സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ നിർണായകമായ റിപ്പോ നിരക്ക് മൂന്ന് തവണയായി മാറ്റമില്ലാതെ തുടരുകയാണ്. ഇത് പലിശ നിരക്കുകൾ കുറയ്ക്കാനുള്ള സാധ്യതയായി വിദഗ്ധർ കാണുമ്പോഴും ചില ബാങ്കുകൾ നിക്ഷേപകർക്ക് മാന്യമായ നിരക്കിലുള്ള പലിശ നൽകുന്നു.
സെപ്റ്റംബർ മാസത്തിൽ വിവിധ ബാങ്കുകൾ പലിശ നിരക്ക് പുതുക്കിയിട്ടുണ്ട്. ഇതിൽ ആക്സിസ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കുകയാണ് ഉണ്ടായത്. അതേസമയം കേരളത്തിൽ നിന്നുള്ള സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്ക് വ്യാഴാഴ്ച പലിശ നിരക്കുകൾ പുതുക്കി. 7.80 ശതമാനം പലിശ ഇപ്പോൾ ഫെഡറൽ ബാങ്കിൽ നിന്ന് നൽകുന്നുണ്ട്.
പലിശ പുതുക്കി ഫെഡറൽ ബാങ്ക്
സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ നിന്നുള്ള ഫെഡറല്‍ ബാങ്ക് 2 കോടിക്ക് താഴെയുള്ള സ്ഥിര നിക്ഷേപ പലിശ നിരക്കാണ് പുതുക്കിയത്. 7 ദിവസം മുതല്‍ 10 വര്‍ഷത്തേക്ക് റെഗുലര്‍ നിക്ഷേപകര്‍ക്ക് 3 ശതമാനം മുതല്‍ 6.60 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 3.50 ശതമാനം മുതല്‍ 7.25 ശതമാനമാണ് ഇക്കാലയളവില്‍ ലഭിക്കുന്ന പലിശ നിരക്ക്.

മുതിര്‍ന്ന പൗരന്മാര്ക്ക് പരമാവധി 7.80 ശതമാനവും റെഗുലര്‍ നിക്ഷേപകര്‍ക്ക് 7.30 ശതമാനം പലിശയും ഫെഡറല്‍ ബാങ്ക് നല്‍കും. 13 മാസം മുതല്‍ 21 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഈ നിരക്ക് ലഭിക്കുന്നത്. പുതുക്കിയ പലിശ നിരക്കുകള്‍ സെപ്റ്റംബര്‍ 21 മുതല്‍ നിലവില്‍ വന്നു.
മറ്റു പലിശ നിരക്കുകൾ
7 ദിവസം മുതല്‍ 29 ദിവസത്തേക്ക് 3 ശതമാനവും 30 ദിവസ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 3.25 ശതമാനം പലിശ നിരക്കുമാണ് ഫെഡറല്‍ ബാങ്ക് നല്‍കുന്നത്. 46 ദിവസം മുതല്‍ 60 ദിവസത്തേക്ക് 4 ശതമാനം, 61 ദിവസം മുതല്‍ 119 ദിവസത്തേക്ക് 4.75 ശതമാനം 120 ദിവസം മുതല്‍ 180 ദിവസത്തേക്ക് 5 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്.
181 ദിവസം മുതല്‍ 270 ദിവസത്തേക്ക് 5.75 ശതമാനം പലിശ നേടാം. 271 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ 6 ശതമാനം പലിശയാണ് ഫെഡറല്‍ ബാങ്ക് നല്‍കുന്നത്. 1 വര്‍ഷം മുതല്‍ 13 മാസത്തേക്ക് 6.80 ശതമാനമാണ് പലിശ നിരക്ക്.
നിക്ഷേപ പരിധിയും പലിശയും ഉയര്‍ത്തി; 60 വയസ് കഴിഞ്ഞ ദമ്പതികള്‍ക്ക് ദിവസം 1,366 രൂപ ലഭിക്കും; പദ്ധതി ഇതാ
21 മാസം മുതല്‍ 2 വര്‍ഷത്തില്‍ താഴെ 6.75 ശതമാനവും 13- 21 മാസത്തേക്ക് 7.30 ശതമാനവും പലിശ നല്‍കും. 2 മുതല്‍ 3 വര്‍ഷ കാലാവലധിയില് 7.05 ശതമാനവും 3-5 വര്‍ഷത്തേക്ക് 6.60 ശതമാനം പലിശയും ലഭിക്കും.
സേവിംഗ്സ് അക്കൗണ്ടിന് 7.15%
7.15 ശതമാനം വരെ പലിശയാണ് ഫെഡറൽ ബാങ്ക് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് നൽകുന്നത്. സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്കുകൾ റിപ്പോ നിരക്കുകളുമായി ബന്ധിപ്പിച്ചാണ് ഫെഡറൽ ബാങ്ക് കണക്കാക്കുന്നത്. T+1 അടിസ്ഥാനത്തിൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് പരിഷ്കരിക്കുമ്പോൾ പലിശ നിരക്കുകൾ മാറും. റസിഡന്റ്/എൻആർഇ/ഒഎൻആർ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിൽ ഈ രീതിയിൽ പലിശ ലഭിക്കും. ദിവസാവസാനം ബാലൻസ് കണക്കാക്കി ത്രൈമാസ അടിസ്ഥാനത്തിൽ പലിശ അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുകയാണ് ചെയ്യുക.
ഫെഡറൽ ബാങ്ക്
കേരളത്തിൽ ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്കാണ് ഫെഡറൽ ബാങ്ക്. 13,85 ബാങ്കിംഗ് ശാഖകളും 1,918 എടിഎമ്മുകളുടെ ശൃംഖലയുമുള്ള സ്വകാര്യ ബാങ്കുകളിലൊന്നായ ഫെഡറൽ ബാങ്ക് രാജ്യത്തുടനീളം നെറ്റ് വർക്കുണ്ട്. 2023 ജൂൺ 30 വരെയുള്ള കണക്ക് പ്രകാരം ബാങ്കിന്റെ മൊത്തത്തിലുള്ള ബിസിനസ് കോമ്പിനേഷൻ (ഡെപ്പോസിറ്റുകളും അഡ്വാൻസുകളും) 4.06 ലക്ഷം കോടി രൂപയാണ്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
