കൂടിയും കുറഞ്ഞുമുള്ള രീതി തുടർന്ന് കേരളത്തിലെ സ്വർണ വില. ഓഗസ്റ്റ് മാസാംരംഭത്തിൽ ഒന്നാം തീയതി പവന് 80 രൂപ കൂടിയെങ്കിലും കേരളത്തിൽ ബുധനാഴ്ച സ്വർണ വിലയിൽ വലിയ ഇടിവാണ് സംഭവിച്ചത്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ചൊവ്വാഴ്ച കുറഞ്ഞു.
5,510 രൂപയാണ് ചൊവ്വാഴ്ച കേരള വിപണിയിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില. പവന് 44,080 രൂപയാണ് വില. ചൊവ്വാഴ്ച ഗ്രാമിന് 5,540 രൂപയും പവന് 44,320 രൂപയുമായിരുന്നു കേരള വിപണിയിലെ വില. ആഗോള വിപണിയിലെ ചലനങ്ങളെയാണ് സ്വർണ വില പിന്തുടരുന്നത്.
ആഗോള വിപണിയിൽ ചൊവ്വാഴ്ച ഡോളർ ശക്തമായതിനെ തുടർന്ന വലിയ തോതിൽ സ്വർണ വില ഇടിഞ്ഞിരുന്നു. ഔൺസിന് 1,965.62 ഡോളറിൽ വ്യാപാരം ആരംഭിച്ച സ്വർണം 1,944.40 ഡോളറിലാണ് ക്ലോസ് ചെയ്തത്. എന്നാൽ ഫിച്ച് യുഎസിന്റെ ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തിയതിനെത്തുടർന്ന് യുഎസ് ഡോളറും ട്രഷറി യീൽഡും ഇടിഞ്ഞത് ബുധനാഴ്ച സ്വർണ വില ഉയർത്തി. സ്വർണ വില ഔൺസിന് 0.2 ശതമാനം ഉയർന്ന് 1,948.43 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

കേരളത്തിൽ പവന് എന്ത് വില വരും
പവന് 44,080 രൂപയാണ് ബുധനാഴ്ചത്തെ വില. എന്നാൽ ഈ വിലയ്ക്ക് സ്വർണം വാങ്ങാൻ കഴിയില്ലെന്നതാണ് യാഥാർഥ്യം. സ്വർണ വിലയോടൊപ്പം വാങ്ങുന്ന ആഭരണത്തിന്റെ ഭംഗിയും വലിപ്പവും നികുതികളും ചേർത്തൊരു തുക കൂടി അടച്ചാലാണ് സ്വർണാഭരണം വാങ്ങാൻ സാധിക്കുക.
സ്വര്‍ണത്തിന്റെ വിലയോടൊപ്പം പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് തുടങ്ങിയവ ചേര്‍ത്താണ് ആഭരണ വില കണക്കാക്കുന്നത്. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണ വിലയെ ആഭരണത്തിന്റെ ഭാരം കൊണ്ട് ഗുണിച്ചാണ് വില കണക്കാക്കുന്നത്. ഇതിനോടൊപ്പം പണിക്കൂലിയും 3 ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും ഈടാക്കും.
3 പവന്റെ ഒരു മാല വാങ്ങൻ
22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ ബുധനാഴ്ച ഈടാക്കുന്ന വില 44,080 രൂപയാണ്. 5,510 രൂപയാണ് ഗ്രാമിന് ഈടാക്കുന്ന വില. 3 പവന്‍ സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ സ്വർണ വില 1,32,240 രൂപ( 44,080*3) രൂപ വരും. ഇതിനോട് 5 ശതമാനം പണിക്കൂലി ചേർത്താൽ 6,612 രൂപ (1,32,240*5%) ഈ ഇനത്തിൽ നൽകണം. ഇതടക്കം 1,38,852 രൂപ ഒരു പവന് വില വരും.
ഈ തുകയുടെ 3 ശതമാനം ജിഎസ്ടി ഈടാക്കും. 4,165 രൂപയാണ് ജിഎസ്ടി. ഹാൾമാർക്കിംഗ് ചാർജായി 45 രൂപയും ചേർക്കുമ്പോൾ 1,43,053 രൂപയാണ് 3 പവന്റെ മാല വാങ്ങുമ്പോൾ വരുന്ന ഏകദേശ വില. പണിക്കൂലി അനുസരിച്ച് വിലയിൽ വ്യത്യാസം വരും. ഡിസൈൻ ആഭരണങ്ങൾ വാങ്ങുമ്പോൾ ഉയർന്ന പണിക്കൂലി നൽകേണ്ടി വരും.
More From GoodReturns

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവില കുതിക്കുന്നു: കേരളത്തിൽ പവൻ വില ഒരു ലക്ഷം കടന്നു, വിപണിയിലെ ഞെട്ടിക്കുന്ന മാറ്റങ്ങൾ

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

യുഎഇയിൽ സ്വർണവില കുറവ്: നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുമ്പോൾ ഈ കസ്റ്റംസ് നിയമങ്ങൾ അറിഞ്ഞിരിക്കണം!

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ



Click it and Unblock the Notifications