ഹാവൂ, ആശ്വാസം; സ്വർണ്ണ വിലയിൽ കുറവ്, ഇന്നത്തെ വില അറിയാം

റോക്കറ്റു പോലെ കുതിച്ചുയരുകയായിരുന്നു സ്വർണ്ണ വില. കഴിഞ്ഞയാഴ്ച ഈ മാസത്തെ ഉയർന്ന വിലയിലേക്ക് സ്വർണം എത്തി. പവന് 45,280 രൂപ. ഗ്രാമിന് 5660 രൂപ. ആഭരണ പ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നതായിരുന്നു ഓരോ ദിവസത്തെയും സ്വർണ്ണ വില. എന്നാൽ ഈ ആഴ്ചയുടെ ആദ്യ ദിവസത്തെ വില ആശ്വാസവും പ്രതീക്ഷയും നൽകുന്നതാണ്.

തുടർച്ചയായി നാലുദിവസം വർദ്ധിച്ച സ്വർണ്ണ വില ഇന്ന് കുറഞ്ഞു. വലിയ കുറവില്ല എങ്കിലും ആഴ്ചയുടെ തുടക്കത്തിൽ തന്നെ സ്വർണ്ണവിലയിൽ കുറവുണ്ടായത് പ്രതീക്ഷ നൽകുന്നതാണ്. ഇന്നലെ ഒരു ഗ്രാം സ്വർണ്ണത്തിന് 5,660 രൂപയാണ് വിലയെങ്കിൽ ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന് 5,635 രൂപയാണ്. 25 രൂപയുടെ കുറവ്. ഒരു പവൻ സ്വർണ്ണത്തിന് 200 രൂപ കുറഞ്ഞ് 45,080 രൂപയിലെത്തി.

ഹാവൂ, ആശ്വാസം; സ്വർണ്ണ വിലയിൽ കുറവ്, ഇന്നത്തെ വില അറിയാം

കഴിഞ്ഞ മാസത്തിലെ അവസാന ദിനങ്ങളുടെ തുടർച്ചയായി ഒക്ടോബറിന്റെ ആദ്യ ദിനങ്ങളിലും സ്വർണ വിലയില്‍ വലിയ ഇടിവായിരുന്നു രേഖപ്പെടുത്തിയത്.

ഒക്ടോബർ അഞ്ചാം തീയ്യതിയാണ് സ്വർണ്ണം ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയത്. ഗ്രാമിന് 5,240 രൂപയും പവന് 41,920 രൂപയും. എന്നാൽ ആ വില 12 തീയ്യതിയാകുമ്പോഴേക്കും 43000ന് മുകളിലെത്തി. പവന് 1,120 രൂപയാണ് ശനിയാഴ്ച വര്‍ധിച്ചത്. അതോടെ സ്വർണ്ണ വില 44,320ലേക്കെത്തി. 21ആം തീയ്യതിയാണ് സ്വർണ്ണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണ്ണത്തിന് 45,280 രൂപയായിരുന്നു അന്നത്തെ വില.

അതേ സമയം ഇന്ന് വില കുറഞ്ഞെങ്കിലും വരും ദിവസങ്ങളിൽ സ്വർണത്തിന്റെ വില വർദ്ധിക്കും എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നവംബർ പകുതിയോടെ സ്വർണവില ​ഗ്രാമിന് 7000 രൂപ കടക്കാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധർ പറയുന്നത്. നിലവിലെ വിപണി വിലയിൽ നിന്ന് ഏകദേശം 5000 രൂപ വർധിച്ച് പവന് 49000 രൂപക്ക് അടുത്തെത്തും. ​ഗ്രാമിന് 600 രൂപയുടെ വർധനവുണ്ടാകും. ആഗോളതലത്തിലും ആഭ്യന്തര വിപണിയിലും ബുളീയന് (നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങൽ) അനുകൂലമായ അന്തരീക്ഷം നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സ്വർണത്തിന്റെയും വെള്ളിയുടെയും വില ഉയരുമെന്ന പ്രതീക്ഷയെന്ന് വിശകലന വിദഗ്ധർ പറഞ്ഞു. നിലവിൽ ബുളീയന് അനുയോജ്യമായ അന്തരീക്ഷമാണ്. യുദ്ധം, യുഎസ് ഫെഡറൽ റിസർവിൽ നിന്നുള്ള പ്രതികൂലാവസ്ഥ, സെൻട്രൽ ബാങ്കുകളുടെ ആവശ്യകത, ഫിസിക്കൽ ഡിമാൻഡ് വർധന എന്നിവയെല്ലാം സ്വർണ വിലയിൽ വർധനവിന് കാരണമാകുന്ന ഘടകങ്ങളാണെന്നാണ് വിലയിരുത്തൽ.


ശരീരത്തോട് ചേർന്ന് നിൽക്കുന്ന ആഭരണം എന്നതിനപ്പുറം സുരക്ഷിതമായ നിക്ഷേപമാർഗം കൂടിയാണ് സ്വർണ്ണം. സ്വർണ്ണത്തിൽ നിക്ഷേപം നടത്താൻ നിരവധി മാർഗ്ഗങ്ങളുണ്ട്.


1.ഡിജിറ്റൽ ഗോൾഡ്

വാങ്ങാൻ ഏറ്റവും എളുപ്പമുള്ളതാണ് ഡിജിറ്റൽ ഗോൾഡ്. അതുപോലെ നിക്ഷേപം നടത്താനും. നിരവധി ബാങ്കുകളും ഫിൻടെക് പ്ലാറ്റ്ഫോമുകളും നിക്ഷേപകരെ ഡിജിറ്റൽ സ്വർണ്ണം വാങ്ങാൻ സഹായിക്കുന്നുണ്ട്.

2.ഗോൾഡ് ഇടിഎഫ്

ഗോൾഡ് ഇടിഎഫ് , അല്ലെങ്കിൽ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് ചരക്ക് അധിഷ്ഠിത മ്യൂച്വൽ ഫണ്ടാണ് . ഈ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ വ്യക്തിഗത സ്റ്റോക്കുകൾ പോലെ പ്രവർത്തിക്കുകയും സ്റ്റോക്ക് എക്സ്ചേഞ്ചിൽ സമാനമായി ട്രേഡ് ചെയ്യുകയും ചെയ്യുന്നു. അതായത്


നിങ്ങളുടെ നിക്ഷേപത്തിന്റെ ഭൂരിഭാഗവും ഭൗതിക സ്വർണ്ണത്തിലേക്കും ബാക്കിയുള്ളത് ഡെറ്റ് ഇൻസ്ട്രുമെന്റുകളിലേക്കും പോകുന്നു.

3. സോവറിൻ ഗോൾഡ് ബോണ്ടുകൾ

സോവറിൻ ഗോൾഡ് ബോണ്ടുകൾ അല്ലെങ്കിൽ എസ്ജിബികൾ ഒരു ഗ്രാം സ്വർണ്ണത്തിൽ രേഖപ്പെടുത്തിയ സർക്കാർ സെക്യൂരിറ്റികളാണ്. നിക്ഷേപകർ ഇഷ്യൂ വില പണമായി നൽകണം, കാലാവധി പൂർത്തിയാകുമ്പോൾ ബോണ്ടുകൾ പണമായി റിഡീം ചെയ്യപ്പെടും. ഇന്ത്യാ ഗവൺമെന്റിന് വേണ്ടി റിസർവ് ബാങ്കാണ് ബോണ്ട് ഇഷ്യു ചെയ്യുന്നത്.

4. ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ

സ്വർണ്ണ ശേഖരത്തിൽ നേരിട്ടോ അല്ലാതെയോ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളാണ് ഗോൾഡ് ഫണ്ടുകൾ . നിക്ഷേപം സാധാരണയായി സ്വർണ്ണം ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സിൻഡിക്കേറ്റുകൾ, ഫിസിക്കൽ ഗോൾഡ്, ഖനന കമ്പനികളുടെ സ്റ്റോക്കുകൾ എന്നിവയിലാണ് നടത്തുന്നത്. ചരക്ക് അതിന്റെ ഭൗതിക രൂപത്തിൽ വാങ്ങാതെ തന്നെ ഒരു അസറ്റിൽ നിക്ഷേപിക്കാനുള്ള സൗകര്യപ്രദമായ മാർഗമാണിത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X