സ്വര്‍ണം മോഹിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കി കേരള വിപണയിലെ സ്വര്‍ണ വില. തുടര്‍ച്ചയായ നാലാം ദിവസവും വില കുറഞ്ഞതോടെ ഓഗസ്റ്റ് മാസത്തിലെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് വെള്ളിയാഴ്ച സ്വര്‍ണ വിലയെത്തി. ആഗോള സാഹചര്യങ്ങള്‍ക്ക് അടിസ്ഥാനമായാണ് സ്വര്‍ണ വില കുറയുന്നതെങ്കിലും ആഘോഷ വിവാഹ സീസണുകള്‍ അടുത്തിരിക്കെ വില കുറയുന്നത് വിപണിയില്‍ ആവശ്യക്കാരെ ഉയര്‍ത്തും.
വെള്ളിയാഴ്ച 120 രൂപയാണ് കേരള വിപണിയില്‍ ഒരപ പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത്. ഗ്രാമിന് 15 രൂപയും കുറഞ്ഞു. വെള്ളിയാഴ്ച 5,455 രൂപയാണ് കേരളത്തില്‍ ഒരു ഗ്രാമിന് ഈടാക്കുന്ന വില. ഒരു പവന് 43,640 രൂപ നല്‍കേണ്ടി വരും. നാല് ദിവസം തുടര്‍ച്ചയായി വില കുറഞ്ഞതോടെ ഈ ആഴ്ചയില്‍ മാത്രം 480 രൂപ സ്വര്‍ണ വിലയില്‍ ഇടിവ് വന്നു.

വില താഴോട്ട്
ആഴ്ചയിലെ ആദ്യ ദിവസം, ഓഗസ്റ്റ് 7 ന് 44,120 രൂപയിലായിരുന്നു സ്വര്‍ണ വില. ആദ്യ ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ചൊവ്വാഴ്ച മുതലാണ് ഇടിയാന്‍ തുടങ്ങിയത്. ഓഗസ്റ്റ് 8 ന് 80 രൂപ കുറഞ്ഞ് 44,040 രൂപയിലെത്തി.
ഓഗസ്റ്റ് 9 തിന് വീണ്ടും 80 രൂപ കുറഞ്ഞ് 43,960 രൂപയിലാണ് സ്വര്‍ണ വില എത്തിയത്. വ്യാഴാഴ്ച പവന് 200 രൂപ കുറഞ്ഞ് 43,760 രൂപയിലായിരുന്നു ഇന്നലത്തെ സ്വര്‍ണ വില. ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയ 44,320 രൂപയാണ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്.
മാല വാങ്ങാൻ
സ്വർണത്തിന്റെ മാർക്കറ്റ് വിലയിൽ ആഭരണം വാങ്ങാൻ സാധിക്കുകയില്ല. സ്വർണത്തിന്റെ വിലയ്ക്കൊപ്പം വിവിധ ചാർജുകൾ ചേർന്നതാണ് ആഭരണത്തിന്റെ വില. പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് തുടങ്ങിയവ പവന്റെ വിലയോടൊപ്പം ചേര്‍ത്താണ് ആഭരണ വില കണക്കാക്കുന്നത്. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണ വിലയെ ആഭരണത്തിന്റെ ഭാരം കൊണ്ട് ഗുണിച്ചാണ് വില കണക്കാക്കുന്നത്. ഇതിനോടൊപ്പം പണിക്കൂലിയും 3 ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും ഈടാക്കും.
3 പവന്റെ മാല
വെള്ളിയാഴ്ച ഒരു പവൻ സ്വർണത്തിന് കേരളത്തിൽ ഈടാക്കുന്ന നിരക്ക് 43,640 രൂപയാണ്. 3 പവന്‍ വാങ്ങുമ്പോൾ സ്വർണത്തിന് മാത്രമായി 1, 30,920 രൂപ (43,640*3) രൂപ നൽകണം. കുറഞ്ഞ ഡിസെെനുള്ള മാലയ്ക്ക് 5 ശതമാനം പണിക്കൂലി ജുവലറി ഈടാക്കുമ്പോൾ 6,546 രൂപ നൽകണം. പണിക്കൂലി കൂടി ചേരുമ്പോൾ 1,37,466 രൂപയാകും. ഇതിനോട് 3 ശതമാനം ജിഎസ്ടിയായ 4,124 രൂപയും ഹാൾമാർക്കിംഗ് ചാർജായി 45 രൂപയും ചേർന്നതാണ് മൊത്തത്തിലുള്ള ബിൽ തുക.
അതായത് 5 ശതമാനം പണിക്കൂലിയുള്ള 3 പവന്റെ സ്വർണമാല വാങ്ങാൻ ഏകദേശം, 1,41,635 രൂപ നൽകണം. ഓഗസ്റ്റ് 2 ന് 44,080 രൂപ നിലവാരത്തിൽ 1,43,053 രൂപയാണ് 3 പവന്റെ മാല വാങ്ങാൻ നൽകേണ്ടി വന്ന വില. ഇന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 1,418 രൂപ കുറവുണ്ട്.
ആഗോള വിപണിയിൽ ഇടിയുന്നു
സ്വർണ വില കാത്തിരുന്ന യുഎസ് പണപ്പെരുപ്പ ഡാറ്റ വിപണി പ്രതീക്ഷിച്ചതിലും തണുത്തതായതിനാൽ വെള്ളിയാഴ്ച സ്വർണവില ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. അന്താരാഷ്ട്ര വിപണിയിൽ ഓൺസിന് 1,913.05 ഡോളർ എന്ന നിലയ്ക്കാണ് സ്വർണ വില. ഈ ആഴ്ചയിൽ 1.4 ശതമാനം ഇടിവാണ് സ്വർണ വിലയിലുണ്ടായത്.
പലിശ നിരക്ക് വർധിക്കുമെന്ന സൂചന വരുമ്പോഴാണ് സ്വർണ വില ഇടിയുന്നത്. പലിശ നിരക്കുയരുമ്പോൾ ബോണ്ട് യീൽഡും ഡോളറും ശക്തമാകുന്നതിനാൽ നിക്ഷേപകർ സ്വർണം ഉപേക്ഷിക്കുന്നതാണ് വില ഇടിയാൻ കാരണം.
More From GoodReturns

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; കേരളത്തെ അപേക്ഷിച്ച് പവന് ലാഭം 6,200 രൂപ!

ദുബായ് സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്!

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടക്കം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ അറിയാം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ആഗോള വിപണി അവധി; സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു, ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

സ്വർണ്ണവിലയിൽ തിങ്കളാഴ്ചത്തെ മാറ്റങ്ങൾ: നിക്ഷേപകർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ



Click it and Unblock the Notifications