തിരുവനന്തപുരം: പ്രവാസികളെയും കരുതലോടെ ചേര്‍ത്തു പിടിച്ചുകൊണ്ട് രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ്്. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രവാസി പുനരധിവാസത്തിനായി 1,000 കോടി രൂപയുടെ വായ്പാ പദ്ധതി
തിരുവനന്തപുരം: പ്രവാസികളെയും കരുതലോടെ ചേര്‍ത്തു പിടിച്ചുകൊണ്ട് രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ്്. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രവാസി പുനരധിവാസത്തിനായി 1,000 കോടി രൂപയുടെ വായ്പാ പദ്ധതിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാധാരണ വായ്പാ നിരക്കുകളെക്കാളും കുറഞ്ഞ പലിശ നിരക്ക് മാത്രമേ ഈ വായ്പകളില്‍ നിന്നും ഈടാക്കുകയുള്ളൂ.

കോവിഡ് കാരണം തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് നാട്ടില്‍ പുതുതായി സംരഭങ്ങളോ സ്വയം തൊഴിലോ ആരംഭിക്കുവാന്‍ ഈ വായ്പാ പദ്ധതി സഹായകമാകും. കോവിഡ് സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങേണ്ടി വന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്ക് വായ്പാ പദ്ധതി ആശ്വാസകരമാകും. വായ്പയ്ക്കായുളള പലിശ ഇളവിനായി 25 കോടി വകയിരുത്തുമെന്നും ബജറ്റില്‍ പറയുന്നു. കൂടാതെ പ്രവാസി ക്ഷേമത്തിനായുള്ള ബജറ്റ് വിഹിതം 170 കോടി രൂപയാക്കി ഉയര്തതുമെന്നും ധനമന്ത്രി ബജറ്റില്‍ പറഞ്ഞു.
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കത്തില്‍ നിന്നും കേരളത്തെ കരകയറ്റാനുള്ള പരിശ്രമങ്ങളാണ് രണ്ടാം പിണറായി സര്‍ക്കാര്‍ നടത്തി വരുന്നത്. അതിനാല്‍ തന്നെ ആരോഗ്യമേഖലയ്ക്കായിരുന്നു ഇത്തവണത്തെ ബജറ്റില്‍ പ്രാമുഖ്യം നല്കിയിരുന്നതും. മതിയായ സംവിധാനങ്ങളോടെ ആരോഗ്യമേഖലയെ സുസജ്ജമാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് ബജറ്റ് ഈന്നല്‍ നല്‍കുന്നത്. 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കന്നി ബജറ്റില്‍ പുതിയ നികുതികളോ നികുതി വര്‍ധനവോ ധനമന്ത്രി അവതരിപ്പിച്ചിട്ടില്ല. നികുതിയില്‍ ഒറ്റത്തവണയായുള്ള തീര്‍പ്പാക്കലും സര്‍ക്കാര്‍ തുടരും
എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ വ്യാപാരികളെ സമ്മര്‍ദത്തിലാക്കി സര്‍ക്കാര്‍ നികുതി പിരിക്കുകയില്ല എന്നും ബജറ്റലൂടെ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം കോവിഡ് വ്യാപനം ശമിക്കുകയും ജനജീവിതം സാധാരണനിലയിലേക്കാവുകയും ചെയ്യുമ്പോള്‍ നികുതി, നികുതിയേതര വരുമാനം വര്‍ധിപ്പിക്കേണ്ടി വരുമെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
