പണപ്പെരുപ്പത്തെ കുറിച്ചുള്ള ആശങ്കകള്‍ ദിനംപ്രതി വര്‍ധിക്കുന്നു. കരുതിയതു പോലൊരു മാര്‍ച്ച് പാദമല്ല കമ്പനികളുടെ ഫലപ്രഖ്യാപനങ്ങളില്‍ കാണാന്‍ കഴിയുന്നതും. ഇങ്ങനെയൊരു അന്തരീക്ഷത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി വീണ്ടും ചുവപ്പിലേക്ക് കാലിടറുകയാണ്.
ഇതേസമയം, ഒരുപിടി സ്റ്റോക്കുകള്‍ ഒഴുക്കിനെതിരെ തുഴയെറിയുന്നുണ്ട്. ടെക്‌നിക്കല്‍ ഘടകങ്ങള്‍ അടിസ്ഥാനപ്പെടുത്തി ശക്തമായ ട്രേഡിങ് അവസരങ്ങള്‍ ഇവര്‍ മുന്നോട്ടുവെയ്ക്കുന്നു. ഈ പശ്ചാത്തലത്തില്‍ ഹ്രസ്വകാലം തൊട്ട് ഇടക്കാലയളവില്‍ നിക്ഷേപകര്‍ക്ക് മികച്ച ആദായം സമര്‍പ്പിക്കാന്‍ ശേഷിയുള്ള ഓഹരികള്‍ ഏതെല്ലാമെന്ന് ചുവടെ അറിയാം.
1. ജൂബിലന്റ് ഫൂഡ്‌വര്‍ക്ക്‌സ്
- റേറ്റിങ്: ബൈ
- ടാര്‍ഗറ്റ് വില: 612 രൂപ
- സ്റ്റോപ്പ് ലോസ്: 554 രൂപ
2021 -ല്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച അതിവേഗ റസ്റ്റോറന്റ് ഓഹരികളില്‍ ഒന്നാണ് ജൂബിലന്റ് ഫൂഡ്‌വര്‍ക്ക്‌സ്. പോയവര്‍ഷം ഒക്ടോബര്‍ കാലഘട്ടത്തില്‍ 920 രൂപ വരെയ്ക്കും ഉയരാന്‍ കമ്പനിക്ക് സാധിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള ആറു മാസം കൊണ്ട് ഓഹരി വിലയില്‍ 40 ശതമാനത്തിലധികമുള്ള തിരുത്തല്‍ സംഭവിച്ചു.
നിലവില്‍ 500 രൂപ നിലവാരത്തിലാണ് ജൂബിലന്റ് ഫൂഡ്‌വര്‍ക്ക്‌സിന്റെ ഇടപാടുകള്‍ നടത്തുന്നത്. എന്തായാലും കഴിഞ്ഞ ഒന്നരമാസം ഏകീകരണ കണ്ട ഓഹരികള്‍ വ്യാഴാഴ്ച്ച 'കണ്‍ജഷന്‍' സോണില്‍ നിന്നും പുറത്തുകടന്നിട്ടുണ്ട്.
നിര്‍ദേശം: സമീത് ചാവന്‍, ചീഫ് അനലിസ്റ്റ് - ടെക്‌നിക്കല്‍ ആന്‍ഡ് ഡെറിവേറ്റീവ്‌സ്, ഏഞ്ചല്‍ വണ്‍
2. പിരാമല്‍ എന്റര്‍പ്രൈസസ്
- റേറ്റിങ്: സെല്‍
- ടാര്‍ഗറ്റ് വില: 2,060 രൂപ
- സ്റ്റോപ്പ് ലോസ്: 2,248 രൂപ
മാര്‍ച്ചിലെ തകര്‍ച്ചയ്ക്ക് ശേഷം ആരോഗ്യകരമായ തിരിച്ചുവരവ് നടത്താന്‍ പിരാമല്‍ എന്റര്‍പ്രൈസസിന് കഴിഞ്ഞിട്ടുണ്ട്. മുകളിലേക്ക് കുതിക്കാനുള്ള ശക്തമായ മൊമന്റം സമീപകാലത്ത് സ്റ്റോക്കില്‍ കണ്ടിരുന്നു. എന്നാല്‍ പുതിയവാരം ബാങ്കിതര ധനകാര്യ മേഖല നേരിടുന്ന ക്ഷീണം പിരാമല്‍ എന്റര്‍പ്രൈസസിനെയും പിന്നോട്ട് വലിക്കുകയാണ്. അടുത്തിടെ കയ്യടക്കിയ സപ്പോര്‍ട്ടുകളില്‍ നിന്നുള്ള ബ്രേക്ക്ഡൗണും ഇക്കാര്യം അടിവരയിടുന്നുണ്ട്.
നിര്‍ദേശം: സമീത് ചാവന്‍, ചീഫ് അനലിസ്റ്റ് - ടെക്‌നിക്കല്‍ ആന്‍ഡ് ഡെറിവേറ്റീവ്‌സ്, ഏഞ്ചല്‍ വണ്‍
3. എല്‍ഗൈ എക്വിപ്‌മെന്റ്‌സ്
- റേറ്റിങ്: ബൈ
- ടാര്‍ഗറ്റ് വില: 400 രൂപ
- സ്റ്റോപ്പ് ലോസ്: 310 രൂപ
ഫെബ്രുവരിയില്‍ 422 രൂപ വരെയ്ക്കും ഉയര്‍ന്ന എല്‍ഗൈ എക്വിപ്‌മെന്റ്‌സ് ഓഹരികള്‍ ഏപ്രിലില്‍ 268 രൂപ റേഞ്ചിലാണ് പിന്തുണ കണ്ടെത്തുന്നത്. അടുത്തിടെ ആരോഗ്യകരമായ ഇടപാടുകളുടെ പിന്‍ബലത്തില്‍ 327 രൂപയിലേക്ക് സ്വിങ് ഉയരാന്‍ കുറിക്കാന്‍ സ്‌റ്റോക്കിന് സാധിച്ചു. പുതിയ അപ്‌ട്രെന്‍ഡ് സംബന്ധിച്ച സ്ഥിരീകരണമാണിത്. ടെക്‌നിക്കല്‍ സൂചകങ്ങളെല്ലാം എല്‍ഗൈ എക്വിപ്‌മെന്റ്‌സില്‍ പോസിറ്റീവ് സിഗ്നലുകള്‍ നല്‍കുന്നുണ്ട്. 20, 50 ദിവസങ്ങളിലെ സിംപിള്‍ മൂവിങ് ആവറേജുകള്‍ക്ക് മുകളിലാണ് സ്‌റ്റോക്കിന്റെ ഇപ്പോഴത്തെ ചുവടുവെയ്പ്പ്.
നിര്‍ദേശം: സുഭാഷ് ഗംഗാധരന്‍, സീനിയര്‍ ടെക്‌നിക്കല്‍ ആന്‍ഡ് ഡെറിവേറ്റീവ് അനലിസ്റ്റ്, എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ്
4. മാട്രിമോണി.കോം
- റേറ്റിങ്: ബൈ
- ടാര്‍ഗറ്റ് വില: 900 രൂപ
- സ്റ്റോപ്പ് ലോസ്: 700 രൂപ
2021 ജൂലായില്‍ 1,215 രൂപ വരെയ്ക്കും ഉയര്‍ന്നതിന് ശേഷം, 2022 മാര്‍ച്ചില്‍ 661 രൂപയ്ക്ക് അരികെ പിന്തുണ കണ്ടെത്തുകയാണ് മാട്രിമോണി ഡോട്ട് കോം. ഈ മേഖലയില്‍ സ്‌റ്റോക്കിന് പിന്തുണ ശക്തമാണ്. കഴിഞ്ഞ ഏതാനും ആഴ്ച്ചയായി ഓഹരികള്‍ തുടരെ 'ഹയര്‍ ബോട്ടം' രൂപീകരണം കയ്യടക്കുന്നുണ്ട്. പോയവാരം 754 രൂപ വരെയ്ക്കും കയറിയ സ്റ്റോക്ക് ഭേദപ്പെട്ട മൊമന്റം വര്‍ധനവാണ് അറിയിക്കുന്നത്. ആര്‍എസ്‌ഐ ചിത്രം ആരോഹണ പാതയില്‍ തുടരുന്നു; 'ഓവര്‍ബോട്ട്' സോണില്‍ അല്ലാതാനും. ഇടക്കാലത്തേക്ക് സ്‌റ്റോക്കിലെ ടെക്‌നിക്കല്‍ സെറ്റപ്പ് ആകര്‍ഷകമാണ്.
നിര്‍ദേശം: സുഭാഷ് ഗംഗാധരന്‍, സീനിയര്‍ ടെക്‌നിക്കല്‍ ആന്‍ഡ് ഡെറിവേറ്റീവ് അനലിസ്റ്റ്, എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ്
5. കാനറ ബാങ്ക്
- റേറ്റിങ്: ബൈ
- ടാര്‍ഗറ്റ് വില: 250 രൂപ
- സ്റ്റോപ്പ് ലോസ്: 225 രൂപ
200 രൂപയില്‍ നിന്നും 250 രൂപയിലേക്കുള്ള അപ്‌ട്രെന്‍ഡ് റാലിക്ക് ശേഷം ഹ്രസ്വകാലാടിസ്ഥാനത്തില്‍ തിരുത്തല്‍ നേരിടുകയാണ് കാനറ ബാങ്ക്. എന്തായാലും ടെക്‌നിക്കല്‍ ചാര്‍ട്ടില്‍ ഇടക്കാലത്തേക്ക് പോസിറ്റീവ് സൂചനയാണ് സ്‌റ്റോക്ക് നല്‍കുന്നത്. 50 ദിവത്തെ സിംപിള്‍ മൂവിങ് ആവറേജിന് അരികെ ഓഹരികള്‍ തുടരെ പിന്തുണ എടുക്കുന്നുണ്ട്. ഇപ്പോഴത്തെ അവസരത്തില്‍ പുത്തനൊരു മുന്നേറ്റം സ്റ്റോക്കില്‍ പ്രതീക്ഷിക്കാം.
നിര്‍ദേശം: ശ്രീകാന്ത് ചൗഹാന്‍, ഹെഡ് ഓഫ് ഇക്വിറ്റി റിസര്‍ച്ച് (റീടെയില്‍), കൊട്ടാക്ക് സെക്യുരിറ്റീസ്
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications