രൂപയ്ക്ക് പകരം 30 ലക്ഷം രൂപ നിഷേപിക്കാൻ സാധിക്കും. ഇതിന് ആനുപാതികമായി പലിശയിലും നേട്ടം ലഭിക്കും.
60 കഴിഞ്ഞ ദമ്പതികൾക്ക് വർഷത്തിൽ 2.22 ലക്ഷം രൂപ പലിശയായി ലഭിക്കും (1,11,000x2 = ₹2,22,000). പലിശയും മുതലും ചേർത്ത് 5 വർഷത്തിന് ശേഷം 41.10 ലക്ഷം രൂപ നേടാൻ സാധിക്കും. സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീമിൽ ചേരുന്ന 60 കഴിഞ്ഞ ദമ്പതികൾക്ക് വർഷത്തിൽ റിസ്കെടുക്കാതെ 2.22 ലക്ഷം രൂപ നേടാൻ സാധിക്കും.
മറ്റു പ്രത്യേകതകൾ
സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീമിലെ നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം രൂപ വരെ നികുതിയിളവ് ഉണ്ട്. അതേസമയം പലിശയ്ക്ക് നികുതിയിളവ് ലഭിക്കില്ല. സീനിയർ സിറ്റിസൺ സേവിംഗ്‌സ് സകീമിലെ പലിശ വരുമാനം 50,000 രൂപ കടന്നാൽ നികുതി നൽകേണ്ടി വരും. വരുമാനം പരിധി കടക്കാത്തവർക്ക് 15ജി/ 15 എച്ച് ഫോം സമർപ്പിച്ചാൽ മതിയാകും.
നിക്ഷേപം ആരംഭിച്ചു 5 വർഷത്തിന് ശേഷം കാലാവധി പൂർത്തിയാകും. കാലാവധി മുതൽ 3 വർഷത്തേക്ക് നിക്ഷേപം നീട്ടാൻ നിക്ഷേപകന് സാധിക്കും. കാലവധി എത്തുന്നതിന് ഒരു വർഷം മുൻപ് ഇതിനായി അപേക്ഷ നൽകണം.
നിക്ഷേപം കാലവധിക്ക മുൻപ് പിൻവലിക്കുമ്പോൾ പലിശയിൽ അടക്കം വ്യത്യസം ഉണ്ടാകും. സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീം ആരംഭിച്ച 1 വർഷത്തിന് മുൻപ് പിൻവലിച്ചാൽ പലിശയൊന്നും ലഭിക്കില്ല. 1 വർഷത്തിന് ശേഷം 2 വർഷത്തിന് മുൻപ് നിക്ഷേപം പിൻവലിച്ചാൽ മുതലിൽ നിന്ന് 1.5 ശതമാനം കിഴിച്ചാണ് അനുവദിക്കുക.
2 വർഷത്തിന് ശേഷം 5 വർഷത്തിനുള്ളിൽ പിൻവലിച്ചാൽ മുതലിൽ നിന്ന് 1 ശതമാനം കുറവ് വരുത്തും. കാലാവധി നീട്ടി വാങ്ങിയ നിക്ഷേപം ഇപ്പോൾ വേണമെങ്കിലും പിൻവലിക്കാം. ഇതിന് പിഴ ഈടാക്കില്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
