രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് ഇന്ന് സഭയില്‍ അവതരിപ്പിക്കും. ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ കന്നി ബജറ്റ് കൂടിയാണിത്. മന്ത്രിയായി അധികാരമേറ്റ് പതിനഞ്ചാം ദിവസം ബജറ്റ് അവതരിപ്പിക്കപ്പെടുന്നതും കേരള ചരിത്രത്തില്‍
രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് ഇന്ന് സഭയില്‍ അവതരിപ്പിക്കും. ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ കന്നി ബജറ്റ് കൂടിയാണിത്. മന്ത്രിയായി അധികാരമേറ്റ് പതിനഞ്ചാം ദിവസം ബജറ്റ് അവതരിപ്പിക്കപ്പെടുന്നതും കേരള ചരിത്രത്തില്‍ ഇതാദ്യം. അടിമുടി മാറ്റങ്ങളുമായി മന്ത്രി സഭയെ അണിനിരത്തി ജനങ്ങളെ ആശ്ചര്യപ്പെടുത്തിയ പിണറായി സര്‍ക്കാര്‍ ആതേ വിസ്മയവും പ്രതീക്ഷയും ബജറ്റിലൂടെയും തുടരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

കോവിഡ് വെല്ലുവിളിയായി തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ മേഖലയ്ക്ക് തന്നെയായിരിക്കും ബജറ്റില്‍ പ്രാധാന്യം നല്‍കുക. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ദാരിദ്ര്യ നിര്‍മാര്‍ജനം , കാര്‍ഷിക ഉത്പാദനം വര്‍ധിപ്പിക്കുക തുടങ്ങി നിരവധി ലക്ഷ്യങ്ങള്‍ സര്‍ക്കാറിന് മുന്നിലുണ്ട്.
ജനങ്ങള്‍ക്ക് പുതിയ വരുമാന മാര്‍ഗം സൃഷ്ടിച്ചു നല്‍കുക എന്നതാകും ധനമന്ത്രിയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളികളില്‍ ഒന്ന്്. 2021 ജനുവരി 15ന് ആയിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം. സര്‍ക്കാര്‍ തുടരുന്നതിനാല്‍ അതേ ബജറ്റിന്റെ തുടര്‍ച്ച തന്നെയായിരിക്കും അവതരിപ്പിക്കാന്‍ സാധ്യതയെന്നാണ് പ്രതീക്ഷിക്കുന്നത്.
20,000 പേര്‍ക്ക് ജോലി നല്കുന്ന 2500 പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍, അഞ്ച് വര്‍ഷം കൊണ്ട് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ 25 ശതമാനം കുറവ് വരുത്താനുള്ള പദ്ധതി, 2021-22 ല്‍ എട്ടുലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും, മൂന്ന് വ്യവസായിക ഇടനാഴികള്‍ക്കായി 50,000 കോടി രൂപയുടെ പദ്ധതി, ശമ്പള പരിഷ്കരണം, ക്ഷേമ പെന്‍ഷനില്‍ വര്‍ദ്ധനവ്, എന്നിവയായിരുന്നു കഴിഞ്ഞ ബജറ്റിലെ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍.
കാവിഡിന്റെ തിരിച്ചടികളില്‍ നിന്നും പതിയെ സാമ്പത്തിക മേഖല ഉണര്‍വായി വരുന്ന സാഹചര്യത്തിലായിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും ലോക്ക് ഡൗണും മറ്റ് നിയന്ത്രണങ്ങളും കര്‍ശനമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അടങ്കലില്‍ ഗണ്യമായ വര്‍ധന ആവശ്യമാണ്.വിപണിയെ ചലിപ്പിക്കാന്‍ ജനങ്ങളുടെ കൈയില്‍ പണം എത്തിക്കേണ്ടതുണ്ടെന്ന് ധനമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.
കടം പിരിവ് കുറക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. നികുതിയിതര വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ വേണം. കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ ഉലഞ്ഞിരിക്കുന്ന കേരളത്തിന്റെ ചെറുകിട സംരംഭക മേഖല, കാര്‍ഷിക രംഗം തുടങ്ങിയവയ്ക്കായി പദ്ധതികള്‍ ആവശ്യമാണ്. സംസ്ഥാനത്തിന്റെ പൊതു കടം ഉയരുന്ന സാഹചര്യത്തില്‍ വരുമാന വര്‍ധനവിന് നടപടികള്‍ സ്വീകരിച്ചേക്കും. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് സംസ്ഥാനത്തെ കരകയറ്റുക എന്ന വലിയ ഉത്തരവാദിത്തവും പുതിയ ധനമന്ത്രിക്ക് മുന്നിലുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications