എന്റെ പൊന്നിന് എന്തുപറ്റി, കുറഞ്ഞത് മാത്രം കൂടി സ്വർണ്ണ വില, ഇപ്പോൾ വാങ്ങിയാൽ ലാഭമാണോ..?

പുതുവർഷത്തിലെ ആദ്യ മാസം ആഭരണ പ്രേമികൾക്ക് സന്തോഷം പകർന്ന മാസമായിരുന്നു. സ്വർണ്ണ വില ഉയരുമെന്ന് പ്രതീക്ഷിച്ചപ്പോൾ താഴുകയാണ് ചെയ്തത്. 47000 രൂപയിൽ നിന്നും 45,920 രൂപ വരെ ഒരു പവൻ സ്വർണ്ണത്തിന്റെ വില താഴ്ന്നു. കഴിഞ്ഞ ഒരാഴ്ച വലിയ മാറ്റമില്ലാതെ തുടരുകയായിരുന്നു സ്വർണ്ണ വില. എന്നാൽ ഇന്നലെ വീണ്ടും വില കുറയുകയാണ് ചെയ്തത്. 46,160 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന്റെ വില. അതായത് ഗ്രാമിന് 5770 രൂപ.

ഇന്നും സ്വർണ്ണ വില ഉയർന്നു. 80 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് കൂടിയത്. അതായത് പവന് 46,240 രൂപ. ഗ്രാമിന്റെ വില 5780 രൂപ.

എന്റെ പൊന്നിന് എന്തുപറ്റി, കുറഞ്ഞത് മാത്രം കൂടി സ്വർണ്ണ വില, ഇപ്പോൾ വാങ്ങിയാൽ ലാഭമാണോ..?

ജനുവരിയിലെ സ്വർണ്ണ വില

പവന് 46840 രൂപയോടെയാണ് പുതുവർഷം ആരംഭിച്ചത്. ജനുവരി 2 ന് സ്വർണ്ണ വില 47000 രൂപ തൊട്ടു. പക്ഷെ പിന്നിടുള്ള ദിവസങ്ങളിൽ കൃത്യമായ ഇടവേളകളിൽ സ്വർണ്ണ വില കുറഞ്ഞു. ജനുവരി 5ന് 46400 10ആം തീയ്യതി സ്വർണ്ണ വില 46160 രൂപയിലേക്കുമെത്തി. ജനുവരി 18 നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില സ്വർണത്തിന് രേഖപ്പെടുത്തിയത്. 45920 രൂപയായിരുന്നു ജനുവരി 18ലെ സ്വർണ്ണവില.

ജനുവരി 20ന് സ്വർണ്ണ വില 46240ൽ എത്തി. എന്നാൽ പിന്നീടുള്ള ഒരാഴ്ചയോളം സ്വർണ്ണവില മാറ്റമില്ലാതെ തുടർന്നത് ആഭരണ പ്രേമികളെ ആശ്ചര്യപ്പെടുത്തി. ആ​ഗോള വിപണിയിൽ പലിശ നിരക്ക് വെട്ടികുറയ്ക്കലിനെ സ്വാധീനിക്കുന്ന വിവിധ സാമ്പത്തിക ഡാറ്റയ്ക്കായി നിക്ഷേപകർ കാത്തിരിക്കുന്നതിനാൽ സ്വർണ വില സ്ഥിരത പുലർത്തിയത്. എന്നാൽ ഇന്ന് വീണ്ടും വില ഉയർന്ന് 46240ൽ എത്തിയത് ആഭരണപ്രേമികളെ വീണ്ടും ആശ്ചര്യപ്പെടുത്തുകയാണ്.

വീണ്ടും വില കൂടുമോ

ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് വെട്ടിക്കുറയ്ക്കൽ സാധ്യതകളെ പറ്റി കൂടുതൽ വ്യക്തത നൽകുന്ന യുഎസ് സാമ്പത്തിക ഡാറ്റയ്ക്കായി നിക്ഷേപകർ കാത്തിരിക്കുന്നതിനാലാണ് സ്വർണവില സ്ഥിരത പുലർത്തുന്നത്. മാർച്ചിൽ പ്രതീക്ഷിച്ചിരുന്ന ഫെഡറൽ റിസർവിന്റെ ആദ്യ പലിശ നിരക്ക് കുറയ്ക്കൽ മേയ് മാസത്തിൽ നടക്കുമെന്നാണ് 89 ശതമാനം പേരും പ്രതീക്ഷിക്കുന്നത്. നിരക്ക് കുറയ്ക്കുന്നതിന് മുൻപ് യുഎസ് സെൻട്രൽ ബാങ്കിന് കൂടുതൽ പണപ്പെരുപ്പ ഡാറ്റ ആവശ്യമാണെന്ന് ഫെഡറൽ ഉദ്യോഗസ്ഥർ കഴിഞ്ഞ ആഴ്‌ച വ്യക്തമാക്കിയിരുന്നു.

നിലവിൽ ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. 2008 മുതൽ കൃത്യമായി പറഞ്ഞാൽ ലോകത്തെ പിടിച്ചുകുലുക്കിയ ആഗോള സാമ്പത്തികമാന്ദ്യത്തിനു ശേഷമാണ് നിക്ഷേപകരുടെ നോട്ടം സ്വർണത്തിൽ പതിഞ്ഞത്. സ്വർണത്തിൽ നിക്ഷേപിച്ചാൽ നഷ്ടമുണ്ടാകില്ലെന്ന വിശ്വാസവും ഇതിന് ആക്കം കൂട്ടുന്നു. 2007 കാലയളവിൽ വെറും 10,000 രൂപയുണ്ടായിരുന്ന സ്വർണത്തിന് ഇന്ന് വില നാലിരട്ടിയാണ്.

സ്വർണ്ണ നിക്ഷേപം

സ്വർണത്തെ ഒരു മികച്ച നിക്ഷേപമായി കാണുമ്പോഴും പലപ്പോഴും ശരിയായ രീതിയിലല്ല ആളുകൾ നിക്ഷേപിക്കുന്നത്. സ്വർണം, ആഭരണങ്ങളാക്കി ഉപയോഗിക്കുമ്പോൾ ഭീമമായ പണിക്കൂലി കൊടുക്കേണ്ടി വരുന്നു. ഇതേ ആഭരണങ്ങൾ പിന്നീട് വിൽക്കുമ്പോഴോ മാറ്റിയെടുക്കുമ്പോഴോ പണിക്കൂലി തിരികെ കിട്ടുന്നില്ല. എന്നാൽ മറ്റ് രീതികളിലുള്ള നിക്ഷേപങ്ങളിലൂടെ ഇതിനെ ബുദ്ധിപൂർവം മറികടക്കാൻ സാധിക്കും. സ്വർണ്ണം വാങ്ങുക എന്നതിന് പുറമേ നിക്ഷേപകർക്ക് സോവറിൻ ഗോൾഡ് ബോണ്ടുകളും എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളും (ഇടിഎഫ്), മ്യൂച്വൽ ഫണ്ടുകളിലും സ്വർണ്ണ നിക്ഷേപം നടത്താം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X