പലിശ നിരക്കിൽ മുൻനിരയിലുള്ളത് സ്വകാര്യ ബാങ്കുകളാണ്. റെഗുലർ നിക്ഷേപകർക്കും മുതിർന്ന പൗരന്മാർക്കും 8 ശതമാനത്തിന് മുകളിൽ പലിശ നൽകുന്ന ബാങ്കുകളായി ഇന്ന് വിപണിയിലുള്ളത് സ്വകാര്യ ബാങ്കുകളാണ്. ഈകൂട്ടത്തിലേക്ക് കേരളത്തിൽ നിന്നുള്ള പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്കിനും ഇനി സ്ഥാനമുണ്ട്.
പലിശ നിരക്ക് പുതുക്കിയതോടെ ഫെഡറൽ ബാങ്കിൽ നിന്ന് ഇനി മുതൽ ലഭിക്കുന്ന ഉയർന്ന നിരക്ക് 8.07 ശതമാനമായി ഉയർന്നു. അതോടൊപ്പം സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്ക് 7.50 ശതമാനമാണ്.
റിപ്പോ നിരക്കുകൾ തൽസ്ഥിതി തുടരുന്ന ഘട്ടത്തിൽ സ്ഥിര നിക്ഷേപമിടാൻ ആഗ്രഹിക്കുന്നവർക്ക് വേഗത്തിൽ സ്ഥിര നിക്ഷേപമിടാമെന്നാണ് നിക്ഷേപ വിദഗ്ധരുടെ അഭിപ്രായം. അടുത്ത 6-9 മാസത്തിനുള്ളില്‍ റിപ്പോ നിരക്ക് കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അനുമാനം. അതോടെ നിക്ഷേപ പലിശ നിരക്കുകളുടെ ആകർഷണവും കുറവും. ഉയര്‍ന്ന പലിശ ലഭിക്കുന്നതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലത്തേക്ക് ഉയര്‍ന്ന പലിശ ലഭിക്കുന്ന സ്ഥിര നിക്ഷേപങ്ങളെ ഉപയോഗപ്പെടുത്തുന്നതാകും ബുദ്ധി. ഫെഡറൽ ബാങ്കിലെ നിക്ഷേപ പലിശ പരിശോധിക്കാം.

പലിശ പുതുക്കി
ഫെഡറൽ ബാങ്ക് 2 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 77 അടിസ്ഥാന നിരക്കാണ് വർധിപ്പിച്ചത്. 13 മാസം കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് റെഗുലർ നിക്ഷേപകർക്ക് 7.30 ശതമാനവും മുതിർന്ന പൗരന്മാർക്ക് 8.07 ശതമാനവും പലിശ ലഭിക്കും.
പുതുക്കിയ പലിശ നിരക്കുകൾ പരിമിത കാലത്തേക്ക് മാത്രമേ ലഭ്യമാവുകയുള്ളൂ എന്നാണ് ഫെഡറൽ ബാങ്ക് അറിയിക്കുന്നത്. ഇതോടെ റെഗുലർ നിക്ഷേപകർക്ക് 3-7.30 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 3.50- 8.07 ശതമാനം പലിശയും ബാങ്കിൽ നിന്ന് ലഭിക്കും.
മറ്റു പലിശ നിരക്കുകൾ
7 മുതൽ 29 ദിവസങ്ങൾക്കുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 3 ശതമാനം പലിശയാണ് റെഗുലർ നിക്ഷേപകർക്ക് നൽകുന്നത്. 30 മുതൽ 45 ദിവസം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 3.25 ശതമാനവും 46 ദിവസം മുതൽ 60 ദിവസം വരെ 4 ശതമാനവും 61 ദിവസം മുതൽ 90 ദിവസം വരെ 4.75 ശതമാനവും 91 മുതൽ 119 ദിവസ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.75 ശതമാനവും പലിശ ലഭിക്കും.
120 മുതൽ 180 ദിവസ കാലാവധിയിൽ 5 ശതമാനാണ് പലിശ നിരക്ക്. 181 ദിവസം മുതൽ 270 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.75 ശതമാനവും 271 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ 6 ശതമാനവും പലിശ ലഭിക്കും.
1 വർഷം മുതൽ 15 മാസത്തിൽ താഴെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 6.80 ശതമാനവും 15 മാസം മുതൽ 2 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 7.25 ശതമാനവുമാണ് റെഗുലർ നിക്ഷേപകർക്കുള്ള പലിശ നിരക്ക്.
രണ്ട് വർഷത്തിൽ കൂടുതലും മുതൽ മൂന്ന് വർഷത്തിൽ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.75 ശതമാനമാണ് പലിശ. മൂന്ന് വർഷം മുതൽ 10 വർഷത്തേക്ക് 6.60 ശതമാനമാണ് പലിശ നിരക്ക്. 5 വർഷത്തിന് മുകളിൽ മുതിർന്ന പൗരന്മാർക്ക് 7.25 ശതമാനം പലിശ ലഭിക്കും.
സേവിംഗ്സ് അക്കൗണ്ടിൽ 7.15 ശതമാനം
ഫെഡറൽ ബാങ്കിന്റെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് 7.15 ശതമാനം വരെ പലിശ ലഭിക്കുന്നുണ്ട്. ഫെഡറൽ ബാങ്ക് സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്കുകൾ റിപ്പോ നിരക്കുകളുമായി ബന്ധിപ്പിച്ചിരിക്കുന്നവയാണ്. T+1 അടിസ്ഥാനത്തിൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് പരിഷ്കരിക്കുമ്പോൾ പലിശ നിരക്കുകൾ മാറും.
റസിഡന്റ്/എൻആർഇ/ഒഎൻആർ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളിൽ ഈ പലിശ ലഭിക്കും. ദിവസാവസാനം ബാലൻസ് കണക്കാക്കി ത്രൈമാസ അടിസ്ഥാനത്തിൽ പലിശ അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുകയാണ് ചെയ്യുക.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
