മിനിമം ബാലൻസ് വേണ്ട; എസ്‌ബിഐയിൽ അക്കൗണ്ട് തുറക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മിനിമം ബാലൻസ് ഇല്ലാത്തതിനാൽ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം നഷ്‌ടപ്പെടാത്തവർ കുറവായിരിക്കും. എന്നാൽ മിക്ക ബാങ്കുകളിലും മിനിമം ബാലൻസ് ഇല്ലാതെ അക്കൗണ്ട് തുറക്കാനാവുമെന്നത് പലർക്കും അറിയില്ല. പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും സീറോ ബാലൻസ് അക്കൗണ്ട് തുറക്കാനാവും. എസ്‌ബി‌ഐയുടെ ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് അല്ലെങ്കിൽ സ്മോൾ അക്കൗണ്ട് മതിയായ കെ‌വൈ‌സി രേഖകളില്ലാതെ തന്നെ 18 വയസ്സിന് മുകളിലുള്ള ആർക്കും തുറക്കാൻ കഴിയും.

എസ്‌ബി‌ഐയുടെ സ്‌മോൾ അക്കൗണ്ടിനെക്കുറിച്ച് കൂടുതൽ അറിയാം:

എസ്‌ബി‌ഐ സ്‌മോൾ അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കേണ്ട ആവശ്യമില്ല. എന്നാൽ ഈ അക്കൗണ്ടിൽ നിലനിർത്താൻ കഴിയുന്ന പരമാവധി ബാലൻസ് 50,000 രൂപയാണ്. 50,000 രൂപയിൽ കൂടുതൽ ബാലൻസ് നിലനിർത്തുകയോ അക്കൗണ്ടിലെ മൊത്തം ക്രെഡിറ്റ് ഒരു വർഷത്തിൽ 1,00,000 രൂപയിൽ കവിയുകയോ ചെയ്താൽ കെ‌വൈ‌സി നടപടിക്രമം പൂർത്തിയാകുന്നതുവരെ കൂടുതൽ ഇടപാടുകൾ അനുവദിക്കില്ല.

മിനിമം ബാലൻസ് വേണ്ട; എസ്‌ബിഐയിൽ അക്കൗണ്ട് തുറക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

<strong>പി‌പി‌എഫിന്റെ നിങ്ങൾക്ക് അറിയാത്ത ചില നേട്ടങ്ങൾ ഇവയാണ്</strong> പി‌പി‌എഫിന്റെ നിങ്ങൾക്ക് അറിയാത്ത ചില നേട്ടങ്ങൾ ഇവയാണ്

എസ്‌ബിഐയുടെത് ഉൾപ്പെടെയുള്ള എടിഎമ്മുകളിൽ നിന്ന് പണം പിൻ‌വലിക്കൽ, ആർ‌ടി‌ജി‌എസ്, എൻഇഎഫ്‌ടി, ക്ലിയറിംഗ്, ബ്രാഞ്ച് മുഖേന പണം പിൻവലിക്കൽ, ഓൺലൈൻ ട്രാൻസ്‌ഫർ, ഇഎംഐ തുടങ്ങിയവ ഉൾപ്പെടെ ഒരു മാസം പരമാവധി 4 തവണ മാത്രമേ ഈ അക്കൗണ്ടിൽ നിന്ന് സൗജന്യമായി പണം പിൻവലിക്കാൻ കഴിയൂ. അതിനുശേഷം നടത്തുന്ന ഓരോ പണമിടപാടിനും സർവീസ് ചാർജ് ഈടാക്കുന്നതാണ്.

സ്‌മോൾ അക്കൗണ്ട് ഉടമകൾക്ക് എസ്‌ബി‌ഐ ഒരു റുപേ എടി‌എം-കം-ഡെബിറ്റ് കാർഡ് സൗജന്യമായി നൽകുന്നുണ്ട്, കൂടാതെ എസ്‌ബി‌ഐയുടെ ഈ അക്കൗണ്ടിനായി വാർ‌ഷിക മെയിന്റനൻസ് ചാർജുകളൊന്നും നൽകേണ്ടതില്ല. മതിയായ കെവൈസി ഡോക്യുമെന്റുകൾ ഇല്ലാത്തതുകൊണ്ട് ഈ അക്കൗണ്ടിന് ചില നിയന്ത്രണങ്ങൾ ബാങ്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ബാങ്ക് ആവശ്യപ്പെടുന്ന കൃത്യമായ കെവൈസി ഡോക്യുമെന്റുകൾ നൽകിയാൽ മാത്രമേ ഈ അക്കൗണ്ട് സാധാരണ സേവിംഗ്സ് അക്കൗണ്ടായി പരിഗണിക്കൂ. സ്‌മോൾ അക്കൗണ്ടുകൾക്ക് സാധാരണ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലുള്ള അതേ പലിശനിരക്ക് എസ്‌ബി‌ഐ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു ലക്ഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് പ്രതിവർഷം 3.25% നിരക്കിൽ പലിശ ലഭിക്കും.

English summary

മിനിമം ബാലൻസ് വേണ്ട; എസ്‌ബിഐയിൽ അക്കൗണ്ട് തുറക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

Keep these things in mind when opening an account with SBI
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X