ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഈട് ആവശ്യമില്ലാത്ത വായ്പാ പദ്ധത പ്രഖ്യാപിച്ചു. കോവിഡ് ചികിത്സയ്ക്കായി നല്കുന്ന ഈ വായ്പകളുടെ പേര് കവച് വ്യക്തിഗത വായ്പ എന്നാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഈട് ആവശ്യമില്ലാത്ത വായ്പാ പദ്ധതി പ്രഖ്യാപിച്ചു. കോവിഡ് ചികിത്സയ്ക്കായി നല്കുന്ന ഈ വായ്പകളുടെ പേര് കവച് വ്യക്തിഗത വായ്പ എന്നാണ്. ഉപയോക്താവിനോ കുടുംബാംഗങ്ങള്‍ക്കോ കോവിഡ് ചികിത്സയ്ക്കായി ഈ വായ്പ ഉപയോഗപ്പെടുത്താം. കോവിഡ് പശ്ചാത്തലത്തില്‍ ഉപഭോക്താക്കളുടെയും കുടുംബാംഗങ്ങളുടേയും ചികിത്സാ ചിലവുകള്‍ അഭിമുഖീകരിക്കുന്നതിനാണ് ഈ പുതിയ വായ്പാ സേവനം അവതരിപ്പിക്കുന്നതെന്ന് എസ്ബിഐ പറഞ്ഞു.

5 ലക്ഷം രൂപ വരെയാണ് ഈടില്ലാത്ത ഈ വായ്പ അനുവദിക്കുക. പ്രതിവര്‍ഷം 8.5 ശതമാനമായിരിക്കും പലിശ നിരക്ക്. 60 മാസത്തേക്കായിരിക്കും വായ്പാ കാലാവധി. ഇതില്‍ 3 മാസത്തെ മോറട്ടോറിയവും ഉള്‍പ്പെടും. ഈട് രഹിത വ്യക്തിഗത വായ്പകളുടെ ഗണത്തിലാണ് കവച് വായ്പകള്‍ നല്കി വരുന്നത്. ഈ ഗണത്തിലെ മറ്റ് വായ്പകളേക്കാള്‍ കുറഞ്ഞ പലിശ നിരക്കാണ് കവച് വായ്പകള്‍ക്ക് ഈടാക്കുന്നത്.
കോവിഡ് ചികിത്സയ്ക്ക് മാത്രമാണ് എസ്ബിഐ കവച് വ്യക്തിഗത വായ്പ ലഭിക്കുക. 2021 ഏപ്രില്‍ 1ന് ശേഷം കോവിഡ് ബാധിതരായവര്‍ക്ക് മാത്രമാണ് വായ്പയ്ക്ക് അപേക്ഷിക്കുവാന്‍ യോഗ്യതയുള്ളത്. ശമ്പള വേതനക്കാരായ വ്യക്തികളും, ദിവസ വേതനക്കാരായ വ്യക്തികളും,പെന്ഷന് പറ്റിയ മുതിര്‍ന്ന വ്യക്തികളും അങ്ങനെ ബാങ്കിന്റെ ഉപയോക്താക്കളായ എല്ലാ വ്യക്തികള്‍ക്കും വായ്പ ലഭ്യമാകും. ഇതിനായി ബാങ്കിന് പ്രത്യേകം ഈടുകളൊന്നും തന്നെ സമര്‍പ്പിക്കേണ്ടതില്ല.
8.5 ശതമാനം പലിശ നിരക്കില്‍ ലഭിക്കുന്ന പലിശയുടെ കാലാവധി 5 വര്‍ഷമാണ്. 3 മാസത്തെ മോറട്ടോറിയം കാലളവ് ഉള്‍പ്പെടെയാണ് 5 വര്‍ഷത്തെ ഈ വായ്പാ കാലാവധി. 60 മാസത്തെ വായ്പ മോറട്ടോറിയം കാലത്തെ പലിശ ഉള്‍പ്പെടെ 57 ഇഎംഐകളായാണ് തിരിച്ചടയ്ക്കേണ്ടത്.
വായ്പയായി ലഭിക്കുന്ന ഏറ്റവും ചുരുങ്ങിയ തുക 25,000 രൂപയാണ്. അപേക്ഷകന്റെ തിരിച്ചടവ് ശേഷി അനുസരിച്ച് പരമാവധി 5 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. വായ്പയ്ക്കായി മറ്റ് പ്രൊസസിംഗ് ചാര്‍ജുകള്‍ ഒന്നും തന്നെയില്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications