കയ്യിൽ വരുന്ന അധിക പണം പലരും സൂക്ഷിക്കുന്നത് സേവിംഗ്‌സ് അക്കൗണ്ടിലാണ്. എളുപ്പത്തിൽ എടുത്ത് ഉപയോഗിക്കാം, നിക്ഷേപിക്കുന്ന പണം സുരക്ഷിതമായിരിക്കും എന്നിവ സേവിംഗ്‌സ് അക്കൗണ്ടിനെ ആശ്രയിക്കാനുള്ള കാരണങ്ങളാണ്. എന്നാൽ കാണുന്നത് പോലെ അത്ര സിമ്പിളല്ല സേവിംഗ്‌സ് അക്കൗണ്ടിലെ കാര്യങ്ങൾ. കാലങ്ങൾ കഴിയുന്നിടത്തോളം സേവിംഗ്‌സ് അക്കൗണ്ടിൽ സൂക്ഷിക്കുന്ന പണം നിങ്ങളെ ദരിദ്രനാക്കും. ഇത് എങ്ങനെയെന്നും ഏത് രീതിയിൽ ഇതിനെ മറികടക്കാമെന്നും നോക്കാം.
സേവിംഗ്‌സ് അക്കൗണ്ട് ദരിദ്രനാക്കുമോ
ഹ്രസ്വകാലത്തേക്കുള്ള ചെറിയ തുക സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കുന്നതാണ് മികച്ച തീരുമാനം. ഇതേസമയം വലിയ തുക സേവിംഗ്‌സ് അക്കൗണ്ടില്‍ സൂക്ഷിക്കുന്നത് കാലക്രമത്തില്‍ നിക്ഷേപകന ദരിദ്രനാക്കും. എപ്പോഴും സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്ക് വാര്‍ഷിക പണപ്പെരുപ്പ നിരക്കിനേക്കാള്‍ കുറവായിരിക്കും. അതായത് കാലക്രമേണ സേവിംഗ്‌സ് അക്കൗണ്ടിലുള്ള പണത്തിന്റെ മൂല്യം കുറഞ്ഞു വരും.
സാധാരണയായി ബാങ്കുകള്‍ 3-4 ശതമാനമാണ് സേവിംഗ്‌സ് അക്കൗണ്ടിലുള്ള തുകയ്ക്ക് പലിശയായി അനുവദിക്കുന്നത്. എന്നാള്‍ പണപ്പെരുപ്പം ശരാശരിയായി 6 ശതമാനം കണക്കാക്കിയാല്‍ പോലും സേവിംഗ്‌സ് അക്കൗണ്ടിലുള്ള പണത്തിന്റെ വാങ്ങല്‍ ശേഷി കുറയും. ഇതിനാല്‍ സേവിംഗ്‌സ് അക്കൗണ്ടില്‍ ഹ്രസ്വാലത്തേക്കുള്ള പണവും മറ്റു ആവശ്യത്തിന് ഉയര്‍ന്ന ലിക്വിഡിറ്റിയുള്ള മികച്ച ആദായ തരുന്ന പണ്ടിലേക്കും മാറ്റാവുന്നതാണ്.

എന്താണ് മറ്റു സാധ്യതകൾ
സേവിംഗ്‌സ് അക്കൗണ്ട് ഇത്തരത്തിൽ പണി തരുമ്പോൾ ഉയർന്ന ലിക്വിഡിറ്റിയുള്ള സേവിംഗ്‌സ് അക്കൗണ്ടുകളേക്കാൾ ആദായം നൽകുന്ന വഴികൾ കണ്ടെത്തണം. നിക്ഷേപ കാലയളവ് അനുസരിച്ചും റിസ്ക് പ്രൊഫൈൽ അനുസരിച്ചും ലിക്വിഡ്, അൾട്രാ ഷോർട്ട് ടേം, ആർബിട്രേജ് മ്യൂച്വൽ ഫണ്ടുകൾ പരിഗണിക്കാം.
91 ദിവസം മുതൽ 6 മാസം വരെ കാലാവധിയുള്ളവയണിവ. ഉയർന്ന വരുമാനത്തോടൊപ്പം സേവിഗംസ് ബാങ്ക് അക്കൗണ്ടുകളേക്കാൾ ആദായം വാഗ്ദാനം ചെയ്യുന്ന നിക്ഷേപങ്ങൾ ഉയർന്ന പണലഭ്യതയും മൂലധന സംരക്ഷണവും ഉറപ്പു നൽകുന്നു.
നിക്ഷേപം
ലിക്വിഡ്, അൾട്രാ ഷോർട്ട് ടേം, ആർബിട്രേജ് മ്യൂച്വൽ ഫണ്ടുകൾ എന്നിവ ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകളാണ്. ഇവ കമ്പനികളും കേന്ദ്ര/സംസ്ഥാന സർക്കാരുകളും പുറത്തിറക്കുന്ന സർട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ്, കോമേഷ്യൽ പേപ്പർ മുതലായ ഹ്രസ്വകാല സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്നു.
ഈ നിക്ഷേപങ്ങൾക്കെല്ലാം അപകട സാധ്യത അടിസ്ഥാനമാക്കി ക്രെഡിറ്റ് റേറ്റിംഗ് നൽകിയിട്ടുണ്ടാകും. സാധാരണയായി ഇത്തരം ഫണ്ടുകൾ ഉയർന്നതും ക്രെഡിറ്റ് റേറ്റിംഗുള്ള സ്ഥാപനങ്ങളിൽ മാത്രമാണ് നിക്ഷേപിക്കുന്നത്.

റിസ്ക്
ബാങ്ക് നിക്ഷേപങ്ങൾ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷന്റെ 5 ലക്ഷം രൂപയുടെ ഇൻഷൂറൻസ് ലഭിക്കുന്നവയാണ്. ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകൾക്ക് ഇത്തരമൊരു പരിരക്ഷയില്ല. അതിനാൽ ഒരു നിശ്ചിത തലത്തിലുള്ള അപകടസാധ്യത ഈ നിക്ഷേപങ്ങൾക്ക് കാണാം.
സോവറിൻ ബോണ്ടുകൾ, ബ്ലൂ-ചിപ്പ് കമ്പനികൾ നൽകുന്ന AAA റേറ്റിംഗുള്ള ബോണ്ടുകൾ എന്നിവയിൽ നിക്ഷേപിക്കുന്നതിനാൽ ഈ അപകട സാധ്യത മറികടക്കാൻ സാധിക്കും. ഹ്രസ്വകാല ഫണ്ടുകളിൽ പലിശ നിരക്ക് അടിസ്ഥാനപ്പെടുത്തിയുള്ള റിസ്കിന് സാധ്യത കുറവാണ്.

ലിക്വിഡിറ്റി
ആവശ്യമുള്ളപ്പോൾ പിൻവലിക്കാൻ സാധിക്കേണ്ട പണത്തെ പറ്റിയാണ് സംസാരിക്കുന്നത്. ഉയർന്ന ലിക്വിഡിറ്റിയുള്ളവയാണ് ഇത്തരം ഫണ്ടുകൾ. പിൻവലിക്കൽ അപേക്ഷ ലഭിച്ചാൽ 1-2 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പണം ലഭിക്കും. മ്യൂച്വൽ ഫണ്ടുകളിൽ പൂർണമായും ഓൺലൈൻ വഴി നിക്ഷേപിക്കുന്നതിനാൽ നിശ്ചിത ക്ലിക്കുകളിലൂടെ തുക ബാങ്ക് അക്കൗണ്ടിലേക്ക് എത്തും.
ആദായം
ഹ്രസ്വകാല ഡെബ്റ്റ്/ആർബിട്രേജ് ഫണ്ടുകളുടെ ആദായം റിപ്പോ നിരക്കിന്റെ ചലനത്തെ പിന്തുടരുന്നവയാണ്. നിലവിലെ റിപ്പോ നിരക്ക് വർധനവ് ഫണ്ടുകളുടെ റിട്ടേണിൽ വർധനവ് ഉണ്ടാക്കി. നിലവിൽ ഫണ്ടിൽ 6-7 ശതമാനം വരെ യീൽഡ്-ടു- മെച്യൂരിറ്റിയുണ്ട്. അതായത് കാലാവധിയായ 1-3 മാസകാലത്തേക്ക് നിക്ഷേപം തുടരുകയാണെങ്കിൽ ഈ വരുമാനം പ്രതീക്ഷിക്കാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
