ഡെറ്റ് നിക്ഷേപങ്ങളെ പരിഗണിക്കുമ്പോൾ പ്രധാനമായും ബാങ്ക് സ്ഥിര നിക്ഷേപങ്ങളും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുമാണ് സാധാരണക്കാർ തിരഞ്ഞെടുക്കുന്നത്. മികച്ച പലിശ ലഭിക്കുന്നതും ഉയർന്ന സുരക്ഷയുള്ളതുമായ ബോണ്ടുകൾ മികച്ച വരുമാന സാധ്യതയാണ് നൽകുന്നത്. ഡിജിറ്റലായി നിക്ഷേപിക്കാമെന്നതും വ്യത്യസ്ത കാലാവധികൾ തിരഞ്ഞെടുക്കാമെന്നതും വ്യക്തിഗത താൽപര്യം അനുസരിച്ചുള്ള നിക്ഷേപം സാധ്യമാക്കുന്നു.
കേരളത്തിൽ നിന്നുള്ള ബാങ്കിതര ധനകാര്യ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ്പ് നോൺ കൺവേർട്ടബിൾ ഡിബഞ്ചർ (എൻസിഡി) പുറത്തിറക്കുന്നുണ്ട്. 9.50 ശതമാനം വരെ പലിശ ലഭിക്കുന്ന ഇവയുടെ വിശദാംശങ്ങളറിയാം
മുത്തൂറ്റ് ഫിൻകോർപ്പ്
മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ മുൻനിര കമ്പനിയാണ് മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് (എംഎഫ്എൽ). ഗോൾഡ് ലോൺ ബിസിനസിൽ മാർക്കറ്റ് ലീഡറായ കമ്പനിക്ക് ഇന്ത്യയിലെ നഗര ഗ്രാമ വ്യത്യാസമില്ലാതെ 3,600-ലധികം ശാഖകളുണ്ട്. കമ്പനി പ്രതിദിനം 75,000-ലധികം ഉപഭോക്താക്കളുമായി ബിസിനസിൽ ഏർപ്പെടുന്നു എന്നതുമാണ് സേവനം നൽകുന്നു. തിരുവനന്തപുരമാണ് കമ്പനിയുടെ ആസ്ഥാനം.

എന്താണ് എൻസിഡികൾ
ഓഹരികളാക്കി മാറ്റാൻ സാധിക്കാത്ത കടപത്രങ്ങളെയാണ് നോൺ കൺവേർട്ടബിൾ ഡിബഞ്ചർ എന്ന് വിളിക്കുന്നത്. കോർപ്പറേറ്റ് കമ്പനികൾ ഫണ്ട് ശേഖരണത്തിനായാണ് നോൺ കൺവേർട്ടബിൾ ഡിബഞ്ചറുകൾ പുറത്തിറക്കുന്നത്. ഇവയിൽ നിക്ഷേപിക്കുന്നത് വഴി സ്ഥിര വരുമാനം ലഭിക്കും. കാലാവധിയിൽ നിക്ഷേപം തിരികെ ലഭിക്കുകയും ചെയ്യും. പബ്ലിക്ക് ഇഷ്യു വഴി പുറത്തിറക്കുന്ന നോൺ കൺവേർട്ടബിൾ ഡിബഞ്ചറുകൾ എക്സ്ചേഞ്ചുകളിലൂടെ വാങ്ങാൻ സാധിക്കും. ഇതിനായി ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്.
നിക്ഷേപിക്കുന്നതിന് മുൻപ് നോൺ കൺവേർട്ടബിൾ ഡിബഞ്ചർ ഇഷ്യു ചെയ്യുന്ന കമ്പനിയുടെ വിശ്വാസ്യത പരിശോധിക്കണം. ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾ നൽകുന്ന റേറ്റിംഗും ഒരു സുരക്ഷാ ഘടകമാണ്. ആവശ്യമുള്ളപ്പോൾ വിപണിയിൽ വിറ്റുമാറാം എന്നത് നോണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചറിന്റെ നേട്ടമാണ്.
മുത്തൂറ്റ് ഫിൻകോർപ്പ് എൻസിഡി
മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് 300 കോടി രൂപ വരെ സമാഹരിക്കുന്നതിനായാണ് സെക്യൂർഡ്, റഡീമബിൾ നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകളുടെ XVI ട്രാഞ്ച് III സീരീസ് പ്രഖ്യാപിച്ചത്. മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ നോണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍ വെള്ളിയാഴ്ച മുതല്‍ സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ചിട്ടുണ്ട്. ജനുവരി 25 വരെ സബ്സ്ക്രിപ്ഷൻ ലഭ്യമാകും. ആവശ്യമെങ്കില്‍ നേരത്തെ തന്നെ ഇതു ക്ലോസ് ചെയ്യാനും വ്യവസ്ഥയുണ്ട്.
പലിശ നിരക്ക്
1,000 രൂപയാണ് എൻസിഡികളുടെ മുഖവില. 24 മാസം, 36 മാസം, 60 മാസം, 96 മാസം എന്നിങ്ങനെ കാലാവധിയുള്ള എൻസിഡികളിൽ നിക്ഷേപിക്കാം. ഇവയിൽ നിന്ന് പ്രതിമാസത്തിലോ വാർഷികാടിസ്ഥാനത്തിലോ ക്യുമുലേറ്റീവ് പേയ്‌മെന്റ് ഓപ്‌ഷനിലോ പലിശ വാങ്ങാവുന്നതാണ്. ഇലക്ട്രോണിക് മോഡ് വഴിയാണ് പലിശ നൽകുക.
9.26 ശതമാനം മുതല്‍ 9.75 ശതമാനം വരെ വാര്‍ഷിക യീല്‍ഡ് നല്‍കുന്നവയാണ് ഈ ഡിബഞ്ചറുകള്‍. ക്രിസിലിന്റെ AA-/ Stable റേറ്റിംഗാണ് ഡിബഞ്ചറിന് ലഭിച്ചിട്ടുള്ളത്. ഇവ ബിഎസ്ഇ ഡെറ്റ് മാര്‍ക്കറ്റ് സെഗ്മെന്റില്‍ ലിസ്റ്റ് ചെയ്യുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
അപേക്ഷിക്കേണ്ട വിധം
സിൻഡിക്കേറ്റ് ബാങ്കുകളുമായുള്ള നെറ്റ് ബാങ്കിംഗ്, യുപിഐ, സിൻഡിക്കേറ്റ് ബാങ്ക് എഎസ്ബിഎ, ഡയറക്ട് എഎസ്ബിഎ, ഇഷ്യൂവർ, ലീഡ് മാനേജർ, ബിഎസ്ഇ ലിമിറ്റഡ് എന്നിവയുടെ വെബ്സൈറ്റുകൾ വഴി നിക്ഷേപകർക്ക് എൻസിഡിക്ക് അപേക്ഷിക്കാം. കമ്പനി ശാഖകൾ വഴിയോ മുത്തൂറ്റ് ഫിൻക്രോപ് വൺ എന്ന ആപ്പിൽ ലോഗിൻ ചെയ്തോ നിക്ഷേപിക്കാൻ സാധിക്കും.
എൻസിഡികളിൽ നിക്ഷേപിക്കുന്നവർക്ക് കാലാവധിക്ക് മുൻപ് ഇവയിൽ നിന്ന് പിൻവാങ്ങാൻ സാധിക്കില്ലെന്ന കാര്യം ശ്രദ്ധിക്കണം. ലിസ്റ്റ് ചെയ്ത ശേഷം ആവശ്യമായ ലിക്വിഡിറ്റിയുണ്ടെങ്കിൽ വിൽപ്പന നടത്താം. നിക്ഷേപത്തിന് യാതൊരു വിധ നികുതി ഇളവുകളും ലഭിക്കുകയില്ല.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications