ആഭരണ പ്രേമികൾക്ക് സന്തോഷം പകരുന്ന വാർത്തകളല്ല 2024ന്റെ തുടക്കത്തിൽ പുറത്ത് വരുന്നത്. സ്വർണ്ണത്തിന്റെ വില റോക്കറ്റ് പോലെ മുകളിലേക്ക് കുതിച്ചുയരുകയാണ്. 47,120 രൂപയായിരുന്നു ഡിസംബർ 28ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില. 2023ൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയായിരുന്നു അത്. എന്നാൽ പിന്നീടുള്ള ദിവസം സ്വർണ്ണത്തിന്റെ വില ചെറുതായി കുറഞ്ഞു. 2024 ജനുവരി ഒന്നിന് 46,840 ലേക്ക് വില എത്തി.
വീണ്ടും 47000 തൊട്ടു
ഒരു ഗ്രാം സ്വർണ്ണത്തിന് ഇന്ന് 5,875 രൂപയാണ് വില. അതായത് പവന് 47,000 രൂപ. ഇന്നലെയുള്ള വിലയെ അപേക്ഷിച്ച് 160 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന് വർദ്ധിച്ചത്.

ഡിസംബർ മാസം ആരംഭിക്കുമ്പോൾ 46,160 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് വില. എന്നാൽ 4 ആം തീയതി ആയപ്പോഴേക്കും വില 47,080 രൂപയിലേക്കെത്തി. അതായത് 1 ഗ്രാം സ്വർണ്ണത്തിന് 5,885 രൂപ. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ സ്വർണ്ണവില താഴേക്ക് പതിച്ചു. 10 ആം തീയ്യതിയിൽ വില 45,720 ലേക്കെത്തി. 13 ആം തീയ്യതിയിൽ വീണ്ടും കുറഞ്ഞു. അന്ന് ഒരു പവൻ സ്വർണ്ണത്തിന് 45,320 രൂപയായിരുന്നു വില. ഏറിയും കുറഞ്ഞും ഒരാഴ്ച പിന്നിട്ടപ്പോൾ വീണ്ടും സ്വർണ്ണ വില 46000 കടന്നു. 20 തീയ്യതിയിലെ വില 46,200. ക്രിസ്തുമസിന്റെ അന്ന് പവന് 46,560 രൂപയിലാണ് വ്യാപാരം നടന്നത്.
വില ഉയരാൻ സാധ്യത
നിലവിൽ ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. 2008 മുതൽ കൃത്യമായി പറഞ്ഞാൽ ലോകത്തെ പിടിച്ചുകുലുക്കിയ ആഗോള സാമ്പത്തികമാന്ദ്യത്തിനു ശേഷമാണ് നിക്ഷേപകരുടെ നോട്ടം സ്വർണത്തിൽ പതിഞ്ഞത്. സ്വർണത്തിൽ നിക്ഷേപിച്ചാൽ നഷ്ടമുണ്ടാകില്ലെന്ന വിശ്വാസവും ഇതിന് ആക്കം കൂട്ടുന്നു. 2007 കാലയളവിൽ വെറും 10,000 രൂപയുണ്ടായിരുന്ന സ്വർണത്തിന് ഇന്ന് വില നാലിരട്ടിയാണ്.
2020 ന് ശേഷമുള്ള ഏറ്റവും വലിയ വാർഷിക നേട്ടമാണ് സ്വർണം 2023 ൽ രേഖപ്പെടുത്തിയത്. അടുത്ത വർഷത്തിന്റെ തുടക്കത്തിൽ യുഎസ് പലിശനിരക്ക് വെട്ടിക്കുറയ്ക്കാനുള്ള സാധ്യതയും ഉക്രെയ്ൻ യുദ്ധവും മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയുമാണ് സുരക്ഷിത നിക്ഷേപമായ സ്വർണത്തിന്റെ ഡിമാന്റ് വർധിപ്പിച്ചത്. ഈ സാധ്യതകൾ നിലനിൽക്കുന്നതിനാൽ സ്വർണ വില ഉയരാൻ തന്നെയാണ് സാധ്യത.
സ്വർണ്ണ വില ഉയരുന്ന സാഹചര്യത്തിൽ വിവാഹ ആവശ്യങ്ങൾക്കോ മറ്റു ആവശ്യങ്ങൾക്കോ ആഭരണം വാങ്ങാനിരിക്കുന്നവരാണെങ്കിൽ അഡ്വാൻസ് ബുക്കിംഗോ ഗോൾഡ് സേവിംഗ്സ് സ്കീമോ തിരഞ്ഞെടുക്കുന്നതാവും നല്ലത്.
തിരഞ്ഞെടുത്ത കാലയളവിലേക്ക് മാസത്തിൽ നിശ്ചിത തുക നിക്ഷേപിക്കാനും കാലാവധിയിൽ പണത്തിന് തുല്യമായ മൂല്യത്തിൽ അതേ ജുവലറിയിൽ നിന്ന് സ്വർണം വാങ്ങാനും സാധിക്കുന്ന പദ്ധതിയാണ് ഗോൾഡ് സേവിംഗ്സ് സ്കീം. സ്വർണ്ണ വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍ സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്.
നിക്ഷേപത്തിലും സാധ്യത
സ്വർണ്ണം വാങ്ങുക എന്നതിന് പുറമേ നിക്ഷേപകർക്ക് ഡിജിറ്റൽ ഗോൾഡകളിലും സോവറിൻ ഗോൾഡ് ബോണ്ടുകളും എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളും (ഇടിഎഫ്), മ്യൂച്വൽ ഫണ്ടുകളിലും സ്വർണ്ണ നിക്ഷേപം നടത്താം.
സ്വർണ്ണം അതിന്റെ ഭൗതിക രൂപത്തിൽ വാങ്ങുന്നതിന് പകരമാണ് ഡിജിറ്റൽ സ്വർണ്ണം. നിരവധി ബാങ്കുകളും ഫിൻടെക് പ്ലാറ്റ്ഫോമുകളും നിക്ഷേപകരെ ഡിജിറ്റൽ സ്വർണ്ണം വാങ്ങാൻ സഹായിക്കുന്നുണ്ട്.
ഗോൾഡ് ഇടിഎഫ് , അല്ലെങ്കിൽ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് ചരക്ക് അധിഷ്ഠിത മ്യൂച്വൽ ഫണ്ടാണ് . ഈ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ വ്യക്തിഗത സ്റ്റോക്കുകൾ പോലെ പ്രവർത്തിക്കുകയും സ്റ്റോക്ക് എക്സ്ചേഞ്ചിൽ സമാനമായി ട്രേഡ് ചെയ്യുകയും ചെയ്യുന്നു.
സോവറിൻ ഗോൾഡ് ബോണ്ടുകൾ അല്ലെങ്കിൽ എസ്ജിബികൾ ഒരു ഗ്രാം സ്വർണ്ണത്തിൽ രേഖപ്പെടുത്തിയ സർക്കാർ സെക്യൂരിറ്റികളാണ്. നിക്ഷേപകർ ഇഷ്യൂ വില പണമായി നൽകണം, കാലാവധി പൂർത്തിയാകുമ്പോൾ ബോണ്ടുകൾ പണമായി റിഡീം ചെയ്യപ്പെടും. സ്വർണ്ണ ശേഖരത്തിൽ നേരിട്ടോ അല്ലാതെയോ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളാണ് ഗോൾഡ് ഫണ്ടുകൾ . നിക്ഷേപം സാധാരണയായി സ്വർണ്ണം ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സിൻഡിക്കേറ്റുകൾ, ഫിസിക്കൽ ഗോൾഡ്, ഖനന കമ്പനികളുടെ സ്റ്റോക്കുകൾ എന്നിവയിലാണ് നടത്തുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications