സ്വർണാഭരണങ്ങൾ അണിയാതെ മലയാളികൾക്ക് ഒരു ആഘോഷവും ഇല്ല. ഉത്സവങ്ങൾ, വിവാഹം തുടങ്ങി എല്ലാ ആഘോഷങ്ങൾക്കും മാറ്റ് കൂട്ടുന്നത് സ്വർണ്ണമാണ്. എന്നാൽ സ്വർണ്ണത്തിന്റെ വില കേട്ടാൽ കണ്ണ് തള്ളുന്ന അവസ്ഥയാണ്.
സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ ബുധനാഴ്ച രേഖപ്പെടുത്തിയ പവന് 45,480 രൂപയിലാണ് ഇന്ന് സ്വര്‍ണം വ്യാപാരം നടക്കുന്നത്. ഗ്രാമിന് 5,685 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. മാസത്തിലെ ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച പവന് 240 രൂപയും ഗ്രാമിന് 30 രൂപയും വർധിച്ചാണ് സ്വർണ വില ഈ നിലവാരത്തിലെത്തിയത്.

നവംബർ ഒന്നാം തീയ്യതി 45,120 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഒരാഴ്ച പിന്നിട്ട് നവംബർ ഏഴിലെത്തിയപ്പോൾ സ്വർണത്തിന്റെ വില കുറഞ്ഞു. 45,000 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില. 13 തീയ്യതിയാണ് സ്വർണ്ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്, 44,360 രൂപ. പിന്നീട് ഏറിയും കുറഞ്ഞുമാണ് 21 ആം തീയതി സ്വർണ്ണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്.
കേരളത്തിലെ സ്വർണ വില പരിശോധിച്ചാൽ ഒക്ടോബർ 28,29 തീയതികളിൽ രേഖപ്പെടുത്തിയ 45,920 രൂപയാണ് പവന്റെ വിലയിലുള്ള സർവകാല റെക്കോർഡ്. മേയ് 5 ന് രേഖപ്പെടുത്തിയ 45,760 രൂപയാണ് മറ്റൊരു സമീപകാല ഉയരം. ഇതിന് സമീപത്താണ് നിലവിൽ സ്വർണം വ്യാപാരം നടക്കുന്നത്. പതിയയെയാണ് മുന്നേറ്റമെങ്കിലും ആഗോള വിപണിയിലെ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ സമീപകാലത്ത് സ്വർണം പിന്നോട്ട് സഞ്ചരിക്കാനുള്ള സാധ്യത കുറവാണ്.
വില ഉയരാൻ സാധ്യത
നിലവിൽ ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. 2008 മുതൽ കൃത്യമായി പറഞ്ഞാൽ ലോകത്തെ പിടിച്ചുകുലുക്കിയ ആഗോള സാമ്പത്തികമാന്ദ്യത്തിനു ശേഷമാണ് നിക്ഷേപകരുടെ നോട്ടം സ്വർണത്തിൽ പതിഞ്ഞത്. സ്വർണത്തിൽ നിക്ഷേപിച്ചാൽ നഷ്ടമുണ്ടാകില്ലെന്ന വിശ്വാസവും ഇതിന് ആക്കം കൂട്ടുന്നു. 2007 കാലയളവിൽ വെറും 10,000 രൂപയുണ്ടായിരുന്ന സ്വർണത്തിന് ഇന്ന് വില നാലിരട്ടിയാണ്.
കഴിഞ്ഞ സെഷനിൽ 2-1/2 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നതിന് ശേഷം ഡോളർ സ്ഥിരത നിലനിർത്തുകയാണ്. 0.01 ശതമാനം ഇടിഞ്ഞ് 103.56 നിലവാരത്തിലാണ് ഡോളർ സൂചികയുള്ളത്. ഡോളർ ദുർബലമാകുന്നതും കുറഞ്ഞ പലിശ നിരക്കും സ്വർണത്തിലേക്ക് നിക്ഷേപം ഉയർത്തും. ഇതാണ് വില ഉയരാൻ കാരണം.
കുറഞ്ഞ പണപ്പെരുപ്പവും അനുകൂലമായ തൊഴിൽ ഡാറ്റയും വിലയിരുത്തി യുഎസിൽ പലിശ കുറയുമെന്നാണ് വിപണിയിലുള്ള പ്രതീക്ഷ. ഡിസംബറിൽ ഫെഡറൽ നിരക്കുകൾ മാറ്റമില്ലാതെ തുടരുകയും മേയ് മാസത്തോടെ കുറഞ്ഞത് 25 അടിസ്ഥാന നിരക്ക് പലിശ കുറയ്ക്കാനുള്ള സാധ്യതയും വിപണി പ്രതീക്ഷിക്കുന്നു. അമേരിക്ക കൂടാതെ യൂറോപ്യൻ സെൻട്രൽ ബാങ്കും ഏപ്രിലിൽ നിരക്കുകൾ കുറയ്ക്കാൻ തുടങ്ങിയേക്കുമെന്നാണ് വിപണി പ്രതീക്ഷ. ഇത്തരം സാഹചര്യത്തിൽ സ്വർണം തിളങ്ങാനാണ് സാധ്യത.
സ്വർണ്ണ നിക്ഷേപം
സ്വർണത്തെ ഒരു മികച്ച നിക്ഷേപമായി കാണുമ്പോഴും പലപ്പോഴും ശരിയായ രീതിയിലല്ല ആളുകൾ നിക്ഷേപിക്കുന്നത്. സ്വർണം, ആഭരണങ്ങളാക്കി ഉപയോഗിക്കുമ്പോൾ ഭീമമായ പണിക്കൂലി കൊടുക്കേണ്ടി വരുന്നു. ഇതേ ആഭരണങ്ങൾ പിന്നീട് വിൽക്കുമ്പോഴോ മാറ്റിയെടുക്കുമ്പോഴോ പണിക്കൂലി തിരികെ കിട്ടുന്നില്ല. എന്നാൽ മറ്റ് രീതികളിലുള്ള നിക്ഷേപങ്ങളിലൂടെ ഇതിനെ ബുദ്ധിപൂർവം മറികടക്കാൻ സാധിക്കും. സ്വർണ്ണം വാങ്ങുക എന്നതിന് പുറമേ നിക്ഷേപകർക്ക് സോവറിൻ ഗോൾഡ് ബോണ്ടുകളും എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളും (ഇടിഎഫ്), മ്യൂച്വൽ ഫണ്ടുകളിലും സ്വർണ്ണ നിക്ഷേപം നടത്താം.
രജ്യത്ത് സ്വർണ്ണ വിലയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ട്. അവ എന്തൊക്കെ എന്ന് മനസിലാക്കുന്നത് സ്വർണ്ണം വാങ്ങുന്നതിലും നിക്ഷേപിക്കുന്നതിലും പ്രധാനമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ



Click it and Unblock the Notifications
